“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജി.പി.എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു

July 13th, 2013

vertexifms-epathram

മൈസൂർ: മോഷണം പോയ ലോറിയിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ മോഷണം പോയി മണിക്കൂറുകൾക്കകം തന്നെ ലോറി കണ്ടെത്താൻ സഹായകരമായതായി മൈസൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയാണ് ലോറി മോഷണം പോയതെങ്കിലും രാവിലെ ലോറിയെടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതിപ്പെടുകയും ജി.പി.എസ്. നിരീക്ഷണ സംവിധാനത്തിലൂടെ മോഷണം പോയ ലോറി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പലപ്പോഴും ഊടുവഴികളിലൂടെയായിരുന്നു ലോറി മോഷ്ടാക്കൾ കൊണ്ടു പോയത്. എന്നാൽ ജി. പി. എസ്. സംവിധാനത്തിൽ ലോറി സഞ്ചരിച്ച പാത വ്യക്തമായി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഞ്ചൻഗുഡിൽ എത്തിയ പോലീസ് സംഘം ലോറി ഒളിപ്പിച്ചു വെച്ചിരുന്ന ഷെഡ്ഡിൽ നിന്നും കണ്ടെടുത്തു.

gps-track-vertexifms-epathram
വാഹനം പോയ വഴി ജി.പി.എസ്. ഭൂപടത്തിൽ

അനധികൃത മണൽ കടത്ത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം ലോറി ഉടമകളുടെ എതിർപ്പിനെ മറികടന്ന് ജില്ലാ ഭരണകൂടം ലോറികളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ലോറികളാണ് ഇപ്പോൾ നിരീക്ഷണ വിധേയമായിരിക്കുന്നത്.

അധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ കേരളത്തിലും വ്യപകമാകേണ്ടതാണ് എന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വാൾട്ടോ ടെക്നോളജീസ് ഡയറക്ടർ ജിഷി സാമുവൽ കൊച്ചിയിൽ അറിയിച്ചു. മണൽ കടത്ത് തടയാനും രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകളിലും മറ്റും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മറ്റും ജി.പി.എസ്. സംവിധാനത്തിന് കഴിയും. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. സംവിധാനം റോഡ് സുരക്ഷിതത്വത്തിനും സഹായകരമാണ് എന്നാണ് യു.എ.ഇ. പോലുള്ള റോഡ് സുരക്ഷയ്ക്ക് ഏറെ ഗൌരവപൂർണ്ണമായ സർക്കാർ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ വാൾട്ടോ ടെക്നോളജീസ് ലോകമെമ്പാടും ഒട്ടനവധി നഗരങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങളിൽ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർട്ടെക്സ് ഐ.എഫ്.എം.എസ്. (Vertex IFMS – vertexifms.com) എന്ന തങ്ങളുടെ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഒറാക്കിൾ ഡാറ്റാബേസ്, ക്വാഡ് ബാൻഡ് ജി.എസ്.എം., ക്ലൌഡ് ടെക്നോളജി എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ കൃത്യതയുടേയും വേഗതയുടേയും കാര്യത്തിൽ ലോകോത്തര മേന്മ പുലർത്തുന്നു. യു.എ.ഇ., കുവൈറ്റ്, ഖത്തർ, സൌദി, റഷ്യ, മലേഷ്യ, സിംഗപ്പൂർ, കെന്യ, ഉഗാണ്ട, ഘാന, അൾജീരിയ, ലിത്വാനിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മൌറീഷ്യസ് എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ വാൾട്ടോ ടെക്നോളജീസ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാൾട്ടോ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +919847568231, +919526522772 (കൊച്ചി), +971551478618 (ദുബായ്) എന്നീ നമ്പറുകളിലോ support@vertexifms.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- സ്വ.ലേ.

വായിക്കുക: , , ,

1 അഭിപ്രായം »

ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍

July 6th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ 14 ദിവസത്തെ റിമാന്റില്‍

June 30th, 2013

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍ നിന്നും സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420,34 തുടങ്ങിയ വകുപ്പുകളാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കാമെന്ന് പറഞ്ഞ് ശ്രീധരന്‍ നായരെ സരിത ജോപ്പനുമായി ബന്ധപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പറയപ്പെടുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജുക്കു മോന്‍ ജേക്കബ്, ഗണ്‍‌മാന്‍ സലിം രാജ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സലിം രാജിനെ സസ്പെന്റ് ചെയ്തു. ജിക്കു മോന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍

June 18th, 2013

കായം കുളം:ജയില്‍ ചാടിയ കുപ്രസിദ്ധ ക്രിമിനല്‍ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍. ജൂണ്‍ പതിനൊന്നിന് റിപ്പര്‍ ജയാനന്തനോടൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലെ സെല്ലിന്റെ പൂട്ട് തകര്‍ത്താണ് ഇരുവരും രക്ഷപ്പെട്ടത്. അബ്കാരി, മോഷണ കേസുകളാണ് ഊപ്പന്‍ പ്രകാശന്റെ പേരില്‍ ഉള്ളത്. ഏഴ് കൊലക്കേസുകളിലും പതിനാലോളം കവര്‍ച്ചക്കേസുകളിലും പ്രതിയായ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിട്ടുള്ളതാണ്. റിപ്പര്‍ ജയാനന്ദനെ പിടികൂടുവാന്‍ ഇനിയും പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാവ്‌ലിന്‍ അഴിമതിക്കേസ്: കുറ്റപത്രം വിഭജിച്ച് വിചാരണ ചെയ്യണമെന്ന് ഹൈക്കോടതി
Next »Next Page » സോളാര്‍ തട്ടിപ്പ്: ബിജുവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡി.സി.സി. അംഗം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine