പട്ടാമ്പി : ലഹരി ഉപയോഗി ക്കുന്നവരെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കാൻ അനുവദിക്കരുത് എന്നും സ്ഥാനാര്‍ത്ഥി പട്ടിക കളില്‍ നിന്നു വരെ മാറ്റി നിർത്തണം എന്നും കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് കമ്മിറ്റി യോഗം രാഷട്രീയ പാര്‍ട്ടി കളോട് ആഹ്വാനം ചെയ്തു.
മദ്യപാനി കളും മറ്റു ലഹരി ഉത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന വരും മദ്യ ശാല കള്‍ക്ക് ഒത്താശ ചെയ്യുന്നവരും ജന പ്രതിനിധി കൾ ആയാല്‍ നാട് അരക്ഷിതാ വസ്ഥയിൽ ആവും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തു കളെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത മാക്കാന്‍ സഹ കരിക്കുന്ന വര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ മുന്‍ഗണന നല്‍കണം എന്നും യോഗം ആവശ്യപ്പെട്ടു.
യോഗ ത്തില്‍ ഹുസൈന്‍ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. അലി, വേലുണ്ണി, വിനോദ് തൃത്താല, റസാഖ് പെരിങ്ങോട്, ഫൈസല്‍. കെ, സല്‍മാന്‍ മതില്‍ പറമ്പില്‍, ഹയാത്തുദ്ദീന്‍, നിസാര്‍ ആലൂര്‍, അലിഫ് ഷാ എന്നിവര്‍ സംസാരിച്ചു.