കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

May 16th, 2012

ambika-epathram

കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ  പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന്‌ വടക്ക്‌ മുസ്ലിം പള്ളിക്ക്‌ സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ്‌ ഹരിപ്പാട്‌ സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന്‌ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അംബിക വീട്ടില്‍ പ്രസവിച്ചത്‌. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക്‌ സമീപം കരീലക്കാട്ട്‌ വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ്‌ പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ്‌ അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്‌. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

തുടര്‍ന്ന്‌ ഇന്നലെ രാവിലെ അംബികയെ പോലീസ്‌ പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ്‌ വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ്‌ പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ്‌ ഇവര്‍ പോലീസിന്‌ നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്‌ അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന്‌ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി വധം നാല് പേര്‍ പിടിയില്‍

May 15th, 2012

tp-chandrashekharan-epathram
വടകര : റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയങ്കണ്ടി രവീന്ദ്രന്‍, ദീപു എന്ന കുട്ടന്‍, ലംബു പ്രദീപ്, രഞ്ചിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് എന്നറിയുന്നു. ഇവര്‍ക്കൊപ്പം സി. പി. എമ്മിന്റെ മറ്റൊരു നേതാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം കൊലയ്ക്ക്‌ വേണ്ടി ഉപയോഗിച്ച അഞ്ച് വടിവാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചന്ദ്രശേഖരന്റെ കൊല പാര്‍ട്ടിക്ക് പങ്കില്ല: പിണറായി

May 5th, 2012

pinarayi-vijayan-epathram
തിരുവനന്തപരം: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരു പങ്കും ഇല്ലെന്നും ഇത് പാര്‍ട്ടിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍ പറഞ്ഞു. കൊലപാതകം തികച്ചും അപലപനീയമാണ്. അതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പോയവരെല്ലാം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചുവന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. എതിരാളികളെ ശാരീരികമായി തകര്‍ക്കുന്ന രീതി സി.പിഎമ്മിനില്ല ക്വട്ടേഷന്‍ സംഘമാണ് ചന്ദ്രശേഖരന്റെ കൊല നടത്തിയത്. അവരെ കണ്ടെത്തണം. എന്നാല്‍ ചിലര്‍ മനപൂര്‍വ്വം സി.പി.എമ്മിനെതിരെ നുണക്കഥകള്‍ പടച്ചു വിടുകയാണ്, ഇതില്‍ ദുരൂഹതയുണ്ട് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

April 24th, 2012
Handcuffs-epathram
നെടുമങ്ങാട്: ഡെന്റല്‍ ഡോക്ടറാണെന്ന്‍ തെറ്റിദ്ധരിപ്പിച്ച് സീരിയല്‍ നടിയെ വിവാഹം കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിടിയിലായ വിവാഹ തട്ടിപ്പു വീരനെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു. കരുനാഗപ്പള്ളിയില്‍ താമസിച്ചു വരികയായിരുന്ന തേവലശ്ശേരി അനീഷ് ബംഗ്ലാവില്‍ ആര്‍. രാജേഷ്(30) ആണ് റിമാന്റിലായത്. താന്‍ സീരിയല്‍ നിര്‍മ്മാതാവാണെന്നും ഡെന്റല്‍ ഡോക്ടറാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് പത്താം ക്ലാസുകാരനായ രാ‍ജേഷ് നടിയെ വശത്താക്കിയത്. ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുമായി ഇയാള്‍ സൌഹൃദത്തിലാകുകയായിരുന്നു. അസാമാന്യമായ സംഭാഷ ചാതുര്യമുള്ള ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നടി വിവാത്തിനു തയ്യാറായി. മറ്റൊരു ഭാര്യയുള്ള കാര്യം മറച്ചു വച്ചായിരുന്നു നടിയെ വിവാഹം കഴിച്ചത്. കൊലപാതകശ്രമം, അബ്കാരി ആക്ട് പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് ഓച്ചിറ പോലീസിന്റെ റൌഡി ലിസ്റ്റില്‍ പെട്ട ആളാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

ദേവലോകം കൊലക്കേസ്: പ്രതി ഇമാം ഹുസൈന്‍ പിടിയില്‍

April 22nd, 2012
crime-epathram
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ട കൊലപാതകക്കേസില്‍ പ്രതി ഇമാം ഹുസൈന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കര്‍ണ്ണാടക സാഗര്‍ സ്വദേശിയായ ഇമാം ഹുസൈന്‍ കാസര്‍കോട് ബദിയടുക്ക പെര്‍ള ദേവലോകം  ശ്രീകൃഷ്ണ ഭട്ട്(45) ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ പതിനെട്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി. വൈ. എസ്.പി കെ. വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
1993 ഒക്ടോബര്‍ ഒമ്പതാം തിയതിയാണ് നാടിനെ നെടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ശ്രീകൃഷ്ണ ഭട്ടിന്റെ തോട്ടത്തില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നും താന്‍ അത് കണ്ടെത്തി എടുത്തു തരാമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇമാം ഹുസൈന്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നിധി സ്വായത്തമാക്കുവാന്‍ ഇമാമിന്റെ നേതൃത്വത്തില്‍ പൂജകളും മറ്റും നടത്തി. പൂജയുടെ ഭാഗമായി നിധി കണ്ടെത്തുവാന്‍ എന്ന വ്യാജേന തോട്ടത്തില്‍ വലിയ കുഴി കുഴിച്ചു. ഇതിനിടയില്‍ മണ്‍‌വെട്ടികൊണ്ട് കൃഷ്ണഭട്ടിനെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിയില്‍ മണ്ണിട്ടു മൂടുകയും ചെയ്തു.  തുടര്‍ന്ന് കൃഷ്ണഭട്ടിന്റെ വീട്ടിലെത്തിയ പ്രതി അദ്ദെഹത്തിന്റെ ഭാര്യ ശ്രീമതിയെ മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് അവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കേരളം വിടുകയായിരുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഭട്ടിന്റെ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൂജയുടെ പേരു പറഞ്ഞ് അവരെ പ്രത്യേകം മുറിയില്‍ ഉറക്കിക്കെടുത്തിയിരിക്കുകയായിരുന്നു.
ബദിയടുക്ക ലോക്കല്‍ പോലീസാണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടുവാന്‍ വൈകുന്നതിനെ തുടര്‍ന്ന്  ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. അതോടെ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കര്‍ണ്ണാടകയിലെത്തിയ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. നാടകീയമായാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.
പൂജയ്ക്കായി കൊണ്ടുവന്ന കോഴി പിന്നീട് കേസിലെ ദൃക്‌‌സാക്ഷി പട്ടികയില്‍ ഇടം പിടിച്ചിരുന്നു എന്ന അപൂര്‍വ്വമായ സംഭവവും ദേവലോകം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ കോഴിയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ സംരക്ഷിക്കുവാന്‍ ഏല്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്യാടന്‍ മജീദിനെ ഉപമിച്ചത് എട്ടുകാലി മമ്മൂഞ്ഞിനോട്?
Next »Next Page » നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ ബി. ജെ. പി സ്ഥാനാര്‍ഥി »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine