കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള തന്റെ സസ്പെന്‍ഷന്‍ കാലാവധി തീരുന്ന മാര്‍ച്ച് 8 നു തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവസിക്കുമെന്ന് കെ.മുരളീധരന്‍. കെ.പി.സി.സി ആസ്ഥാനത്തിനു മുമ്പില്‍ ആയിരിക്കും താന്‍ ഉപവസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും ഗാന്ധിയന്‍ സമരമുറയാണ് താന്‍ സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനും ഈ അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. കെ.മുരളീധരന്റെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവിനെ ഏതാനും ചില നേതാക്കന്മാര്‍ അനുകൂലിക്കുന്നുണ്ടെങ്കിലും പ്രബലമായ ഒരു വിഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
മുന്‍ സി.പി.എം അംഗങ്ങളും എം.പിമാരും ആയിരുന്ന അബ്ദുള്ളക്കുട്ടി, കെ.എസ് മനോജ്, എസ്.ശിവരാമന്‍ എന്നിവര്‍ക്ക് ഇതിനോടകം കോണ്‍ഗ്രസ്സ് അംഗത്വം ലഭിച്ചുകഴിഞ്ഞു. അബ്ദുള്ളക്കുട്ടി കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടു കൂടിയായ കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും നിലപാട് മാറ്റം ഇല്ലാതെ നില്‍ക്കുകയാണ് കെ.പി.സി.സി നേതൃത്വം.



തിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.
തിരുവനന്തപുരം : 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് സഹകരിക്കുന്നില്ല എന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഈ കേസില്‍ കേരളാ പോലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ കര്‍ണ്ണാടക പോലീസ് ഇത് വരെ പിടി കൂടിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ് സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
























