- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പീഡനം, സ്ത്രീ
കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. എ. റൌഫ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ചാനലുകളിലൂടെ പുറത്തു വന്നു. ജഡ്‌ജിമാരെയും അഭിഭാഷകരേയും ഇരകളേയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചതടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ കേസില്‍ ഒരു ഘട്ടത്തില്‍ വിധി പറഞ്ഞ ജസ്റ്റിസ് തങ്കപ്പന്‍ വായിച്ചത് അഡ്വ. അനില്‍ തോമസ് തയ്യാറാക്കി നല്‍കിയതാണെന്നും. ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് മുന്‍ അഡ്വ. ജനറല്‍ എം. കെ. ദാമോദരന്‍ എന്നിവര്‍ക്ക് പി. കെ. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നതായി റൌഫിന്റെ മൊഴിയില്‍ പറയുന്നു. എം. കെ. ദാമോദരന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള മലബാര്‍ അക്വ ഫാമിന്റെ ബാധ്യത 69 ലക്ഷത്തില്‍ നിന്നും 32.5 ആക്കി വെട്ടിക്കുറയ്ക്കുകയും ഈ തുക രണ്ടു തവണയായി എം. കെ. ദാമോദരന് നല്‍കുകയും ചെയ്തുവെന്നും റൌഫ് വ്യക്തമാക്കുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനു ഒരു കോടി രൂപ വരെ നല്‍കുവാന്‍ തയ്യാറായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരുമകന്‍ അഞ്ചു ലക്ഷം രൂപ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മൊഴിയില്‍ പറയുന്നു. കോതമംഗലം പെണ്‍വാണിഭക്കേസ് ഒതുക്കുവാന്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കിയതായും റൌഫ് മൊഴിയില്‍ പറയുന്നു. 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി മാറ്റുവാന്‍ സാധ്യമല്ല.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്, വിവാദം
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ് കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.
മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ് ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത് എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.
വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക് വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ് നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, വിവാദം, സ്ത്രീ
അട്ടപ്പാടി : ബഹുരാഷ്ട്ര കമ്പനികള്‍ കയ്യടക്കിയ തങ്ങളുടെ ഭൂമിയില്‍ നിന്നും 85.21 ഏക്കര്‍ ഭൂമി മാത്രം തങ്ങള്‍ക്ക് തിരികെ നല്‍കുവാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം ആദിവാസി സംഘടനകള്‍ തള്ളിക്കളഞ്ഞു. ഈ നീക്കം ആദിവാസി ഭൂമി കയ്യേറ്റത്തിനെതിരെ നടത്തുന്ന നിയമയുദ്ധത്തെ തടയുവാന്‍ ഉദ്ദേശിച്ച് ഉള്ളതാണ് എന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. വ്യാജ രേഖകള്‍ ചമച്ചു തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഈ നടപടിക്ക് കൂട്ട് നിന്ന 5 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും ഇപ്പോള്‍ സസ്പെന്‍ഷനില്‍ ആണ്.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശം