തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്
തലപ്പുഴ: വയനാട്ടിലെ ആദിവാസികള്‍ തലപ്പുഴയിലും കുടില്‍കെട്ടല്‍ സമരം ആരംഭിച്ചു. നിക്ഷിപ്ത വനഭൂമി കൈയേറി കുടിലുകള്‍ കെട്ടി സമരം ആരംഭിച്ചു. ഇതോടെ വയനാട് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസി ഭൂസമരം വ്യാപിക്കുകയാണ്. ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് തലപ്പുഴയില്‍ കുടില്‍കെട്ടല്‍ സമരം ആരംഭിച്ചത്. സമരം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ചീയമ്പം 73 ആദിവാസി കോളനിക്കടുത്ത വനഭൂമിയിലും ഇരുളം മാതമംഗലത്തും മാനന്തവാടി താലൂക്കില്‍ രണ്ടിടങ്ങളിലും ചൊവ്വാഴ്ച സമരം തുടങ്ങിയിരുന്നു. കൂടാതെ മാനന്തവാടി പഞ്ചായത്തിലെ പഞ്ചാരക്കൊല്ലിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വെണ്മണിയിലും ആദിവാസി കോണ്‍ഗ്രസും പഞ്ചാരക്കൊല്ലിയില്‍ ആദിവാസി ക്ഷേമ സമിതിയും നിക്ഷിപ്ത വനഭൂമി കൈയേറി.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്പ്പുകള്, കേരള രാഷ്ട്രീയം, പോലീസ്
കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന് വടക്ക് മുസ്ലിം പള്ളിക്ക് സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ് ഹരിപ്പാട് സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അംബിക വീട്ടില്‍ പ്രസവിച്ചത്. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക് സമീപം കരീലക്കാട്ട് വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ് പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ് അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
തുടര്‍ന്ന് ഇന്നലെ രാവിലെ അംബികയെ പോലീസ് പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ് വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ് പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, സ്ത്രീ
വടകര : റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയങ്കണ്ടി രവീന്ദ്രന്‍, ദീപു എന്ന കുട്ടന്‍, ലംബു പ്രദീപ്, രഞ്ചിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് എന്നറിയുന്നു. ഇവര്‍ക്കൊപ്പം സി. പി. എമ്മിന്റെ മറ്റൊരു നേതാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം കൊലയ്ക്ക് വേണ്ടി ഉപയോഗിച്ച അഞ്ച് വടിവാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള രാഷ്ട്രീയം, പോലീസ്
തിരുവനന്തപരം: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരു പങ്കും ഇല്ലെന്നും ഇത് പാര്‍ട്ടിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകം തികച്ചും അപലപനീയമാണ്. അതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പോയവരെല്ലാം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. എതിരാളികളെ ശാരീരികമായി തകര്‍ക്കുന്ന രീതി സി.പിഎമ്മിനില്ല ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരന്റെ കൊല നടത്തിയത്. അവരെ കണ്ടെത്തണം. എന്നാല്‍ ചിലര്‍ മനപൂര്‍വ്വം സി.പി.എമ്മിനെതിരെ നുണക്കഥകള്‍ പടച്ചു വിടുകയാണ്, ഇതില്‍ ദുരൂഹതയുണ്ട് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്