കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.
സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
- TAG : ePathram food