പ്രൊഫ. എം. എന്‍. വിജയനെ ഓര്‍ക്കുന്നു

October 2nd, 2011

mn-vijayan-epathram

കണ്ണൂര്‍ : കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തിന് ഒരു കാലഘട്ടത്തില്‍ ആശയപരമായ കരുത്ത് പകരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പണ്ഡിതനും, എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പ്രൊഫ. എം. എന്‍ വിജയന്‍ ഓര്‍മ്മയായിട്ട് 4 വര്‍ഷം തികയുന്നു. ജീവിതത്തെയും സാഹിത്യത്തെയും മനശ്ശാസ്ത്രയും മാര്‍ക്സിസവും കൊണ്ട് അപഗ്രഥിച്ച് മലയാള സാഹിത്യത്തെയും മലയാളിയുടെ ചിന്താ ധാരയെയും ഏറെ സ്വാധീനിക്കുകയും ചെയ്ത വിജയന്‍ മാഷ് തങ്ങളുടെ ബൌദ്ധിക ഗുരുവാണെന്ന് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 3ന്, പാഠം മാസികയിലെ ലേഖനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡണ്ട് നല്‍കിയ മാന നഷ്‌ട്ട കേസിനെ പറ്റി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ഹൃദയാഘാതം വന്ന് അദ്ദേഹം മരണമടഞ്ഞത് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അദ്ധ്യാപകന്റെ മര്‍ദ്ദനം : ഇടതു മുന്നണി സഭ സ്തംഭിപ്പിച്ചു

October 1st, 2011

r-balakrishna-pillai-epathram

തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു

സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ്‌ മന്ത്രിയുമായ കെ. ബി. ഗണേഷ്‌ കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു

October 1st, 2011

balakrishna-pillai-arrested-epathram

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍‌ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.

യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭം: അന്വേഷണം സി.ബി.ഐക്ക് വിട്ടില്ല

September 27th, 2011
Kerala_High_Court-epathram
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് സി.ബി.ഐക്ക് വിടണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ  ആവശ്യം ഹൈക്കോടതി നിരാകരിച്ചു.  ആവശ്യമെങ്കില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.  മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും അനുബന്ധ രേഖകളും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഐസ്ക്രീം : റൌഫിന്റെ രഹസ്യ മൊഴി പുറത്തായി

September 25th, 2011

rauf-kunhalikutty-epathram

കോഴിക്കോട്: ഐസ്ക്രീം പെണ്‍‌വാണിഭ കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. എ. റൌഫ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ചാനലുകളിലൂടെ പുറത്തു വന്നു. ജഡ്‌ജിമാരെയും അഭിഭാഷകരേയും ഇരകളേയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചതടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ കേസില്‍ ഒരു ഘട്ടത്തില്‍ വിധി പറഞ്ഞ ജസ്റ്റിസ് തങ്കപ്പന്‍ വായിച്ചത് അഡ്വ. അനില്‍ തോമസ് തയ്യാറാക്കി നല്‍കിയതാണെന്നും. ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് മുന്‍ അഡ്വ. ജനറല്‍ എം. കെ. ദാമോദരന്‍ എന്നിവര്‍ക്ക് പി. കെ. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നതായി റൌഫിന്റെ മൊഴിയില്‍ പറയുന്നു. എം. കെ. ദാമോദരന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള മലബാര്‍ അക്വ ഫാമിന്റെ ബാധ്യത 69 ലക്ഷത്തില്‍ നിന്നും 32.5 ആക്കി വെട്ടിക്കുറയ്ക്കുകയും ഈ തുക രണ്ടു തവണയായി എം. കെ. ദാമോദരന് നല്‍കുകയും ചെയ്തുവെന്നും റൌഫ് വ്യക്തമാക്കുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനു ഒരു കോടി രൂപ വരെ നല്‍കുവാന്‍ തയ്യാറായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരുമകന്‍ അഞ്ചു ലക്ഷം രൂപ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മൊഴിയില്‍ പറയുന്നു. കോതമംഗലം പെണ്‍‌വാണിഭക്കേസ് ഒതുക്കുവാന്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കിയതായും റൌഫ് മൊഴിയില്‍ പറയുന്നു. 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി മാറ്റുവാന്‍ സാധ്യമല്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി
Next »Next Page » ആദിവാസി സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine