കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം

December 24th, 2020

sister-abhaya-murder-case-cbi-court-verdict-ePathram
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും സിസ്റ്റർ സെഫിക്ക് ജീവ പര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറി യതിനു തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധിക പിഴയും വിധിച്ചു.

തിരുവനന്തപുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ അവിഹിത ബന്ധം നേരിൽ കണ്ടതു പുറത്തു പറയാതിരിക്കു വാന്‍ സിസ്റ്റര്‍ അഭയയെ തലക്ക് അടിച്ചു കൊന്നു കിണറ്റില്‍ ഇട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കുക  എന്നിങ്ങനെ ഐ. പി. സി. 302, 201, 449 വകുപ്പു കള്‍ അനുസരിച്ച് ഫാ. കോട്ടൂരിനും കൊല പാതകം (302), തെളിവ് നശിപ്പിക്കൽ (201), എന്നീ കുറ്റ കൃത്യ ങ്ങളില്‍ സെഫി ക്കും ഉള്ള ശിക്ഷകള്‍ വിധിച്ചത്. കൊല പാതകം നടന്ന് 28 വർഷ ങ്ങൾക്കു ശേഷമാണു കേസിൽ വിധി വരുന്നത്.

സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെ‍ൻത് കോൺവന്റിലെ കിണറ്റി ൽ മരിച്ച നിലയിൽ കണ്ടെത്തിയത് 1992 മാർച്ച് 27 ന് ആയിരുന്നു. അന്ന് കോട്ടയം ബി. സി. എം. കോളജിൽ പ്രീ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു സിസ്റ്റർ അഭയ.

ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തു എന്ന നിഗ മനത്തില്‍ എത്തുകയും തുടര്‍ന്ന് കേസ് എഴുതി ത്തള്ളു കയും ചെയ്തു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വ ത്തില്‍ നടന്ന സമര ങ്ങളുടെ ഭാഗമായി കേസ് സി. ബി. ഐ. ഏറ്റെടുക്കുക യായി രുന്നു.

സാഹചര്യ ത്തെളിവു കളും ശാസ്ത്രീയ തെളിവു കളും നിരത്തി അഭയ കൊല ചെയ്യ പ്പെടുക യായി രുന്നു എന്ന് സി. ബി. ഐ. അന്വേഷണ സംഘം കണ്ടെത്തി.

കുറ്റപത്ര ത്തിൽ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ യഥാക്രമം ഒന്നും മൂന്നും പ്രതിക ളാണ്. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂത‍ൃക്കയി ലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പരസ്യ പ്രചാരണം : കൊട്ടിക്കലാശം പാടില്ല

December 6th, 2020

panchayath-municipality-local-body-election-2020-ePathram
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാ നിക്കുന്ന ദിവസ ങ്ങളില്‍ കണ്ടു വരുന്ന ആവേശത്തോടെ യുള്ള കൊട്ടിക്കലാശം പാടില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നിലവിലെ സാഹചര്യത്തില്‍ മുന്‍ കാലങ്ങളിലേതു പോലെ യുള്ള ആള്‍ ക്കൂട്ടവും ഒത്തു ചേരലും കൊവിഡ് വ്യാപനത്തിനു വഴിവെക്കും എന്നുള്ളതിനാലാണ് ഈ നിയന്ത്രണം. പൊതു ഇടങ്ങളില്‍ ആള്‍കൂട്ടമായി വന്നുള്ള പ്രകടനങ്ങളും അനുവദി ക്കുകയില്ല.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് ഇതു വരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചട്ട ലംഘന ങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ ചില ലംഘനങ്ങള്‍ ഉണ്ടായത് ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹരിക്കും.

തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തി യായി. വോട്ടിംഗ് മെഷ്യനില്‍ സ്ഥാനാര്‍ത്ഥികളെ ക്രമം അനുസരിച്ച് രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഏഴാം തിയ്യതി വിതരണം ചെയ്യും.

ഇതിനോടൊപ്പം തന്നെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കു വാനുള്ള മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്യും.

വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് കൈകളില്‍ സാനിറ്റൈസര്‍ ഉപ യോഗിക്കണം. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങു മ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. ബൂത്തുകളില്‍ സാനിറ്റൈസര്‍ നല്‍കാന്‍ ഒരാളെ നിയോഗിക്കും.

കൊവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റൈ നില്‍ ഉള്ളവര്‍ എന്നിവരുടെ പേര്‍ വിവര ങ്ങള്‍ പോളിംഗിനു മുന്‍പത്തെ ദിവസം വൈകുന്നേരം മൂന്നു മണി വരെ തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

November 11th, 2020

election-ink-mark-epathram
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക സമയം അനുവദിക്കും എന്ന് മന്ത്രി സഭാ യോഗ തീരുമാനം

വോട്ടെടുപ്പിന് തൊട്ടു മുൻപ് കൊവിഡ് ബാധ സ്ഥിരീ കരിക്കുന്ന വർക്ക് പോളിംഗ് സമയ ത്തിന്റെ അവസാന മണിക്കൂർ ബൂത്തില്‍ എത്തി വോട്ട് ചെയ്യുവാന്‍ കഴിയും വിധം ആയിരിക്കും നിയമ ഭേദഗതി വരുത്തുക. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആയിരിക്കും എന്നു കണ്ടറിയണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആലപ്പുഴ നിലയം ഭാഗികമായി അടച്ചു പൂട്ടുവാനുള്ള തീരുമാനം മരവിപ്പിച്ചു

November 9th, 2020

all-india-radio-air-malayalam-streaming-ePathram
ആലപ്പുഴ : ആകാശ വാണിയുടെ ആലപ്പുഴ നിലയത്തില്‍ നിന്നുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനി പ്പിക്കു വാനുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയ ത്തിന്റെ തീരുമാനം താല്‍ക്കാലിക മായി മരവിപ്പിച്ചു. എ. എം. ആരിഫ് എം. പി. യുടെ ഇട പെടലിനെ തുടര്‍ ന്നാണ് നടപടി.

200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എ. എം. ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷി യുള്ള എഫ്. എം. ട്രാന്‍സ്മിറ്റര്‍ എന്നിവ യാണ് ആലപ്പുഴ കേന്ദ്ര ത്തില്‍ ഉള്ളത്. ഇതു വഴിയാണ് തിരുവനന്ത പുരം നിലയ ത്തില്‍ നിന്നുള്ള പരി പാടികള്‍ വിവിധ ഇട ങ്ങളില്‍ ലഭിക്കുന്നത്. എഫ്. എം. സ്റ്റേഷന്‍ നിലനിര്‍ത്തി എ. എം. പ്രവര്‍ത്തനം അവസാനി പ്പിക്കുവാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു.

Tag : Media 

പ്രവാസി മാധ്യമ പ്രവർത്തകരുടെ വിവര ശേഖരം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു

September 22nd, 2020

transgenders-or-third-gender-ePathram
തിരുവനന്തപുരം : ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു വിധേയരാകുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടു ലക്ഷം രൂപ യാണ് വർദ്ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്ര ക്രിയ (ട്രാൻസ്മാന്‍) വളരെ സങ്കീർണ്ണവും ചെലവ് ഏറിയതും ആയതിനാലും നിരവധി ശസ്ത്ര ക്രിയ യിലൂടെ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുക യുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും.

പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്ര ക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവ് ആയതു കൊണ്ട് പരമാവധി രണ്ടര ലക്ഷം രൂപവരെയാണ് അനുവദി ക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ ജെന്‍ഡറുകളെ സമൂഹ ത്തിന്റെ മുഖ്യധാര യിൽ എത്തിക്കുന്നതിനും അവരുടെ ഉന്നമന ത്തിനു വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി കളിൽ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു നല്‍കി വരുന്ന ധന സഹായം എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീയിൽ നിന്നും പുരുഷന്‍ ആകുന്ന ശസ്ത്രക്രിയക്കു വേണ്ടി 5 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് പരമാവധി 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയും പുരുഷനിൽ നിന്നും സ്ത്രീ യിലേ ക്കുള്ള ശസ്ത്ര ക്രിയക്കു വേണ്ടി 10 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദി ച്ചിരിക്കുന്നത്.

ശസ്ത്രക്രിയക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളു ടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തി ന്റെയും അടി സ്ഥാനത്തിൽ ആയിരിക്കും ധന സഹായം അനുവദി ക്കുക. (പി. എൻ. എക്‌സ്. 3187/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
Next »Next Page » ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine