
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍
വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, മനുഷ്യാവകാശം, സാമൂഹ്യക്ഷേമം
തിരുവനന്തപുരം: മുസ്ലിം ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്നു സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ തള്ളിപ്പറയാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിയുന്നില്ല. ഒരു സമ്മേളനം നടത്താന്‍ നാലാളുകള്‍ കൂടിയാല്‍ അവിടെ അക്രമമുണ്ടാകുന്ന സ്ഥിതിയാണ് ലീഗില്‍ ഇപ്പോള്‍ ഉള്ളത്. ലീഗിനു മുന്നില്‍ കോണ്‍ഗ്രസ് കെ. പി. സി. സി പ്രസിഡണ്ട് വരെ അടിയറവ് പറഞ്ഞതോടെ സംസ്ഥാനത്ത് സര്‍ക്കാരില്ലാത്ത അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് സാമുദായിക വികാരം ഇളക്കിവിട്ടു നാളിതുവരെയില്ലാത്ത ഹുങ്കാണ് ലീഗ് കാണുക്കുന്നതെന്നും പിണറായി പറഞ്ഞു . കത്തി കാണിച്ച് ലീഗ് നേടിയെടുത്ത അഞ്ചാം മന്ത്രി സ്ഥാനം സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടായിരിക്കുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കര്‍ഷക സംഘത്തിന്റെ പഞ്ചദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം