ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

January 17th, 2018

km-mani-epathram

കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തോമസ് ചാണ്ടി രാജി വെച്ചു

November 15th, 2017

thomas-chandi_epathram
തിരുവനന്തപുരം: കായൽ കയ്യേറ്റ ക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു. എൻ. സി. പി. നേതാവ് ടി. പി. പീതംബരൻ മുഖേന തോമസ് ചാണ്ടി മുഖ്യമന്ത്രി പിണ റായി വിജയന് രാജി ക്കത്ത് കൈമാറി.

കായൽ കൈയ്യേറ്റം നടത്തി എന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോർട്ടിന് എതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചാണ്ടിയെ രൂക്ഷ ഭാഷയിൽ വിമർശി ക്കുകയും ചെയ്ത സാഹചര്യ ത്തി ലാണ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

തോമസ് ചാണ്ടി യുടെ രാജി ക്കത്ത് ലഭിച്ചു എന്നും കത്ത് ഗവർണ്ണ ർക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അന്ധ വിശ്വാസങ്ങള്‍ പിടി മുറുക്കുന്നതു കാണാതെ പോകരുത് : മുഖ്യമന്ത്രി

November 15th, 2017

pinarayi-vijayan-epathram
കോഴിക്കോട് : ശാസ്ത്ര അവബോധ ത്തിന്റെ മുന്നേറ്റം ഒരു ഭാഗത്തു നടക്കു മ്പോൾ മറു ഭാഗത്ത് ചാത്തൻ സേവ യും മന്ത്ര വാദവും അടക്ക മുള്ള അന്ധ വിശ്വാസ ങ്ങളും പിടി മുറുക്കു ന്നതു കാണാതെ പോകരുത് എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കേരള റാലി ഫോർ സയൻസ് പരിപാടി യുടെ സംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു മുഖ്യ മന്ത്രി.

ആധുനിക ചികിൽസാ രംഗം ശക്തി പ്പെടുന്ന തിന്റെ മറു വശമായി വാക്സിൻ വിരുദ്ധ പ്രവർ ത്തന ങ്ങളെ കാണണം. രോഗം മാറുവാൻ പ്രാർത്ഥിച്ചാൽ മതി എന്ന് കരുതു ന്നവർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

ഈ അവസ്ഥക്കു മാറ്റം വരണം എങ്കിൽ ശാസ്ത്ര അവ ബോധം സാമാന്യ ബോധ മായി മാറണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി
Next »Next Page » ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine