എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി

July 27th, 2011

mv-jayarajan-epathram

കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാറിന്റെ പേരില്‍ ഭരണകക്ഷി എം.എല്‍.മാരുടെ തര്‍ക്കം

July 20th, 2011
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ മാരായ പി.സി.ജോര്‍ജ്ജും ടി.എന്‍ പ്രതാപനും തമ്മില്‍ തര്‍ക്കം. സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ബാറുകളെ ചൊല്ലി ഭരണ കക്ഷി അംഗങ്ങളുടെ തര്‍ക്കം. തന്റെ മണ്ഡലത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കണമെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ ആവശ്യത്തെ ടി.എന്‍ പ്രതാപന്‍ എതിര്‍ത്തു. ഇത്തരക്കാരുടെ പ്രലോഭനത്തില്‍ വീണ് ബാറുകള്‍ അനുവദിക്കരുതെന്ന് ടി.എന്‍ എക്സൈസ് മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.  സമ്പൂര്‍ണ്ണ മദ്യ നിരോധനമാണോ പ്രതാപന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പുതിയ ബാറുകള്‍ക്കായി ചില കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടെനും പറഞ്ഞ പ്രതാപന്‍ ഇത്തരക്കാരുടെ വാഗ്ദാനങ്ങളില്‍ മന്ത്രി വീണുപോകരുതെന്നും സൂചിപ്പിച്ചു. 
ബഡ്ജറ്റ് അവതരണത്തിലെ അപാകതകളും പക്ഷപാതിത്വവും ചൂണ്ടിക്കാണിച്ച് നേരത്തെ ധനമന്ത്രി മാണിക്കെതിരെ ടി.എന്‍. പ്രതാപന്‍ ശക്തമായി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ എം.എല്‍.എ മാരില്‍ ചിലരും ഘടക കക്ഷികളും തമ്മിലുള്ള അസ്വാരസ്യത മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയാണ്  മാണിഗ്രൂപ്പിലെ പ്രമുഖനായ പി.സി.ജോര്‍ജ്ജിനോടും ഏറ്റുമുട്ടിയതിലൂടെ വ്യക്തമാകുന്നത്. ഘടക കക്ഷികളുടെ അപ്രമാദിത്വത്തില്‍ പല നേതാക്കന്മാരും അസ്വസ്ഥരാണ്. അര്‍ഹരായ പലരും പുറാത്തു നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിന് അഞ്ചാമന്ത്രി സ്ഥാനം നല്‍കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

കാലിക്കറ്റ് വി.സി പദവി, മുസ്ലീം ലീഗ് പ്രതിസന്ധിയില്‍

July 18th, 2011

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച വിഷയം വിവാദമായതോടെ ആ സ്ഥാനത്തേക്ക് പുതിയ ആളെ നിര്‍ദേശിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ലീഗ് നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടുകൊണ്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പ്ലസ്ടു പ്രിന്‍സിപ്പലായിരുന്ന വി.പി. അബ്ദുല്‍ഹമീദിനെ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ലിസ്റ്റ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചയച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണമാരായാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. വൈസ്ചാന്‍ലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച വി.പി. അബ്ദുല്‍ഹമീദിനെ മാറ്റി പകരം അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി അയച്ച ലിസ്റ്റ് മുഖ്യമന്ത്രി മടക്കിയെന്ന കാര്യം ശരിയല്ലെന്നും. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച ഒരു ഫയലും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

1 അഭിപ്രായം »

ലീഗിന്‌ അഞ്ചാം മന്ത്രിയാകാം : കെ. എം മാണി

July 18th, 2011

ന്യൂഡല്‍ഹി: മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ്‌ വിപ്പ്‌ പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്‌.എം.എസ്‌. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

വി എസിന്റെ മകന്‍ അരുണ്‍കുമാറിന്റെ നിയമനം: അന്വേഷണം പ്രഖ്യാപിച്ചു

July 14th, 2011

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമനം നടന്നത്. എന്നാല്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ എന്നും വി എസ് പറഞ്ഞിരുന്നു. പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം വരുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോപണം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി.കെ.വി. എന്ന കമ്മ്യൂണിസ്റ്റ്‌ ഇല്ലാത്ത വര്‍ഷങ്ങള്‍
Next »Next Page » മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine