മാണിഗ്രൂപ്പില്‍ സംഘര്‍ഷം തുടരുന്നു

March 21st, 2011

കോട്ടയം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാണിഗ്രൂപ്പില്‍ ശക്തമാകുന്നു. സീറ്റു വിഭനത്തെ തുടര്‍ന്ന് പതിനഞ്ചു സീറ്റുകളാണ് മാണിഗ്രൂപ്പിനു യു.ഡി.എഫ് നല്‍കിയിട്ടുള്ളത്. ഇതില്‍ മാണിഗ്രൂപ്പിലേക്ക് ലയിച്ച കേരള കോണ്‍‌ഗ്രസ്സ് ജോസഫ് ഗ്രൂപ്പില്‍ പെട്ടവര്‍ക്കും സീറ്റു നല്‍കേണ്ടിവന്നു. ജോസഫിനെ മത്സരരംഗത്തിറക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഇത് ഒരവസരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും മാണിഗ്രൂപ്പിലെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ ഉണ്ടാക്കി.

സിറ്റിങ്ങ് എം.എല്‍.എ മാരില്‍ കല്ലൂപ്പാറ എം.എല്‍.എ ആയ  ജോസഫ് എം.പുതുശ്ശേരിക്കൊഴികെ മറ്റെല്ലാവര്‍ക്കും മത്സരിക്കുവാന്‍ അവസരം നല്‍കിയതോടെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തു. തനിക്ക് സീറ്റു നിഷേധിച്ചതിനെതിരെ പരസ്യ പ്രസ്ഥാവനയുമായി പുതുശ്ശേരി രംഗത്തെത്തി. മാണിതന്നോട് കാണിച്ചത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ മണ്ഡലം ഇല്ലാതായി. പകരം തിരുവല്ല പുതുശ്ശേരിക്ക് നല്‍കും എന്നൊരു സൂചന ആദ്യമുണ്ടായിരുന്നെങ്കിലും പിന്നീട് പുതുശ്ശേരിയെ തഴഞ്ഞ് വിക്ടര്‍.ടി.തോമസിനു മത്സരിക്കുവാന്‍ അവസരം നല്‍കുകയായിരുന്നു.

 സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടക്കം മുതലേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മാണിഗ്രൂപ്പീല്‍. ചങ്ങനാശ്ശേരി, തിരുവല്ല എന്നീ മാണ്ഡലങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ അവസാനം വരെ നീണ്ടു നിന്നു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണാന്‍ സാധിച്ചാല്‍ തന്നെ പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ യു.ഡി.എഫില്‍ നിന്നും ഉയര്‍ന്നിട്ടുള്ള എതിര്‍പ്പിനെ എപ്രകാരം മറികടക്കും എന്നതും ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി.എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിക്കും

March 18th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്നും മത്സരിക്കും. അവസാന നിമിഷം വരെ അരങ്ങേറിയ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് വി. എസ്. അച്ച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപി ക്കുകയായിരുന്നു. വി. എസിനെ മത്സരിപ്പിക്കണ്ട എന്ന തീരുമാനം  പുന: പരിശോധിക്കുവാന്‍ ദില്ലിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ സംസ്ഥാന ഘടകത്തോട് ആവശ്യ പ്പെടുകയായിരുന്നു.  നേരത്തെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് വി. എസിന് മത്സര രംഗത്തു നിന്നും സംസ്ഥാന നേതൃത്വം മാറ്റി നിര്‍ത്തുവാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വി. എസിനു സീറ്റില്ലെന്ന് അറിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 2006-ല്‍ വി. എസിനു സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അതേ രീതിയില്‍ ഉള്ള രംഗങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു.

വി. എസിന്റെ സ്ഥാനാര്‍ഥിത്വ പ്രശ്നം വീണ്ടും തെരുവിലേക്ക് വലിച്ചിഴച്ചത് സി. പി. എം. നേതൃത്വത്തെ സംബന്ധിച്ച് ക്ഷീണ മുണ്ടാക്കുന്ന താണെങ്കിലും വി. എസിന്റെ ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാ‍രമായി പലരും ഈ തീരുമാനത്തെ വിലയിരുത്തുന്നു. വി. എസ്. തിരിച്ചു വരുന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വി. എസ്. മത്സര രംഗത്തുണ്ടാകുമ്പോള്‍ അത് നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് ഘടക കക്ഷി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

നാടെങ്ങും വി. എസ്. അനുകൂല പ്രകടനങ്ങള്‍

March 16th, 2011

vs-achuthanandan-epathram

കാസര്‍കോട്: ജനകീയനായ  മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന ത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍. പലയിടത്തും പ്രതിഷേധ ക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും അണി നിരന്നു. ചിലയിടങ്ങളില്‍ പ്രതിഷേധ സൂചകമായി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. ഇതു കൂടാതെ ഇന്റര്‍നെറ്റിലും വി. എസിന്റെ സ്ഥാനാര്‍ഥിത്വം സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു. പുതു തലമുറയിലും വി. എസ്. തന്നെയാണ് കേരളത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാവെന്ന് വ്യക്തമാക്കുന്നതാണ് പല പ്രതികരണങ്ങളും. വി. എസിനു സീറ്റ് നിഷേധിച്ചതിന്റെ അനുരണനം ബാലറ്റില്‍ പ്രതിഫലിക്കും എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പാര്‍ട്ടിയിലെ പ്രമുഖ വിഭാഗം എതിര്‍ക്കുമ്പോളും ജനങ്ങള്‍ വി. എസിന് അനുകൂലമായി നില കൊള്ളുന്നു എന്ന് അടുത്തിടെ നടന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കിയിരുന്നു. അതില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ അനുകൂലിച്ചത് വി. എസിനെ ആയിരുന്നു. മുപ്പതു ശതമാനം പേര്‍ വി. എസിനെ അനുകൂലിച്ചപ്പോള്‍ കേവലം പത്തു ശതമാനം പേര്‍ മാത്രമായിരുന്നു പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ അനുകൂലിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വി. എസ്. ഇല്ല

March 16th, 2011

vs-achuthanandan-shunned-epathram

വി. എസ്. അച്യുതാനന്ദനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉണ്ടാവുകയുള്ളൂ എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെബാസ്റ്റ്യന്‍ പോള്‍ മത്സരിച്ചേക്കും

March 11th, 2011

sebastian-paul-epathram

എറണാകുളം : എറണാകുളം നിയമ സഭാ മണ്ഡലത്തില്‍ നിന്നും സി. പി. എം. സ്വതന്ത്രനായി പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ എം. പി. യുമായ അഡ്വ. സെബാ‌സ്റ്റ്യന്‍ പോള്‍ മത്സരിക്കുവാന്‍ സാധ്യത. സി. പി. എം. ജില്ലാ കമ്മറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സെംബാസ്റ്റ്യന്‍ പോളിന്റെ പേരും ഉണ്ട്. എം. പി. എന്ന നിലയില്‍ പാര്‍ളിമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സെബാസ്റ്റ്യന്‍ പോള്‍ വിവിധ പാര്‍ളിമെന്റ് കമ്മറ്റികളിലും അംഗമായിരുന്നു. ഇടതു സഹ യാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹം ഇടക്കാലത്ത് സി. പി. എമ്മുമായി വഴി പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിന് സീറ്റ് നല്‍കിയിരുന്നില്ല. അതിനിടയില്‍ സെബാസ്റ്റ്യന്‍ പോളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇരുവരും പരസ്പരം ചില വിമര്‍ശനങ്ങള്‍ മാധ്യമ ങ്ങളിലൂടെയും പ്രസംഗ ങ്ങളിലൂടെയും ഉന്നയിക്കുകയും ചെയ്തിരുന്നു.

മന്ത്രി എസ്. ശര്‍മ, എം. സി. ജോസഫൈന്‍, ഗോപി കോട്ടമുറിക്കല്‍, സാജു പോള്‍, എം. ജെ. ജേക്കബ്, എ. എം. യൂസഫ് തുടങ്ങിയവരാണ് എറണാകുളം ജില്ലയില്‍ നിന്നും സി. പി. എം. ലിസ്റ്റിലുള്ള മറ്റുള്ളവര്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « അഴീക്കോട് എം.വി. രാഘവന്‍ അങ്കത്തിനിറങ്ങുന്നു
Next » — Next Page » ലാറി ബേക്കറുടെ ഭാര്യ എലിസബത്ത് അന്തരിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine