കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

December 31st, 2020

covid-19-test-kit-ePathram
തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.

നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.

സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം

December 31st, 2020

plastic-flex-board-banned-election-kerala-ePathram
കൊച്ചി : ജനുവരി ഒന്നു മുതൽ എറണാകുളം ജില്ല യിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്ന ങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമായി നടപ്പില്‍ വരുത്തും എന്ന് ജില്ലാ കളക്ടർ.

ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഉല്‍പ്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും കൈ മാറ്റം ചെയ്യു ന്നതും നിയമ വിരുദ്ധം ആയിരിക്കും. സര്‍ക്കാര്‍ നിർദ്ദേശങ്ങൾ ലംഘി ക്കുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടികൾ ഉണ്ടായിരിക്കും.

നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ :-

1. എല്ലാ കനത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ.
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ.
3. സ്റ്റൈറോ ഫോമിലും തെർമോ കോളിലും നിർമ്മിച്ച പ്ലേറ്റുകള്‍, കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ.
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കൊടി – തോരണങ്ങൾ.
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്ക് റാപ്പറുകൾ.
7. പ്ലാസ്റ്റിക്കില്‍ നിർമ്മിച്ച കുടിവെള്ള പൗച്ചുകൾ (ബോട്ടിലുകള്‍).

കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തു ക്കളിൽ ഉൾപ്പെടും. പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപ ങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .

ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിംഗ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപന ങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലു കളിലും കൃത്യമായ ഇടവേളകളിൽ സ്ക്വാഡു കളുടെ പരിശോധന ഉണ്ടാകും.

നിയമം കർശ്ശനമായി നടപ്പിലാക്കുന്നു എന്നു ഉറപ്പ് വരുത്തുവാനായി തദ്ദേശ സ്ഥാപന സെക്ര ട്ടറിമാർ അതീവ ജാഗ്രത പുലർത്തണം എന്നും ഒരു ക്ലീൻ ഗ്രീൻ ജില്ലയായി എറണാകുളത്തെ മാറ്റും എന്നും ജില്ലാ കളക്ടർ അറിയിച്ചു.(പബ്ലിക് റിലേഷന്‍സ്)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം

December 21st, 2020

coliform-shigella-bacteria-in-kerala-ePathram
കോഴിക്കോട് : ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗം പകരാതെ ശ്രദ്ധ ചെലുത്തു വാന്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

കേടു വന്ന ഭക്ഷണങ്ങള്‍, മലിന ജലം എന്നിവ യിലൂടെ പകരുന്ന രോഗമാണ്. ഷിഗല്ല വിഭാഗ ത്തിൽ പെടുന്ന ബാക്റ്റീരിയ കൾ ആണ് ഷിഗല്ലോസിസ് രോഗ ബാധക്കു കാരണം.

വയറിളക്കം, പനി, വയറു വേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിർജ്ജലീ കരണം എന്നിവ യാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെ ബാധി ക്കുന്നു. അതു കൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണ ങ്ങള്‍ ഗുരുതര അവസ്ഥ യില്‍ എത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാദ്ധ്യത കൂടുതലാണ്.

വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണ ങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. കോളി ഫോം ബാക്ടീ രിയ കലര്‍ന്ന ഭക്ഷണ ത്തിലൂ ടെയും വെള്ള ത്തിലൂടെ യുമാണ്ഷിഗല്ല എന്ന ബാക്ടീരിയ കുട ലിൽ രോഗം പകര്‍ത്തുന്നത്. കുട്ടി കളെ യാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.

ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ല എങ്കില്‍ രോഗ വ്യാപനം വളരെ പെട്ടെന്ന് നടക്കും. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയാണ് രോഗ ലക്ഷണ ങ്ങള്‍ കാണ പ്പെടു ന്നത്. സാധാരണ ഗതിയിൽ ചികിത്സ ഇല്ലാതെ തന്നെ രോഗം ഭേദമാകും.

ORS, IV ഫ്ലൂയിഡ്, പാരസെറ്റമോൾ ഉപയോഗിച്ചുള്ള ചികിത്സ യാണ് പ്രാഥമികമായി നൽകി വരുന്നത്.

വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയ തിനു ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടി വെക്കുക തുടങ്ങി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും രോഗം തടയുന്ന തിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് രോഗ വ്യാപനം അകറ്റി നിര്‍ത്തുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം എന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

* ഷിഗെല്ല രോഗബാധ : രണ്ടു വയസ്സുകാരൻ മരിച്ചു 

* പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം

December 13th, 2020

guruvayur-temple
ഗുരുവായൂര്‍ : ദേവസ്വം ജീവനക്കാർക്ക് ശനിയാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പ്.

ദേവസ്വം മെഡിക്കൽ സെൻററിൽ ആരോഗ്യ വകുപ്പ് 151 പേർക്ക് നടത്തിയ പരിശോധന യിൽ 18 പേർക്കും സ്വകാര്യലാബിന്റെ സഹകരണത്തോടെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 271 പേർക്ക് നടത്തിയ പരിശോധനയിൽ 11 പേർക്കും കൊവിഡ് സ്ഥിരീ കരിച്ചത്. മുന്‍ പരിശോധന യില്‍ 46 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറസ് ബാധിത രുടെ എണ്ണം 75 ആയി. കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി ക്ഷേത്ര ത്തിലെ 575 ജീവന ക്കാർക്ക് പരിശോധന നടത്തി യിരുന്നു. ഇനി അടുത്ത പരിശോധന ചൊവ്വാഴ്ച നടക്കും എന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇപ്പോള്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേ ക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചു. ക്ഷേത്ര പരിസരം കണ്ടെയ്ൻമെൻറ് സോണ്‍ ആക്കിയിരിക്കുകയാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍

December 11th, 2020

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്ര ക്രിയ ചെയ്യാന്‍ അനുമതി നല്‍കി യതില്‍ പ്രതിഷേധിച്ച് ഐ. എം. എ. ആഹ്വാന പ്രകാരം അലോപ്പതി ഡോക്ടര്‍ മാര്‍ രാജ്യ വ്യാപകമായി നടത്തുന്ന സമരം അവശരായ രോഗികളേയും ദുരിതത്തിലാക്കി.

ഒ. പി. ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിന്ന് ഇറങ്ങിയത്. ജില്ലാ ആശുപത്രി കളിലും മെഡിക്കല്‍ കോളേജു കളിലും എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ മാരെ കാണാതെ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചില രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ നടത്തുകയില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സി യേഷന്‍ അറിയി ച്ചിരുന്നു. എന്താല്‍ അടിയന്തിര ശസ്ത്രക്രിയ കള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ. സി. യു. കെയര്‍ എന്നിവ യില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കും എന്നും ഐ. എം. എ. അറിയിപ്പ് നല്‍കിയിരുന്നു.

അത്യാസന്ന നിലയില്‍ എത്തുന്നവരും ഗുരുതര രോഗ ങ്ങളുമായി വരുന്ന വരേയും തിരുവനന്തപുരം മെഡി ക്കല്‍ കോളേജില്‍ ചികിത്സിക്കും എന്ന് കെ. ജി. എം. സി. ടി. എ. നേതൃത്വം അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, കൊവിഡ് വിഭാഗം എന്നിവ പ്രവര്‍ത്തി ക്കുന്നു എന്നും അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക്
Next »Next Page » യു. എ. ഖാദർ അന്തരിച്ചു »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine