
കൊച്ചി : ലക്ഷ ദ്വീപിലെ വിവാദ ഉത്ത രവു കൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലക്ഷദ്വീപ് ഭരണ കൂട ത്തിന് എതിരേ അജ്മൽ അഹമ്മദ് എന്ന ലക്ഷ ദ്വീപ് സ്വദേശി നൽകിയ പൊതു താത്‌പര്യ ഹർജിയിലാണ് ഉത്തരവ്.
ദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടുക, സ്കൂളു കളിലെ ഉച്ച ഭക്ഷണ ത്തിൽ നിന്നും ബീഫ് അടക്കമുള്ള മാംസ ആഹാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ഉത്തര വുക ളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കു ന്നതി നുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതു വരെ ഈ രണ്ട് വിവാദ ഉത്തര വുക ളിലും തുടർ നട പടി കൾ ഉണ്ടാകരുത് എന്നും ഹൈക്കോടതി ഇട ക്കാല ഉത്തരവിൽ വ്യക്തമാക്കി.






























