വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

September 16th, 2021

wedding_hands-epathram
തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.

ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.

വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി

August 19th, 2021

mathruyanam-mother-and-baby-journey-ePathram
കൊച്ചി : കൃത്രിമ ബീജസങ്കലനം വഴി ഗർഭം ധരിച്ച സിംഗിൾ പേരന്റും അവിവാഹിതയായ സ്ത്രീയും പ്രസവിച്ച കുഞ്ഞിന്റെ ജനന മരണ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട ഫോമുകളിൽ പിതാവിന്റെ പേര് നൽകണം എന്നത് മൗലിക അവകാശത്തിന്റെ ലംഘനം എന്നു ഹൈക്കോടതി.

കൃത്രിമ ഗർഭ ധാരണ മാർഗ്ഗങ്ങളിലൂടെ ജനിച്ച കുഞ്ഞിനെ ഒറ്റക്കു വളർത്തുന്ന അമ്മയുടെ (സിംഗിൾ മദർ) കുഞ്ഞി ന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖ പ്പെടുത്തണം എന്നു നിർദ്ദേശിക്കുന്ന വ്യവസ്ഥ റദ്ദു ചെയ്യണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം സ്വദേശിനി നൽകിയ ഹർജി യിലാണു ഹൈക്കോടതി ഉത്തരവ്.

ഹർജിക്കാരി എട്ടു മാസം ഗർഭിണി ആയതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ച് നടപടി സ്വീകരി ക്കുവാന്‍ സർക്കാരിനും ജനന – മരണ ചീഫ് റജിസ്ട്രാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

അസിസ്റ്റഡ് റി-പ്രൊഡക്ടീവ് ടെക്നോളജീസ് (എ. ആർ. ടി.) വഴി ഗർഭിണി ആയാൽ ബീജ ദാതാവിന്റെ പേര് നിർബ്ബന്ധമായ സാഹചര്യങ്ങളില്‍ ഒഴികെ നിയമ പരമായി വെളിപ്പെടുത്തേണ്ടതില്ല എന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ റജിസ്ട്രേഷനും ജനന – മരണ സർട്ടിഫിക്കറ്റിനുമായി പ്രത്യേക ഫോമുകൾ ഉടൻ പുറപ്പെടു വിക്കണം എന്നും കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

വിവാഹ മോചനം നേടിയ ശേഷം അജ്ഞാത ദാതാ വിന്റെ ബീജം സ്വീകരിച്ച് ഇൻവിട്രോ ഫെർട്ടി ലൈസേ ഷനിലൂടെ യാണു (ഐ. വി. എഫ്.) ഗർഭം ധരിക്കുന്നത് എന്നും ഇത്തരത്തിൽ ഗര്‍ഭിണി ആയവരോട് ബീജം നല്‍കിയത് ആരാണ് എന്നു അറിയിക്കാറില്ല എന്നും ഹർജിക്കാരി സൂചിപ്പിച്ചു.

അജ്ഞാതമായി സൂക്ഷിക്കേണ്ടതായ ഈ വിവരം രേഖപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് മൗലിക അവകാശ ങ്ങളിലെ സ്വകാര്യത, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവ ലംഘിക്കുന്നു എന്നും സാങ്കേതിക വിദ്യയുടെ വികാസ ത്തിനും ജീവിത രീതിയിലുള്ള മാറ്റത്തിനും അനുസരിച്ചു നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തി വരുന്നു എന്നും കോടതി ചൂണ്ടിക്കാണിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി

July 15th, 2021

pets-must-be-licensed-says-high-court-ePathram
കൊച്ചി : വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്ന് ഹൈക്കോടതി. ആറു മാസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം.

തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കി ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണം. സംസ്ഥാന സർക്കാർ ഇതിനു നിർദ്ദേശം നൽകണം എന്നും ഹൈക്കോടതി വിധി യില്‍ പറയുന്നു.

cat-dog-pets-must-be-licensed-ePathram

ഇനി മുതല്‍ വളർത്തു മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണം എന്ന വ്യവസ്ഥ കൊണ്ടു വരണം. ഇതിന്ന് ആവശ്യം എങ്കിൽ ലൈസൻസ് ഫീസ് ഈടാക്കാം എന്നും ജസ്റ്റിസ്. എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്. പി. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

 * പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത  

* Tag : മൃഗങ്ങള്‍  

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിവാദ ഉത്തരവു കൾക്ക് ഹൈക്കോടതി യുടെ ഇടക്കാല സ്റ്റേ

June 22nd, 2021

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : ലക്ഷ ദ്വീപിലെ വിവാദ ഉത്ത രവു കൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലക്ഷദ്വീപ് ഭരണ കൂട ത്തിന് എതിരേ അജ്മൽ അഹമ്മദ് എന്ന ലക്ഷ ദ്വീപ് സ്വദേശി നൽകിയ പൊതു താത്‌പര്യ ഹർജിയിലാണ് ഉത്തരവ്.

ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുക, സ്കൂളു കളിലെ ഉച്ച ഭക്ഷണ ത്തിൽ നിന്നും ബീഫ് അടക്കമുള്ള മാംസ ആഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഉത്തര വുക ളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കു ന്നതി നുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ ഈ രണ്ട് വിവാദ ഉത്തര വുക ളിലും തുടർ നട പടി കൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി ഇട ക്കാല ഉത്തരവിൽ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി

March 29th, 2021

election-ink-mark-epathram
കൊച്ചി : ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് ഹൈക്കോടതി. പൗരന്മാരുടെ അവകാശം സംബന്ധിച്ചതും ഏറെ ഗൗരവം ഉള്ളതുമായ വിഷയം ആണിത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

ഇരട്ട വോട്ട് തടയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും അതു സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

വോട്ടർ പട്ടികയിലെ വ്യാജ പേരുകൾ നീക്കണം എന്ന് രമേശ് ചെന്നിത്തല ഹൈക്കോടതി യിൽ സമർപ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് ലക്ഷത്തില്‍ അധികം വ്യാജ – ഇരട്ട വോട്ടുകൾ ഉണ്ട് എന്നും ഇത്തര ത്തിൽ വോട്ടുകൾ ചേർത്തതിന് പിന്നിൽ ഉദ്യോഗ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 
Next »Next Page » ഐ. ഐ. ടി. യില്‍ തൊഴില്‍ അവസരങ്ങള്‍ »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine