മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതം : അടിയന്തര സഹായ ത്തിന് നൂറു കോടി രൂപ

September 2nd, 2019

kerala-flood-2018-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്രളയ ത്തിലും ഉരുൾ പൊട്ടലിലും ദുരിതം അനുഭവി ക്കുന്നവർ ക്കായി അടി യന്തര ധന സഹായ വിതരണ ത്തിന്ന് 100 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഓരോ കുടുംബ ത്തിനും 10,000 രൂപ വീതമുള്ള ധന സഹായ ത്തിന്റെ വിതരണം ഇന്നു തുടക്ക മാവും. ഓണ ത്തിനു മുന്‍പായി മുഴുവൻ പേർക്കും സഹായം എത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നല്‍കി. ധന സഹായം വേഗ ത്തിൽ ലഭ്യമാക്കുവാന്‍ പ്രളയ ബാധിത രുടെ ബാങ്ക് അക്കൗണ്ടു കളി ലേക്കു ട്രഷറി വഴി നേരിട്ടാണു തുക നൽകുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത

August 18th, 2019

h1-n1-virus-spreading-in-kerala-ePathram
തിരുവനന്തപുരം : മഴയും പ്രളയവും കഴിഞ്ഞ തോടെ സംസ്ഥാനത്ത് എച്ച്- വൺ. എൻ- വൺ രോഗം പടര്‍ന്നു പിടി ക്കുവാന്‍ സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദ്ദേശം.

എച്ച്- വൺ. എൻ- വൺ രോഗ ബാധിത രായി മൂന്നു പേര്‍ ഈ മാസം മരണപ്പെ ടുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരി ക്കുകയും ചെയ്ത സാഹ ചര്യത്തി ലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിച്ചിരി ക്കുന്നത്.

ശക്തമായ പനി, ജല ദോഷം, മൂക്കൊലിപ്പ്, വിറയല്‍, തൊണ്ട വേദന, വരണ്ട ചുമ എന്നിവ യാണ് എച്ച്- വൺ. എൻ- വൺ രോഗ ത്തി ന്റെ ലക്ഷണ ങ്ങള്‍. ഈ ലക്ഷണ ങ്ങള്‍ കണ്ടു തുടങ്ങി യാല്‍ തന്നെ ചികിത്സ തേടണം.

ഗര്‍ഭിണികള്‍, അഞ്ചു വയസ്സിന്നു താഴെയുള്ള കുട്ടികള്‍, 65 വയസ്സു കഴിഞ്ഞ വര്‍ വൃക്ക, കരള്‍, ഹൃദ്രോഗം തുട ങ്ങിയ രോഗ ങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരും ജാഗ്രത പാലി ക്കണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അതിജീവന ത്തിനുളള എല്ലാ പിന്തുണ യും സര്‍ക്കാര്‍ നല്‍കും : മുഖ്യമന്ത്രി

August 13th, 2019

pinarayi-vijayan-epathram
വയനാട് : ദുരിത ബാധിതര്‍ക്ക് അതി ജീവന ത്തി നുളള എല്ലാ വിധ പിന്തു ണയും സര്‍ ക്കാര്‍ നല്‍കും. വീടു കളും ഭൂമിയും നഷ്ടപ്പെട്ട വര്‍ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീ കരണ ങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളും ഭൂമി യും നഷ്ടപ്പെട്ട വര്‍ ക്കുളള ധന സഹായ വിതരണ ത്തിന് ആവശ്യമായ ക്രമീകരണ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജന പ്രതി നിധി കളു ടെയും ഉദ്യോഗസ്ഥരു ടെ യും യോഗ ത്തില്‍ ദുരിതാ ശ്വാസ പ്രവര്‍ ത്തന ങ്ങള്‍ അവ ലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത ബാധിതര്‍ ക്കായി ഒരുക്കിയ ക്യാമ്പു കളു ടെ നടത്തി പ്പില്‍ ജാഗ്രത പുലര്‍ത്തണം. വിവിധ വിഭാഗ ത്തില്‍ പ്പെട്ട ആളു കളാണ് ക്യാമ്പു കളില്‍ താമസിക്കു ന്നത്. ഇവരുടെ മാനസിക അവ സ്ഥക്കു കരുത്തു പകരുന്ന സമീ പനം ക്യാമ്പ് പരി പാലി ക്കുന്ന വരില്‍ നിന്നും ഉണ്ടാവണം.

ക്യാമ്പു കളില്‍ താമസി ക്കുന്ന വരെ കാണാന്‍ എത്തുന്ന വര്‍ ക്കായി കേന്ദ്ര ത്തില്‍ പ്രത്യേകം സ്ഥലം ഒരു ക്കണം. ക്യാമ്പു കളില്‍ ശുചിത്വം ഉറപ്പാ ക്കണം. ഇക്കാര്യങ്ങ ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളുടെ സജീവ മായ ഇട പെട ലുകള്‍ ഉണ്ടാകണം എന്നും മുഖ്യ മന്ത്രി ഓര്‍മ്മി പ്പിച്ചു.

ക്യാമ്പു കളില്‍ നിന്നും തിരിച്ച് പോകു മ്പോഴേ ക്കും ദുരിത ബാധിത രുടെ വീടു കള്‍ താമസ യോഗ്യം ആക്കി മാറ്റണം. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ ഇക്കാര്യ ത്തില്‍ മുന്നിട്ട് ഇറ ങ്ങണം. കിണറുകള്‍ ശുചീ കരിച്ച് ശുദ്ധ മായ കുടി വെളളം ഉറപ്പ് വരുത്തണം.

ആവശ്യം എങ്കില്‍ ടാങ്കര്‍ ലോറി കളില്‍ കുടി വെള്ളം എത്തി ക്കണം എന്നും റോഡുകളിലെ തടസ്സങ്ങള്‍ നീക്കു ന്നതി നുളള നടപടി കളും എത്രയും വേഗ ത്തിലാക്കണം എന്നും വീട് നഷ്ട പ്പെട്ട് ക്യാമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ സാധി ക്കാത്ത വര്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെതർലൻഡ്സിന് 40,000 നഴ്സുമാരെ വേണം; കേരളം നൽകുമെന്ന് മുഖ്യമന്ത്രി

July 31st, 2019

pinarayi-vijayan-epathram

ഇന്ത്യയിലെ നെതര്‍ലൻഡ്സ് സ്ഥാനപതി മാര്‍ട്ടിൻ ഡെൻ ബെര്‍ഗും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വഴി തുറന്നത് കേരളത്തിലെ 40,000 നഴ്സുമാര്‍ക്കുള്ള തൊഴിലവസരം. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലൻഡ്സിന് കേരളത്തിൽ നിന്നുള്ള നഴ്സുമാരുടെ സേവനം മുഖ്യമന്ത്രി ഉറപ്പു നല്‍കി. യൂറോപ്യൻ രാജ്യമായ നെതര‍്ലൻഡ്സിൽ നിലവിൽ 30000 മുതൽ 40000 നഴ്സുമാരുടെ വരെ ഒഴിവുണ്ടെന്നാണ് ഡച്ച് സ്ഥാനപതി മുഖ്യമന്ത്രിയെ അറിയിച്ചത്.

നെതര്‍ലൻഡ്സിലെ ആരോഗ്യരംഗത്തേയ്ക്ക് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണ ബോധവും തൊഴിൽ നൈപുണ്യവും പതിപ്പുളവാക്കുന്നതാണെന്ന് സ്ഥാപനപതി അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തുടര്‍നടപടികള്‍ ഏകോപിപ്പിക്കാൻ റഡിസന്‍റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. ഡി. എഫ്. അധികാര ത്തില്‍ വന്നാല്‍ യൂണി വേഴ്‌സിറ്റി കോളേജ് മാറ്റും : കെ. മുരളീധരന്‍
Next »Next Page » പ്രളയ സെസ് : ജി. എസ്. ടി. യോടൊപ്പം ഒരു ശതമാനം ഈടാക്കും »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine