പി.കെ.വി. എന്ന കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്ത വര്‍ഷങ്ങള്‍

July 12th, 2011

pkv-epathram

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന, അധികാരത്തിലും അല്ലാത്തപ്പോഴും ലളിത ജീവിതം നയിച്ചിരുന്ന പി. കെ. വി. നമ്മെ വിട്ടകന്നിട്ട് ആറു വര്ഷം തികയുന്നു. ലളിതമായ ജീവിത രീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി. കെ. വി. മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പു വരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നു കെ. എസ്. ആര്‍. ടി. സി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ യാത്ര ചെയ്യുമായിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാകളില്‍ ഒരാളായിരുന്നു പി. കെ. വി. കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ ഇദ്ദേഹം കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു.

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് പി. കെ. വി. യുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ. ഐ. വൈ. എഫ്. പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദമെടുത്തതിനു ശേഷം അദ്ദേഹം നിയമ പഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന എ. ഐ. വൈ. എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഒരു വിദ്യാ‍ര്‍ത്ഥി നേതാവായിരുന്ന അദ്ദേഹം 1947-ല്‍ തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ പി. കെ. വി. ഓള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേള്‍ഡ് ഫെഡെറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ രാജ ഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി. കെ. വി. യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂട ത്തിനെതിരെ സായുധ വിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താ തീസീസിനെ തുടര്‍ന്ന് നൂറു കണക്കിന് കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ പോയി. അക്കൂട്ടത്തില്‍ പി. കെ. വി. യും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ 1951-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന (എ. ഐ. എസ്. എഫ്.) യുടെയും സ്ഥാപകരില്‍ ഒരാളായിരുന്നു പി. കെ. വി. 1964-ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം അദ്ദേഹം സി. പി. ഐ. യില്‍ തുടര്‍ന്നു. 1982-ല്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സി. പി. ഐ. പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം നാലു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം). രണ്ടു തവണ കേരള നിയമ സഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി. പി. ഐ. നിയമ സഭാ കക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോകസഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. തന്റെ ലോകസഭയില്‍ ചിലവഴിച്ച കാലഘട്ടത്തിനിടയില്‍ അദ്ദേഹം സി. പി. ഐ. യുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, അദ്ധ്യക്ഷന്‍ എന്നിവരുടെ പാനലില്‍ അംഗമായിരുന്നു.1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.

1977 മുതല്‍ 1978 വരെ കെ. കരുണാകരന്റെയും എ. കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പി. കെ. വി. ഇന്ദിര ചിക്മംഗളൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനര്‍ത്തിയെ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് എ. കെ. ആന്റണി 1978-ല്‍ മുഖ്യമന്ത്രി പദം രാജി വെച്ചു. ഈ ഒഴിവില്‍ പി. കെ. വി. കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തില്‍ സി. പി. എം. ഉം സി. പി. ഐ. യും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു പാത തെളിക്കാന്‍ 1979 ഒക്ടോബര്‍ 7-നു മുഖ്യമന്ത്രി പദം രാജി വെച്ചു ഒഴിയുകയായിരുന്നു. 2004-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 നാണ് ദില്ലിയില്‍ വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പി. കെ. വി. നമ്മെ വിട്ടു പോയത്‌. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ മുറുകെ പിടിച്ച് മരണം വരെ ജീവിച്ച ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബജറ്റില്‍ റോഡുവികസനത്തിനു മുന്‍ഗണന

July 9th, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തി റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ള ആദ്യ ബജറ്റ് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിക്കും. ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിങ്ങനെയാണ് പ്രഖ്യാപനം.

കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി, കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. റോഡ്,റെയില്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ചുകൊണ്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയായി കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

July 6th, 2011

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും തെരഞ്ഞെടുത്തു. ബഷീറിന് പൊതുകാര്യവും മജീദിന് സംഘടനാ കാര്യവും എന്നിങ്ങിനെ ചുമതലകള്‍ വിഭജിച്ചു നല്‍കി. കുട്ടി അഹമ്മദ് കുട്ടി, എന്‍.സി മായിന്‍ ഹാജി, എം.ഐ തങ്ങള്‍, പി.എം.എ സലാം എന്നിവരാണ് സെക്രട്ടറിമാര്‍ . വൈസ്‌പ്രസിഡന്റുമാരരായി കെ.വി. മുഹമ്മദ്‌കുഞ്ഞി(കണ്ണൂര്‍), എ. മുഹമ്മദ്‌(ആലപ്പുഴ) തെരെഞ്ഞെടുത്തു. എം.എ മുഹമ്മദ്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, എന്നിവരെ സെക്രട്ടേറിയേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പി.വി. അബ്‌ദുള്‍വഹാബിനാണു പാര്‍ട്ടിപത്രമായ ചന്ദ്രികയുടെ ചുമതല. കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായാണു ജനറല്‍ സെക്രട്ടറി പദവി വിഭജിച്ചതെന്നു ലീഗ്‌ പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.ശശിയെ സി.പി.എം പുറത്താക്കും

July 2nd, 2011

തിരുവനന്തപുരം: ഗുരുതരമായ സ്വഭാവദൂഷ്യം പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.എം നേതാവ് പി.ശശിയെ പുറത്താക്കുവാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതി തീരുമാനിച്ചു. കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്നു. ശശിക്കെതിരെ ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ വി.എസ്. അച്ച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവായ ശശിയുടെ ഭാഗത്തുനിന്നും ഗുരുതരമായ സദാചാര ലംഘനമുണ്ടായി എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇതേ പറ്റി അന്വേഷിക്കുവാന്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ശശിയെ ജില്ലാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. എന്നാല്‍ ശശിക്കെതിരെ എടുത്ത അച്ചടക്ക നടപടി അപര്യാപ്തമാണെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കന്മാരും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വരികയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിക്കൊണ്ടുള്ള സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പുന:പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിഗണിക്കുകയും ശശിയെ പുറത്താക്കുവാന്‍ ഏകകണ്ഠമായി തന്നെ തീരുമാനിക്കുകയുമായിരുന്നു. ശശിയെ സംരക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചിരുന്നു എന്ന വിമര്‍ശനം പാര്‍ട്ടി തള്ളികളഞ്ഞു. പി. കെ ശ്രീമതി, പാലോളി മുഹമ്മദുകുട്ടി തുടങ്ങിയ നേതാക്കള്‍ ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി, സഭ നിര്‍ത്തിവച്ചു

June 30th, 2011

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ശന്തമായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇരു പക്ഷത്തെ എം.എല്‍. എമാരും സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ഉന്തുംതള്ളുമുണ്ടായതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി
Next »Next Page » ഉടമ ഉപേക്ഷിച്ച ആനയെ രക്ഷപ്പെടുത്തി »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine