പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി

September 9th, 2019

a k sasindran_epathram

പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. സദാശിവം : മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം

September 5th, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കേരള ത്തിന്റെ ഗവർണ്ണർ പദവി യിൽ നിന്ന് പടിയിറ ങ്ങുന്ന പി. സദാശിവം മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഗവർണ്ണറായി അഞ്ചു വർഷം പൂർത്തിയാക്കിയ പി. സദാശിവ ത്തിന് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ഇക്കാര്യം സംസാരിച്ചത്.

സാമൂഹ്യ നീതി, ലിംഗ സമത്വം എന്നി വ യിൽ അദ്ദേഹ ത്തിന്റെ നില പാടുകൾ മാതൃകാ പരമാണ്. പ്രകൃതി ദുരന്ത ങ്ങൾ, പകർച്ച വ്യാധി കൾ എന്നിവ കേരള ത്തെ ബാധിച്ച വേള യില്‍ അദ്ദേഹം കൂടെ നിന്നു.  പരസ്പര ധാരണ യോടു കൂടിയ ഒരു സഹോദര ബന്ധമാണ് ഗവർണ്ണര്‍ പി. സദാ ശിവ വുമായി ഉണ്ടാ യിരു ന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സർക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കൽ പോലും സംസ്ഥാനവു മായി ഏറ്റു മുട്ടുന്ന സ്ഥിതി ഉണ്ടായിട്ടില്ല. ഭരണ ഘടന യുടെ മൂല്യം ഉയർത്തി പ്പിടിച്ചു കൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചത്. അദ്ദേഹം കടന്നു പോയ എല്ലാ മേഖല കളിലും, ജസ്റ്റിസ് മുതൽ ഗവർണ്ണർ വരെ, വ്യക്തി മുദ്ര പതി പ്പിച്ചു. മലയാളി കളോടുള്ള സ്‌നേഹ വും മമതയും അടുപ്പവും എപ്പോഴും അനുഭവ പ്പെട്ടി രുന്നു.

കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ പ്പോൾ ഒരു മാസ ത്തെ ശമ്പളം മുഖ്യമന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് നൽകി അദ്ദേഹം മാതൃക കാട്ടി. ഗവർണ്ണർ പദവിയിൽ അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷിച്ചത്.

കേരളത്തിന് അദ്ദേഹം നൽകിയ എല്ലാ സഹായങ്ങൾ ക്കും സംസ്ഥാന ത്തിനു വേണ്ടിയും ജന ങ്ങൾക്ക് വേണ്ടി യും നന്ദി അറിയിക്കുന്നു എന്നും മുഖ്യ മന്ത്രി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

August 31st, 2019

motor vehicle act_epathram

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000 രൂപ പിഴയും 3 വര്‍ഷം തടവുമാണ് ശിക്ഷ. കൂടാതെ വാഹനത്തിന്റ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദക്കും. വാഹനം ഓടിച്ചവ്യക്തിക്ക് 18 വയസിനുപകരം 25 വയസില്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനും അനുമതി ഉള്ളു. പിഴ ഒടുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യുണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകണം.

സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍ക്ക് ഒരു വര്‍ഷം തടവോ വാര്‍ഷിക നികുതിയുടെ 10 ഇരട്ടിയോ ആണ്. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനം ഓടിച്ചാല്‍1000 രൂപയാണ് പിഴ. അമിതവേഗതയില്‍ വാഹനം ഓടിച്ചാല്‍ 2000 മുതല്‍ 4000 രൂപ പിഴ ഒടുക്കണം. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപയും 2 വര്‍ഷം തടവും അനുഭവിക്കണം.സെപ്റ്റംബര്‍ മൂന്ന് മുതല്‍ കര്‍ശന പരിശോധന ആരംഭിക്കാനാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു

August 26th, 2019

P V sindhu_epathram

തിരുവനന്തപുരം: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്.

ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

August 19th, 2019

MURALEEDHARAN-epathram

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കി.

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു. ജനപ്രതിനിധികളായ ആളുകളെ പാര്‍ട്ടിയുടെ തലപ്പത്ത് നിറയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.
Next »Next Page » അദ്ധ്യാപക നിയമനം : സി – ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine