- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം, പോലീസ്
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 14 ദിവസത്തേക്ക് റിമാന്‍്റു ചെയ്തു. തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി. ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന, അറിഞ്ഞിട്ടും മറച്ചു വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘ ത്തിന്‍റെ വിലയിരുത്തല്‍. ടി. വി. രാജേഷ് എം എല്‍ എ യും ജയരാജും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
- pma
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, രാഷ്ട്രീയ അക്രമം
കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവും എം. എല്‍. എ. യുമായ ടി. വി. രാജേഷിനെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ എസ്. പി. യുടെ നേതൃത്വത്തില്‍ ഉള്ള സംഘം രാവിലെ 11 മണിയോടെ കണ്ണൂര്‍ ടൌണ്‍ സി. ഐ. ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകുവാന്‍ ആകില്ലെന്ന് എം. എല്‍. എ. പോലീസിനെ അറിയിച്ചിരുന്നു.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. പട്ടുവത്ത് വച്ച് ടി. വി. രാജേഷ് എം. എല്‍. എ. യും പി. ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിനെ ഒരു സംഘം ആളുകള്‍ വിചാരണ ചെയ്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, തീവ്രവാദം, പോലീസ്
വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്മാരെ ഒരു കൂട്ടം തടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂരില്‍ നിന്നും അടുത്തിടെ വിയ്യൂരിലേക്ക് മാറ്റിയ തടവുകാരാണ് ഉച്ചയോടെ ആക്രമണത്തിനു തുടക്കമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ എന്ന ഹെഡ് വാര്‍ഡനും, ഷെഫി, മനോജ്, അജീഷ് തുടങ്ങിയ വാര്‍ഡൻമാര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ നടന്ന ആക്രമണത്തെ പറ്റി അന്വേഷണം നടത്തുവാന്‍ ജയില്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉത്തരവിട്ടു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്