വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും

June 9th, 2011

vm-sudheeran-epathram

തിരുവനന്തപുരം: കെ. പി. സി. സി. നേതൃത്വത്തിനെതിരെ വി. ഡി. സതീശനും വി. എം. സുധീരനും നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം നടത്തി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ലഭിച്ചത് അപമാനകരമായ വിജയമാണെന്നും, കോളേജ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പോലും കെ. പി. സി. സി. നേതൃത്വം നടത്തിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. പ്രസിണ്ടണ്ടും ഒരുമിച്ച് മത്സരിച്ചത് ശരിയായില്ലെന്നും, കുഞ്ഞാലിക്കുട്ടിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും വിവാദ വിഷയങ്ങളാണ് യു. ഡി. എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പര‍സ്യ പ്രസ്ഥാവനയേയും സതീശന്‍ വിമര്‍ശിച്ചു.

എ. കെ. ആന്റണി പ്രചാരണത്തിനു സജീവമായി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നേനെ എന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീഴ്ച പറ്റിയെന്നും സുധീരന്‍ പറഞ്ഞു. മുന്നണിയിലെ സീറ്റു വിഭജനത്തിലെ അപാകതകളും സുധീരന്‍ ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതുവെപ്പില്‍ തോറ്റു; വക്കം വെള്ളാപ്പള്ളിക്ക് മോതിരം നല്‍കി

June 3rd, 2011
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു.  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം  വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
 
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രിസഭ രൂപീകരണത്തില്‍ കാര്യക്ഷമത അവഗണിച്ചു: വി. എം. സുധീരന്‍

May 25th, 2011

vm-sudheeran-epathram

തൃശ്ശൂര്‍: യു. ഡി. എഫ്‌ മന്ത്രിസഭ രൂപീകരണത്തില്‍ കാര്യക്ഷമത തീര്‍ത്തും അവഗണിച്ചതായി മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു. മികച്ച പാര്‍ലിമെന്റെറിയന്‍ ആയ വി. ഡി സതീശനെ മന്ത്രിസഭയില്‍ ഉള്‍പെടുത്താതിരുന്നത്തിന്റെ കാരണം മനസിലാകുന്നില്ല എന്നും, സതീശന്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോട്ടറി കേസില്‍ വന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വി. എം. സുധീരന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. ഡി. എഫ്. സര്‍ക്കാരിനെ ദുര്‍ബലപെടുത്തില്ല: സി. കെ. ചന്ദ്രപ്പന്‍

May 25th, 2011

C.K.Chandrappan-epathram

തിരുവനന്തപുരം: യു. ഡി. എഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഒരുങ്ങില്ലെന്നും, എന്നാല്‍ സ്വയം കുഴി തോണ്ടാന്‍ ഒരുങ്ങുന്ന ഈ സര്‍ക്കാര്‍ തകര്‍ന്നാല്‍ അതിന് ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും സി. പി. ഐ. സംസ്ഥാന സെക്രെട്ടറി സി. കെ. ചന്ദ്രപ്പന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.ഡി.എഫ്. അധികാരത്തില്‍

May 19th, 2011

oommen-chandy-epathram

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലി കൊടുത്തു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമായി നിരവധി പേര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കേരളത്തിന്‍റെ 21-ാം മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് ഉമ്മന്‍ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ്  ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി ആകുന്നത് . 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് അദ്ദേഹം

രണ്ടുമണിക്ക് സത്യ പ്രതിജ്ഞാചടങ്ങുകള്‍ തുടങ്ങി. ചീഫ് സെക്രട്ടറി പി. പ്രഭാകരനാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ആദ്യം ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ടി.എം. ജേക്കബ്, കെ.ബി. ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ വക ചായ സല്‍ക്കാരം ഉണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « വെള്ളിയാഴ്ച ഗതാഗത സമരം
Next » — Next Page » അടൂര്‍ പ്രകാശിനെതിരായ കേസ് പുനരന്വേഷണത്തിന് »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine