വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി

June 29th, 2011

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ കോട്ടയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്തിയ വി.വി.രമേശനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും പുറത്താക്കി. സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കൂടിയായ രമേശന്‍ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് വാങ്ങിയത് സ്വാശ്രയ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിന് ദോഷമുണ്ടാക്കും എന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. സ്വാശ്രയ പ്രശ്നത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രമേശന്‍ വിഷയം തിരിച്ചടിയാകും എന്നതാണ് പെട്ടെന്നുള്ള പുറത്താക്കലിന്റെ കാരണമെന്ന് സൂചനയുണ്ട്. പ്രായപരിധി കടന്ന രമേശനെ ഡി.വൈ.എഫ്.ഐ നേതൃ സ്ഥാനത്തുനിന്നും മാറ്റണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിവാദത്തെ തുടര്‍ന്ന് നേരത്തെ സി.പി.എം കാസര്‍കോട് ജില്ലാക്കമ്മറ്റിയിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

-

വായിക്കുക: , , ,

1 അഭിപ്രായം »

രമേശനെതിരെ നടപടിവേണം, തീരുമാനം കാസര്‍കോട്‌ ജില്ലാ കമ്മിറ്റിക്ക്

June 25th, 2011

കാസര്‍കോട്‌: ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററും സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ രമേശനെതിരെ നടപടി വേണമെന്ന് ശനിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മകളുടെ മെഡിക്കല്‍ സീറ്റ് വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി സി പി എം കാസര്‍കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നേരത്തെ ഡി വൈ എഫ്‌ ഐയുടെയും യോഗത്തിലും രമേശനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട്ടെ ഒരു സായാഹ്നപത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്താണ് രമേശനെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വന്നത്. രമേശന്റെ ഭൂസ്വത്ത് സംബന്ധിച്ച കണക്കുകളും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. രമേശന് അഞ്ച് കോടി നാല്‍പത്തിയൊമ്പത് ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ബിനാമി പേരില്‍ രമേശന് കോടികളുടെ സ്വത്തുണ്ടെന്ന് ആരോപിച്ച് അരവിന്ദന്‍ മാണിക്കോത്ത് നടത്തിയ വാര്‍ത്താസമ്മേളനം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
എന്‍ ആര്‍ ഐ ക്വാട്ടയില്‍ 50 ലക്ഷം രൂപ നല്‍കി മകള്‍ക്ക് എം ബി ബി എസ് പ്രവേശനം തരപ്പെടുത്തിയതോടെയാണ് രമേശന്‍ വിവാദനായകനാകുന്നത്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ രമേശന്‍ സീറ്റ്‌ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രമേശനെ സംരക്ഷിക്കുന്നത് ഇ പി ജയരാജന്‍ ആണെന്നും ആരോപണവും ഉയര്‍ന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഞ്ഞളാം കുഴി അലി മന്ത്രിയാകില്ല, കൂടുമാറ്റത്തിനു ഫലപ്രാപ്തി കണ്ടില്ല

June 23rd, 2011

manjalamkuzhi-ali-epathram

തിരുവനന്തപുരം: രണ്ടു തവണ ഇടതു പക്ഷ ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയും മൂന്നാം തവണ എതിര്‍ ചേരിയിലേക്ക് ചേക്കേറുകയും ചെയ്ത മഞ്ഞളാം കുഴി അലിയുടെ മന്ത്രിയാകാനുള്ള മോഹത്തിന് കോണ്‍ഗ്രസിന്റെ തട വീണപ്പോള്‍ അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ മോഹം തല്‍ക്കാലം നടക്കില്ല. അലിയുടെ മന്ത്രി സ്ഥാനം തുടക്കത്തിലെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇരുപത് മന്ത്രിമാരില്‍ അധികം ഒരു കാരണവശാലും അനുവദിക്കില്ല എന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ താല്‍കാലിക മായെങ്കിലും ലീഗിന് മുട്ട് മടക്കേണ്ടി വരും.

അതേസമയം ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് ലഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസ് വഹിക്കും. കേരള കോണ്‍ഗ്രസില്‍ നിന്ന് പി. സി. ജോര്‍ജ് ചീഫ്‌ വിപ്പ്‌ ആവും. ചീഫ്‌ വിപ്പ്‌, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ടാകും. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. അതേ സമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും പിന്നീട് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി ആലോചിച്ച്‌ യുക്‌തമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവനയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ലീഗ് നേതൃത്വം ഇപ്പോള്‍.

-

വായിക്കുക: ,

1 അഭിപ്രായം »

ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം

June 17th, 2011

കൊച്ചി: പൊതുയോഗത്തിന്റെ പേരില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാതിരികാത്തതിന് പിണറായി വിജയന്‌ കോടതിയുടെ വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ നേരിട്ട്‌ ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്‌ടതിനാലാണ്‌ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പിണറായിയുടെ വാദം. കോടതിയില്‍ വരാതിരുന്നത്‌ ശരിയായ രീതിയല്ലെന്നും കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന്‌ പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡലിനെതിരേ വീണ്‌ടും കോടതി ജാമ്യമില്ലാ വാറണ്‌ട്‌ പുറപ്പെടുവിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു
Next »Next Page » ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine