കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനു നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്. സംസ്ഥാനത്ത് നടന്ന 27 കൊലപാതക കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഇന്റലിജെന്‍സ് എ. ഡി. ജി. പി. യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം പരേഡിനു അനുമതി നിഷേധിച്ചിരുന്നു. പരേഡിനു അനുമതി തേടിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 