തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുന്‍ മന്ത്രിയും എം.എല്‍.എയും നടനുമായ ഗണേശ് കുമാറുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഒളിവില്‍ കഴിയുന്ന ബിജു വാര്‍ത്താചാനലുകളോട് ടെലിഫോണ്‍വഴിയായിരുന്നു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗണേശും സരിതയും കോയമ്പത്തൂരിലെ ഹോട്ടലില്‍ വച്ച് കണ്ടു മുട്ടിയതായും ഇരുവരും തമ്മിലുള്ള ബന്ധം കുടുംബജീവിതം തകര്‍ത്തുവെന്നും ബിജു ആരോപിക്കുന്നു. ഈ ബന്ധത്തെ ചൊല്ലി താനും സരിതയുമായി ഉണ്ടായ തര്‍ക്കമാണ് സോളാര്‍ കമ്പനി തകരാനുണ്ടായ കാരണമെന്നും ബിജു പറയുന്നു. കുടുമ്പ പ്രശ്നം പരിഹരിക്കുവാനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായും എം.ഐ ഷാനവാസ് എം.പി വഴിയാണ് ഇതിനു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എറണാകുളത്ത് വച്ച് മുഖ്യമന്ത്രിയുമായി ഒരു മണിക്കൊറോളം സംസാരിച്ചതായും ഗണേശിനോട് സംസാരിക്കുവാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടന്നില്ലെന്നും ബിജു പറയുന്നുണ്ട്.
പി.സി.ജോര്‍ജ്ജുമായി നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായിരുന്ന ജോപ്പനും സലിം രാജുമായും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടയിരുന്നതെന്നും ബിജു പറയുന്നു. ശാലു മേനോന്റെ വീടുപണി നടക്കുന്നതറിഞ്ഞ് സോളാറിന് ഓര്‍ഡര്‍ കിട്ടുമെന്ന് കരുതിയാണ് അവരെ കാണാന്‍ പോയതെന്നും ഇതില്‍ കൂടുതല്‍ ബന്ധം അവരുമായി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സരിതയും ഗണേശ് കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. സരിതയുടേത് തട്ടിപ്പ് കമ്പനിയാണെന്ന് താന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗണേശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.