തിരുവനന്തപുരം : പ്രതീക്ഷിച്ച വിജയം നേടാന്‍ ആയില്ലെങ്കിലും സി. പി. എം. ന്റെ അടിത്തറ ഭദ്രമാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ യു.ഡി.എഫിനു വോട്ട് കുറയുകയും ഇടതുമുന്നണിക്ക് എല്ലാ ജില്ലകളിലും 10,64,233 വോട്ടിന്റെ വര്‍ധനയുണ്ടാവുകയും ചെയ്തു.
യു. ഡി. എഫ്. - ബി. ജെ. പി. കൂട്ടുകെട്ടില്‍ പലയിടങ്ങളിലും പൊതു ചിഹ്നമായിരുന്നു. യു. ഡി. എഫിന് ഇത്തവണ വോട്ട് വര്‍ധിച്ചത് രാഷ്‌ട്രീയ പിന്‍ബലം കൊണ്ടല്ല എന്നത് വ്യക്തമാണ്.
കൈവെട്ട് കേസിലെ പ്രതി അനസ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്കു ജയിച്ചതു യു.ഡി.എഫ്. സഹായത്തോടെയാണ്. യു.ഡി.എഫിന്റെ വോട്ടാണ് എസ്.ഡി.പി.ഐ. ചിഹ്നത്തിലേക്കു പോയത് എന്നും പിണറായി ചൂണ്ടിക്കാട്ടി.