സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരും‌കള്ളന്മാര്‍: കെ. മുരളീധരന്‍ എം. എല്‍. എ

April 29th, 2012
MURALEEDHARAN-epathram
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലപ്പത്ത് ചില പെരുങ്കള്ളന്മാര്‍ ഇരിക്കുന്നുവെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. ഭൂമി ദാനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തന്നെ സംശയത്തിന്റെ നിഴലിലാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദെഹം ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഏക്കറുകണക്കിനു ഭൂമി ലീഗ് നേതാക്കന്മാര്‍ ഉള്‍പ്പെട്ട ചില ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കുവാനുള്ള തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരും‌കള്ളന്മാര്‍: കെ. മുരളീധരന്‍ എം. എല്‍. എ

പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

April 26th, 2012
PC George-epathram
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്സ് നേതാവും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തിനു ചേരുന്ന നടപടികളല്ല പി. സി. ജോര്‍ജ്ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നാട്ടുകാരെ പുലഭ്യം പറയുന്നതിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആരോപിച്ചു. പി. സി. ജോര്‍ജ്ജിനെ ജയിപ്പിച്ച ജനങ്ങള്‍ ഇതേ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സിലെ  മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിന് ഇത് ഇടവരുത്തിയേക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ആകില്ല: ഫ്രാന്‍സിസ് ജോര്‍ജ്ജ്

കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

April 25th, 2012
vellappally-natesan-epathram
കൊച്ചി: കഴുതകള്‍ അല്ലെന്ന് തെളിയിക്കേണ്ടത്  ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നെയ്യാറ്റിന്‍‌കരയിലെ ആര്‍. ശെല്‍‌വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെയ്യാറ്റിന്‍ കരയില്‍ ആര്‍. ശെല്‍‌വരാജ് രാജി വെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും മത്സരിക്കുന്നത്  ജനാധിപത്യത്തൊടുള്ള അവഹേളനവും പൊതുജനത്തെ കഴുതകളാക്കലുമാണെന്ന് അദ്ദെഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ശെല്‍‌വരാജിനെ സ്ഥനാര്‍ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍‌കരയെ കുറിച്ച് പി. സി ജോര്‍ജ്ജിന് ഒന്നും അറിയില്ലെന്നും പിറവമല്ല നെയ്യാറ്റിന്‍‌കരയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒ. രാജഗോപാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും മണ്ഡലത്തിലെ എസ്. എന്‍. ഡി. പിയുടെ നിലപാട് പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയെ ഹിന്ദുക്കളുടെ വക്താവായി കാണേണ്ടതില്ലെന്നും ഓര്‍മ്മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കഴുതകളല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വം: വെള്ളാപ്പള്ളി നടേശന്‍

സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

April 24th, 2012
abdu-rabb-epathram
കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. ഭൂമി നല്‍കിയ ട്രസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമിദാനത്തെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളോ മന്ത്രിമാരുടെ ബന്ധുക്കളോ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്ക് സര്‍വ്വകലാശാല ഏക്കറുകണക്കിന് ഭൂമി നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. അഞ്ചാം മന്ത്രി വിവാ‍ദം കെട്ടടങ്ങും മുമ്പേ ഭൂമികുംഭകോണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിം ലീഗിനേയും യു. ഡി. എഫിനേയും പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on സര്‍വ്വകലാശാല ഭൂമി ഇടപാട് സര്‍ക്കാറിന് അറിയില്ല: മന്ത്രി അബ്ദു റബ്ബ്

ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി

April 24th, 2012

pinarayi-vijayan-epathram

തിരുവനന്തപുരം: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്നു സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല. ഒരു സമ്മേളനം നടത്താന്‍ നാലാളുകള്‍ കൂടിയാല്‍ അവിടെ അക്രമമുണ്ടാകുന്ന സ്ഥിതിയാണ് ലീഗില്‍ ഇപ്പോള്‍ ഉള്ളത്.  ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് കെ. പി. സി. സി പ്രസിഡണ്ട്‌ വരെ അടിയറവ് പറഞ്ഞതോടെ സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് സാമുദായിക വികാരം ഇളക്കിവിട്ടു ‍ നാളിതുവരെയില്ലാത്ത ഹുങ്കാണ് ലീഗ് കാണുക്കുന്നതെന്നും പിണറായി പറഞ്ഞു . കത്തി കാണിച്ച് ലീഗ് നേടിയെടുത്ത അഞ്ചാം മന്ത്രി സ്ഥാനം സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടായിരിക്കുന്നു.  പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കര്‍ഷക സംഘത്തിന്‍റെ പഞ്ചദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി


« Previous Page« Previous « നവോദയ അപ്പച്ചന്‍ അന്തരിച്ചു
Next »Next Page » വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine