അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനം ആവശ്യപ്പെട്ട വരന്റെ പിതാവ് അറസ്റ്റില്‍

September 5th, 2013

അന്തിക്കാട്: ഡോക്ടറായ മകന്റെ വിവാഹത്തിനു അഞ്ച് കോടി രൂപയും ബെന്‍സ് കാറും ആവശ്യപ്പെട്ട സംഭവത്തില്‍ അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ മകന്‍ ഡോ.അതുല്‍ കൃഷ്ണന്‍ ഒളിവിലാണ്.

പ്രതിശ്രുധ വധുവിന്റെ പിതാവ് തിരുവനന്തപുരം സ്വദേശി ജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് സ്ത്രീധന നിരോധന നിയമ പ്രകാരം കേസെടുത്തത്. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ജയകുമാറിന്റെ മകളുമായി നേരത്തെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ചടങ്ങില്‍ പ്രതിശ്രുധ വധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര വിലപിടിപ്പുള്ളതായിരുന്നില്ലെന്നും വിവാഹ സമയത്ത് മൂന്ന് കോടിയുടെ ആഭരണങ്ങള്‍ അണിയണമെന്നും രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാര്‍ ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ഒഴിയുകയാണെന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ ഈ-മെയില്‍ അയച്ചു. ഇതേ തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനമാവശ്യപ്പെട്ടതിനും വരന്റെയും പിതാവിന്റേയും പേരില്‍ പരാതി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി

September 4th, 2013

ഏറ്റുമാനൂര്‍: പതിനൊന്നുകാരനെ പിതൃസഹോദരി വിജയമ്മ രാജുവിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ വടക്കേപ്പറമ്പില്‍ ഷാജിയുടെ മകന്‍ രാഹുല്‍ എന്‍.ഷാജിയെയാണ് മുംബൈയില്‍ നേഴ്സായ വിജയമ്മ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. കൈപ്പുഴ മാര്‍ മാക്കീല്‍ പബ്ലിക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.

കഴിഞ്ഞ ദിവസമാണ് വിജയമ്മ മുംബൈയില്‍ നിന്നും എത്തിയത്. പതിവായി മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങാറുള്ള രാഹുല്‍ ഇന്നലെ വിജയമ്മയ്ക്കൊപ്പമാണ് ഉറങ്ങിയത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാജിയും കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സായ ഭാര്യ ബിന്ദുവും തമ്മില്‍ ആറുവര്‍ഷത്തോളമായി അകന്നു കഴിയുകയാണ്. ഷാജിക്ക് മറ്റൊരു വിവാഹം കഴിക്കുവാന്‍ കുട്ടി തടസ്സമാകും എന്ന് കരുതിയാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് വിജയമ്മ പറയുന്നു. പിതാവ് ഷാജിയും സഹോദരനും നാട്ടില്‍ എത്തിയ ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കും .

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍

September 2nd, 2013

violence-against-women-epathram

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ചെറിയനാട്ട് മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്സ് രോഗ ബാധിതനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഇയാള്‍ കുറേ നാള്‍ ബോംബെയിലായിരുന്നു. എയ്ഡ്സ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവരുടെ വീട് സന്ദര്‍ശിച്ച ആശാ വര്‍ക്കര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. സൈറ ഫിലിപ്പ് ഉള്‍പ്പെടെ ഉള്ളവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ യുവതിക്കും എയ്ഡ്സ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ഭാഗമായ “സ്നേഹിത” യിലേക്ക് മാറ്റി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദ അറബിക്കല്ല്യാണം; യത്തീംഖാന ഭാരവാഹികള്‍ രാജി വെച്ചു
Next »Next Page » സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine