എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.