വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍

December 6th, 2020

logo-election-commission-of-india-ePathram
ആലപ്പുഴ : സമ്മതിദായകൻ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാര പ്പെടുത്തിയ പോളിംഗ് ഓഫീസറു ടെയോ മുമ്പാകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി യിട്ടുള്ള തിരിച്ചറിയൽ രേഖ അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകി യിട്ടുള്ള വോട്ടർ സ്ലിപ്പ് ഹാജരാക്കണം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവു പ്രകാരം താഴെ പ്പറയുന്ന രേഖ കളിൽ ഏതെങ്കിലും ഒന്ന് വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ ഹാജരാക്കണം.

1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്.
2. പാസ്സ് പോര്‍ട്ട്.
3. ഡ്രൈവിംഗ് ലൈസന്‍സ്.
4. പാന്‍ കാര്‍ഡ്.
5. ആധാര്‍ കാര്‍ഡ്.
6. ഫോട്ടോ പതിച്ചിട്ടുള്ള എസ്. എസ്. എല്‍. സി. ബുക്ക്.
7. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി യിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.
8. ഏതെങ്കിലും ദേശ സാല്‍കൃത ബാങ്കില്‍ നിന്നുള്ള പാസ്സ് ബുക്ക്. (തെരഞ്ഞെടുപ്പ് തീയ്യതിക്ക് ആറുമാസ കാലയള വിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്സ് ബുക്ക് ആയിരിക്കണം).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മറഡോണക്ക് കേരള ത്തിന്റെ പ്രണാമം: മുഖ്യമന്ത്രി

November 26th, 2020

diego-maradona-art-udayan-edappal-ePathram
തിരുവനന്തപുരം : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍. മറഡോണ യുടെ രാഷ്ട്രീയ കാഴ്ചപ്പാടും കൂടെ ചേര്‍ത്ത് അവതരിപ്പിച്ച മുഖ്യ മന്ത്രി യുടെ ഫേയ്സ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിക്കഴിഞ്ഞു.

‘അർജന്റീനക്കു പുറത്ത് മറഡോണക്ക് ഇത്രയധികം ആരാധകര്‍ ഉള്ളത് കേരള ത്തില്‍ ആയിരിക്കും. ലോക ത്തില്‍ എവിടെ ലോക കപ്പു നടന്നാലും മറഡോണ യുടെ ചിത്ര ങ്ങൾ ഏറ്റവും അധികം ഉയരുന്നത് ഈ കൊച്ചു കേരളത്തിലാണ്’

അർജന്റീന ലോക ഫുട് ബോളിലെ പ്രബലർ എങ്കിലും ആ രാജ്യത്തെ ഫുട് ബോളി ന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്.

ക്യൂബയുടെയും ഫിദൽ കാസ്ട്രോ യുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹ ത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നില പാടിന്റെ തെളിവു തന്നെയാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നില കൊണ്ടു എന്നും മുഖ്യമന്ത്രി കുറിച്ചിട്ടു.

അർജന്റീനയുടെ തോൽവി : ആരാധകന്‍ ആറ്റില്‍ ചാടി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ

November 14th, 2020

face-mask-to-avoid-spread-of-covid-19-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിനു (കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്) ഭേദഗതി വരുത്തി. ഇതിന്റെ ഭാഗമായി കൊവിഡ് നിയമ ലംഘന ങ്ങള്‍ക്ക് പിഴ ശിക്ഷ വര്‍ദ്ധിപ്പിച്ചു.

മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന വരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘന ത്തിന് 2000 രൂപ യാണ് പിഴ. മരണാനന്തര ചടങ്ങു കളിലെ കൊവിഡ് നിയന്ത്രണ ലംഘന ത്തിന്നും നിയന്ത്രിത മേഖല കളില്‍ കടകള്‍, ഓഫീസുകള്‍ എന്നിവ തുറന്നാല്‍ 2000 രൂപ വീതം പിഴ ചുമത്തും.

കടകളിലും സൂപ്പര്‍ മാര്‍ക്കറ്റു കളിലും ഉപഭോക്താ ക്കളുടെ എണ്ണം നിയന്ത്രി ക്കാത്തവരിൽ നിന്നും അവിട ങ്ങളിൽ സാമൂഹിക അകലം പാലി ക്കാത്ത വരില്‍ നിന്നും 3000 രൂപ പിഴ ഈടാക്കും.

അതു പോലെ പൊതു സ്ഥല ങ്ങ ളില്‍ കൂട്ടം ചേര്‍ന്നാല്‍ (ധര്‍ണ്ണ, റാലി എന്നിവ യുടെ നിയന്ത്രണ ലംഘനം) 5000 രൂപ യും വിവാഹ ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡ ങ്ങള്‍ പാലി ക്കാത്ത വരില്‍ നിന്നും 5000 രൂപ യും പിഴ ഈടാക്കും.

പൊതു ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരിക്കുന്ന സാഹ ചര്യത്തിലാണ് നിയമം ഭേദ ഗതി ചെയ്ത് പിഴത്തുക ഉയര്‍ത്തുന്നത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

November 11th, 2020

election-ink-mark-epathram
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക സമയം അനുവദിക്കും എന്ന് മന്ത്രി സഭാ യോഗ തീരുമാനം

വോട്ടെടുപ്പിന് തൊട്ടു മുൻപ് കൊവിഡ് ബാധ സ്ഥിരീ കരിക്കുന്ന വർക്ക് പോളിംഗ് സമയ ത്തിന്റെ അവസാന മണിക്കൂർ ബൂത്തില്‍ എത്തി വോട്ട് ചെയ്യുവാന്‍ കഴിയും വിധം ആയിരിക്കും നിയമ ഭേദഗതി വരുത്തുക. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആയിരിക്കും എന്നു കണ്ടറിയണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാമ നിർദ്ദേശ പത്രികാ സമർപ്പണം നവംബർ 12 മുതൽ
Next »Next Page » മാസ്ക് ധരിക്കാത്ത വര്‍ക്കും പൊതു സ്ഥല ങ്ങളില്‍ തുപ്പുന്ന വര്‍ക്കും 500 രൂപ പിഴ »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine