കാഞ്ഞിരപ്പിള്ളി : രണ്ട് പതിറ്റാണ്ടി ലേറെയായി തന്റെ വിജയ ഗാഥ തുടരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു. കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിലെത്തിയാണ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചത്. ഇക്കാലമത്രയും പുതുപ്പള്ളിയില്‍ ഉള്‍പ്പെട്ടിരുന്ന പള്ളിക്കത്തോട് മണ്ഡല പുന: നിര്‍ണ്ണയത്തോടെ കാഞ്ഞിരപ്പള്ളിയിലായി എങ്കിലും ഉമ്മന്‍ ചാണ്ടി ഈ ബ്ലോക്ക് ഓഫീസ് തന്നെ തെരഞ്ഞെടു ക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്ജാണ് സി. പി. എം. സ്ഥാനാര്‍ത്ഥി.