- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ന്യൂഡല്‍ഹി: നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേസിനെ ദുര്‍ബലമാക്കും. ഈ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം. ടി. ജോര്‍ജ്ജ് എതിര്‍ത്തതുമില്ല.
എന്നാല്‍ കേന്ദ്ര നിലപാടില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നത് മറക്കരുതെന്ന് ശക്തമായ ഭാഷയില്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവിനെ ഓര്‍മ്മിപ്പിച്ചു.
കേസില്‍ തുടക്കം മുതല്‍ തന്നെ ഇറ്റലിയുടെ കനത്ത സമ്മര്‍ദ്ദം ഉണ്ട്. കപ്പല്‍കൊല സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് കേരളത്തിന്റെ അഭിഭാഷകനെ മാറ്റിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ എം. ആര്‍. രമേശ് ബാബുവിനെ വെള്ളിയാഴ്ച രാവിലെ മാറ്റുകയും പകരം എം. ടി. ജോര്‍ജ്ജിനെ കേസില്‍ ഹാജരാകുവാന്‍ നിയോഗിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ ‘എൻറിക്ക ലെക്സി’ വിട്ടുകിട്ടണമെന്ന ഉടമകളുടെ ഹര്‍ജി പരിഗണിക്കവെ തികച്ചും അനവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനു ഗുരുതരമായി ദോഷം വരുത്തുന്ന പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാട് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെടി വെയ്പ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇറ്റാലിയന്‍ പൌരന്മാര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുക്കാമെന്നുമാണ് കേരള പോലീസിന്റെ നിലപാട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കോടതി, വിവാദം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു വേണ്ടിയും എല്‍. ഡി. എഫിനു വേണ്ടിയും മത്സരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍ ഇരുവരും രാഷ്ടീയ ചേരി മാറിയവരാണ്. അടുത്തയിടെ സിറ്റിങ്ങ് എം. എല്‍. എ. സ്ഥാനം രാജി വെച്ച് സി. പി. എം. വിട്ട ആര്‍. ശെല്‍വരാജാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന്‍ സി. പി. എം. നേതൃനിരയില്‍ എത്തിയ ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. സി. പി. എം. വിടുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കാറുള്ള യു. ഡി. എഫ്. ശെല്‍വരാജിനേയും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ട അഡ്വ. എഫ്. ലോറന്‍സ് മുന്‍പ് കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നു. മുമ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന മത്സരത്തില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ ഇടതു മുന്നണി പിന്തുണയ്ക്കു കയായിരുന്നു. നിലവില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ. എഫ്. ലോറന്‍സിനെ സ്ഥനാര്‍ഥി ആക്കുന്നതില്‍ സി. പി. എമ്മിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു.
എതിര്‍ സ്ഥാനാര്‍ഥിയും ചേരി മാറിയ ആള്‍ ആയതിനാല്‍ ആര്‍. ശെല്‍വരാജിനെതിരെ ഉയരാനുള്ള പ്രധാന ആരോപണത്തില്‍ നിന്നും യു. ഡി. എഫിനു തല്‍ക്കാലം രക്ഷയാകും. പിറവത്ത് റെക്കോര്‍ഡ് വിജയം നേടിയെങ്കിലും അനവസരത്തില്‍ ഉയര്‍ന്ന അഞ്ചാം മന്ത്രി വിവാദങ്ങള്‍ യു. ഡി. എഫിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ പിടിവാശിക്ക് മുമ്പില്‍ മുട്ടു കുത്തിയ യു. ഡി. എഫ്. നേതൃത്വത്തിന്റെയും കോണ്‍ഗ്രസ്സിന്റേയും നിലപാട് സംസ്ഥാനത്തൊട്ടാകെ സാമുദായിക ധ്രുവീകരണത്തിനു വഴി വെച്ചിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മുന്‍മന്ത്രിമാരായ പി. കെ. ശ്രീമതി, എളമരം കരീം, തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രെട്ടറി ബേബിജോണ്‍ എന്നിവരെ ഉള്‍പെടുത്തി. ആദ്യമായാണ് ഒരു വനിത നേരിട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തുന്നത്. പകരം നിലവിലെ മൂന്ന് പേരെ ഒഴിവാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് പാലോളി മുഹമ്മദ്കുട്ടി, ടി. ശിവദാസമേനോന്‍, പോളിറ്റ് ബ്യുറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. എ. ബേബി എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, പി കെ ഗുരുദാസന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, ഇ പി ജയരാജന്‍, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, പി കെ ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പതിനഞ്ച് അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍