കോടിയേരിയുടെ പ്രസ്‌താവന അനുചിതം: സി. കെ. ചന്ദ്രപ്പന്‍

August 12th, 2011

C.K.Chandrappan-epathram

തൃശൂര്‍: പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്‌ടി വിജിലന്‍സ്‌ വകുപ്പിന്റെ ചുമതല മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന അനുചിതമായിപ്പോയെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു ‍. കോടിയേരിയുടെ പ്രസ്‌താവന ഭരണപക്ഷത്തിന്‌ അനുഗ്രഹമായി മാറുകയായിരുന്നു. അങ്ങനൊരു പ്രസ്‌താവന വേണ്ടിയിരുന്നില്ല എന്നും മുഖ്യമന്ത്രി സ്ഥാനം രാജിവേക്കനമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ വരുന്നതു വരെ കാത്തിരിക്കാതെ ഉമ്മന്‍ചാണ്‌ടി മുഖ്യമന്ത്രിപദം രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് ധാര്‍മികതയെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനധികൃത സ്വത്ത്: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

August 12th, 2011

kunjalikutty-epathram

കോഴിക്കോട്: വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി വന്‍ അഴിമതി നടത്തിയതായും വിദേശത്ത് മകന്റെ പേരില്‍ കോടികള്‍ മുടക്കി വ്യവസായം തുടങ്ങിയതായും മറ്റും ആരോപിച്ച് നാഷ്ണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍ ‍.കെ. അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയുടെയും ഒപ്പം അദ്ദേഹത്തിന്റെ കുടുമ്പത്തിന്റേയും ആസ്തികളെ പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രിമാര്‍ക്കെതിരായി ഒരു തരത്തിലുള്ള വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ലെന്ന് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

August 11th, 2011

tj-joseph-epathram1

മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാളെ കൂടെ പോലീസ് പിടികൂടി. ഏലൂര്‍ സ്വദേശി അന്‍‌വര്‍ സാദിഖാണ് അറസ്റ്റിലായത്. ദീര്‍ഘ കാലമായി ഒളിവിലായിരുന്നു ഇയാള്‍. ഈ കേസില്‍ ഇനി മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവരടക്കം 26 പ്രതികളെ കൂടെ പിടികൂടാനുണ്ട്. 2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പള്ളിയില്‍ നിന്നും കുടുമ്പത്തോടൊപ്പം വരികയായിരുന്ന പ്രൊഫസറുടെ കാറു തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അക്രമികളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രിയായ സഹോദരിയെയും അക്രമി സംഘം വെറുതെ വിട്ടില്ല. സംഭവത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്ന് കരുതുന്നു. കേസിപ്പോള്‍ എന്‍.ഐ.എ അന്വേഷിച്ചു വരികയാണ്.

അറ്റുപോയ കൈപത്തി പിന്നീട് സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പ്രോഫസര്‍ ഇപ്പോളും ചികിത്സയിലാണ്. ഇതിനിടയില്‍ കോളേജ്  മാനേജ്മെന്റ് പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹമിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല : വിഎസ്

August 11th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: വി എസിന്റെ വിവാദമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തിനു ശേഷം ആദ്യമായി വി. എസ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവനയിറക്കി. ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും തന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ പങ്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ‘മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ ‍’ എന്ന് വിശേഷിപ്പിച്ച ബെര്‍ലിന്റെ പരാമര്‍ശം തീര്‍ത്തും തെറ്റായിപോയെന്നും വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം താന്‍ ബര്‍ലിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. തന്റെ പേരുകൂടി വലിച്ചിഴച്ചത് എന്തിനെന്ന് ചോദിച്ചപ്പോള്‍ തന്റെ മാത്രം അഭിപ്രായമാണെന്നും വി എസിന് പങ്കില്ലെന്നും അഭിമുഖങ്ങളില്‍ പറഞ്ഞതായിട്ടായിരുന്നു മറുപടിയെന്നും വി. എസ് വെളിപ്പെടുത്തി. ബര്‍ലിനെ പുറത്താക്കിയ പാര്‍ട്ടി നടപടി പുനപ്പരിശോധിപ്പിക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഗുണകരമാകില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. വി. എസിന്റെ അറിവോടെയാണോ ബര്‍ലിന്റെ അഭിപ്രായങ്ങളെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി. എസ്, ബര്‍ലിനുമായി ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. ബര്‍ലിന്റെ വീട്ടില്‍പോകാന്‍ പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി. ബര്‍ലിനെ തള്ളപ്പറയണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വി. എസ്. പറഞ്ഞു . വിഎസിന്റെ സന്ദര്‍ശനത്തിനെതിരേ സിപിഎം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശനം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായും ബര്‍ലിനെ തള്ളപ്പറയാന്‍ വിഎസിനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ലിന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്‍ശനത്തെ ന്യായീകരിയ്ക്കുന്ന നിലപാട് തന്നെ വിഎസ് ഇപ്പോഴും സ്വീകരിയ്ക്കുന്നത്. പാര്‍ട്ടിയുടെ നടപടിക്ക് വിധേയനായി കഴിയുന്ന ഒരാള്‍ അസുഖമായി കിടന്നാല്‍ അന്വേഷിക്കാന്‍ പോകുന്നത് സാധാരണമാണ്. അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വിഎസ് ആവര്‍ത്തിച്ചു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: വി എസ്

August 9th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉമ്മന്‍‌ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. പാമൊലിന്‍ ഫയല്‍ ഉമ്മന്‍‌ചാണ്ടിയുടെ ഓഫീസില്‍ ഒരു മാസത്തിലധികം ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അതുകൊണ്ടാണ് വിജിലന്‍സ് കോടതി ഉമ്മന്‍‌ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കരാര്‍ ഉറപ്പിക്കുന്നതില്‍ ഉമ്മന്‍‌ചാണ്ടിക്കും പങ്കുണ്ട്. കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിലും ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍‌ചാണ്ടി പങ്കുവഹിച്ചു. വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുകൊണ്ട് ഈ കേസില്‍ നിന്ന് തടിതപ്പാമെന്ന് കരുതേണ്ടെന്നും ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഉമ്മന്‍‌ചാണ്ടി തയ്യാറാകണമെന്നും വി. എസ് ആവശ്യപ്പെട്ടു.

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കോടിയേരിയുടെ പ്രസ്താവന പിഴച്ചു, മുഖ്യമന്ത്രി രാജിയില്‍ നിന്നും തലയൂരി
Next »Next Page » കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine