കൊച്ചി : ഏതു മത വിഭാഗത്തില്‍ നിന്നുള്ളവര്‍ ആയിരുന്നാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹതയുണ്ട് എന്ന് ഹൈക്കോടതി. പിതാവിൽനിന്ന് വിവാഹ ച്ചെലവ് ലഭിക്കുക എന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമ പരമായ അവകാശം എന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ക്രിസ്ത്യൻ വിഭാഗത്തിലെ രണ്ട് പെൺ കുട്ടികള്‍ നൽകിയ ഹരജിയിലാണ് വിധി പ്രഖ്യാപനം.
ഹരജിക്കാരുടെ മാതാപിതാക്കൾ അകന്നു ജീവിക്കുന്നു. പെണ്‍മക്കൾ അമ്മയുടെ കൂടെ കഴിയുന്നു. വിവാഹ ച്ചെലവിന് പിതാവില്‍ നിന്നും 45 ലക്ഷം അനുവദിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ട് പാലക്കാട് കുടുംബക്കോടതി യിൽ ഇവര്‍ കേസ് ഫയൽ ചെയ്തിരുന്നു.
ഇതു പ്രകാരം 7.5 ലക്ഷം രൂപ അനുവദിക്കുവാന്‍ കുടുംബ കോടതി ഉത്തരവിട്ടു. തുക കുറഞ്ഞു പോയി എന്നതിനാല്‍ പെൺ മക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ചു എന്നും ഇനിയും പണം നൽകാന്‍ കഴിയില്ല എന്നു മായിരുന്നു പിതാവിന്‍റെ വാദം.
ഹർജിക്കാർ പെന്തകോസ്ത് വിഭാഗത്തിൽ ഉള്ളവര്‍ ആയതിനാല്‍ അവര്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍ അണിയാറില്ല. അതിനാൽ വിവാഹ സഹായമായി 15 ലക്ഷം രൂപ നല്‍കുവാനും കോടതി ഉത്തരവിട്ടു.