നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ

November 25th, 2019

no-plastic-bags-epathram തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധന ങ്ങളുടെ ഉപയോഗം നിരോധി ക്കുക എന്നതി നൊപ്പം അവ യുടെ നിർമ്മാണം, വിതരണം എന്നിവ തടയുവാനും നഗര ങ്ങളിലും ഗ്രാമ ങ്ങ ളിലും സ്ഥിരം സംവിധാനാം ഒരുക്കും.

മേൽപ്പറഞ്ഞ തരത്തിലുള്ള നിരോധിച്ച പ്ലാസ്റ്റിക് വസ്തു ക്കൾ, ആഘോഷ പരിപാടി കളിൽ ഉപ യോഗിച്ചാൽ കടുത്ത പിഴ ഈടാക്കും എന്നും നവകേരളം പദ്ധതി കോഡിനേറ്റർ ചെറി യാൻ ഫിലിപ്പ് പറഞ്ഞു.

പ്ലാസ്റ്റിക് സാധന ങ്ങൾക്ക് ബദല്‍ ആയി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപ യോഗി ക്കുവാന്‍ ഹരിത കേരളം മിഷൻ പ്രചാരണം നടത്തും. മാലിന്യങ്ങൾ പൊതു നിരത്തിലും ജലാശയ ങ്ങളിലും വലിച്ച് എറിയു കയും പ്ലാസ്റ്റിക് കത്തി ക്കുകയും ചെയ്യുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.

മാലിന്യങ്ങളും വിസര്‍ ജ്ജ്യങ്ങളും കായൽ, നദി, തോട് എന്നി വിടങ്ങളിലേക്ക് ഒഴുക്കു ന്നത് മലി നീകരണ നിയ ന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. അഞ്ചു വർഷം വരെ തടവ്, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ യും ശിക്ഷ ലഭിക്കും.

മജിസ്‌ട്രേറ്റ് കോടതി, കളക്ടർ, തദ്ദേശ സ്ഥാപന സെക്രട്ട റിമാർ എന്നിവർക്ക് നടപടി എടുക്കാവുന്ന കുറ്റമാണ് ഇത്. അതിനാൽ ഹരിത നിയമ ങ്ങളെപ്പറ്റി ബോധ വത്കരണം നടത്തും എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി

October 27th, 2019

vs-achuthanandan-epathram

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റുി. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കാനാണ്‌ ശ്രീചിത്രയിലേക്ക്‌ മാറ്റിയത്‌. ന്യൂറോ പരിശോധനക്കായാണ്‌ ശ്രീചിത്രയിലേക്ക്‌ മാറുന്നതെന്ന്‌ വി എസിനെ ചികിത്സിക്കുന്ന ഡോ. ഭരത്‌ചന്ദ്രൻ അറിയിച്ചു.

വി എസ്‌ അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മരുന്നുകളോട്‌ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ന്യൂറോ മെഡിക്കൽ വിഭാഗത്തിലെയും സ്‌ട്രോക്ക്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലെയും ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി പരിശോധിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രക്തസമ്മർദ്ദം ഉയർന്നതിനാൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ വി എസിനെ ഉള്ളൂർ റോയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്‌.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം

October 24th, 2019

cashew-nut-fruit-mango-ePathram
തിരുവനന്തപുരം : കേരള കാര്‍ഷിക സര്‍വ്വ കലാ ശാല സമര്‍പ്പിച്ച റിപ്പോർട്ടി ന്റെ അടി സ്ഥാനത്തില്‍ പഴങ്ങ ളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പി ക്കുവാന്‍ അനുമതി നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്.

കശുമാങ്ങ, വാഴപ്പഴം, ചക്ക മുതലായവ യിൽ നിന്നും മറ്റു കാര്‍ഷിക ഉത്പന്ന ങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍ പാദി പ്പിക്കു ന്നതിന്ന് അബ്കാരി നിയമ ങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകും. ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

നിയമ സഭാ സബ്ജ ക്ട് കമ്മിറ്റി യുടെ നിർദ്ദേശ ത്തിന്റെ അടിസ്ഥാന ത്തി ലാണു കാര്‍ഷിക സര്‍വ്വ കലാശാല, സംസ്ഥാന സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മില്‍മ പാലിനു വ്യാഴാഴ്ച മുതൽ വില വർദ്ധിക്കും

September 16th, 2019

milma-milk-price-increases-in-kerala-ePathram

തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.

മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി
Next »Next Page » കിഫ്ബി; ചെന്നിത്തലയുടെ അഴിമതിയാരോപണത്തിന് ‘എല്ലാം സുതാര്യ’മെന്ന് മുഖ്യമന്ത്രിയുടെ മറുപടി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine