കേസരിയിലെ വിവാദ ലേഖനം: രണ്ടു പേര്‍ രാജി വെച്ചു

November 3rd, 2012

kesari-malayalam-epathram

തിരുവനന്തപുരം: ‘കേരളം കാത്തിരുന്ന സൌഹൃദം‘ എന്ന പേരില്‍ ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ കേസരിയില്‍ വന്ന ലേഖനം വിവാദമായതിനെ തുടര്‍ന്ന് ആര്‍. എസ്. എസ്. നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നും രണ്ടു പേര്‍ രാജി വെച്ചു. വിവാദ ലേഖനം എഴുതിയ ടി. ജി. മോഹന്‍ ദാസ് അയോധ്യ പ്രിന്റേഴ്സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും രാജി വെച്ചു. അയോധ്യ പ്രിന്റേഴ്സ് മാനേജര്‍ ടി. വി. ബാബുവും രാജി വെച്ചിട്ടുണ്ട്. കേസരിയുടെ പത്രാധിപരും ആര്‍. എസ്. എസിന്റെ നേതാവുമായ ജെ. നന്ദകുമാറും രാജി വെച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ആര്‍. എസ്. എസ്. ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.  

മുസ്ലിം ലീഗിനു ഭരണത്തില്‍ ഉള്ള സ്വാധീനം ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കുവാന്‍  ആര്‍. എസ്. എസ്. – സി. പി. എം. സഹകരിക്കണമെന്ന് വിവാദ ലേഖനത്തില്‍  പറയുന്നു. ലേഖനം വലിയ ചര്‍ച്ചയായതോടെ സി. പി. എം. നേതാക്കള്‍ ആര്‍. എസ്. എസ്. – സി. പി. എം. സഹകരണം സാധ്യമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടും ലേഖനത്തെ തള്ളിക്കൊണ്ടും രംഗത്തെത്തിയിരുന്നു. ആര്‍. എസ്. എസിന്റെ മുഖപത്രമായ കേസരിയില്‍ സി. പി. എമ്മുമായി സഹകരിക്കുന്നതിന് ആഹ്വാനം ചെയ്യുന്ന ലേഖനം പ്രത്യക്ഷപ്പെട്ടത് ആര്‍. എസ്. എസിലെ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ലേഖനം ആര്‍. എസ്. എസിന്റെ മുഖം നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ ആരോപിച്ചു.  

എന്നാല്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി വളരുന്നതായി ചൂണ്ടിക്കാട്ടി ലേഖനത്തെ അനുകൂലിക്കുന്നവരും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി.എസിനു പരസ്യ ശാസന

October 16th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവുമായ വി. എസ്. അച്യുതാനന്ദന് സി. പി. എം. കേന്ദ്ര കമ്മറ്റിയുടെ പരസ്യ ശാസന. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് വി. എസിനെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശാസിക്കുന്നത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതികളാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണ ശാസന ലഭിച്ചത്.

വി. എസിനെതിരെ കടുത്ത അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അതുണ്ടായില്ല. നെയ്യാറ്റിന്‍ കരയിലെ ഉപ തിരഞ്ഞെടുപ്പു ദിവസം വി. എസ്. ടി. പി. യുടെ കുടുംബത്തെ സന്ദര്‍ശിച്ചതും കൂടങ്കുളത്തെ ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുവാനായി ശ്രമിച്ചതും വഴി വി. എസ്. പാര്‍ട്ടിയുടെ ശാസന സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. വി. എസിന്റെ പല നിലപാടുകൾക്കും ജനങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് അത് അച്ചടക്ക ലംഘനമായി മാറുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. ശെല്‍‌വരാജ് എം. എല്‍. എ. യ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

October 15th, 2012

selvaraj2-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍‌കര എം. എല്‍. എ. ആര്‍. ശെല്‍‌വരാജിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എം. എല്‍. എ. ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് സി. പി. എം. ബ്രാഞ്ച് കമ്മറ്റി അംഗം ദയാനന്ദന്‍ അഡ്വ. പി. നാഗരാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ദേശീയ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ റോഡിന് അതേ സമയത്തു തന്നെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചു എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശെര്‍ല്‍‌വരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരാണ് ഹര്‍ജി.

കൂറുമാറി സി. പി. എമ്മിന്റെ എം.എല്‍.എ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാണ് ശെല്‍‌വരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിന്‍ കരയില്‍ നിന്ന് മൽസരിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ന് സുബ്രമണ്യൻ രക്തസാക്ഷി ദിനം

October 2nd, 2012

cpm-logo-epathram

അന്തിക്കാട്: അന്തിക്കാട് ചങ്കരന്‍ കണ്ടത്ത് സുബ്രമണ്യന്റെ രക്ത സാക്ഷി ദിനം സി.പി.എം. ആചരിക്കുന്നു. അടുത്തയിടെ സി. പി. എം. – സി. പി. ഐ. തര്‍ക്കങ്ങള്‍ രൂക്ഷമായ സമയത്ത് അന്തിക്കാട് തങ്ങളുടെ പ്രവര്‍ത്തകന്‍ ആയിരുന്ന സുബ്രമണ്യനെ കൊന്നത് സി. പി. ഐ. ക്കാര്‍ ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ സഹോദരൻ എതിർത്തത് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സുബ്രമണ്യന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞത്. സുബ്രമണ്യന്റെ കൊലപാതകം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഒരു പാര്‍ട്ടിയുടേയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 1970 ഒക്ടോബര്‍ 2 നായിരുന്നു സുബ്രമണ്യന്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട സി. പി. ഐ. പ്രവര്‍ത്തകന്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നാളെ സി. പി. എം. ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തിക്കാട്ട് രക്തസാക്ഷി ദിനാചരണവും പ്രകടനവും പൊതു യോഗവും നടത്തുവാനാണ് തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

October 1st, 2012

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കിറ്റെക്സ് കേരളം വിടുന്നു
Next »Next Page » ഇന്ന് സുബ്രമണ്യൻ രക്തസാക്ഷി ദിനം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine