- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സ്ത്രീ
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം : ആണവ കേന്ദ്രത്തിന് എതിരെ വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന കൂടംകുളത്ത് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തും. ഏപ്രില്‍ 12 നാവും വി. എസ്. കൂടംകുളം ആണവ വിരുദ്ധ സമരത്തിന്റെ വേദി സന്ദര്‍ശിക്കുക എന്നാണ് സൂചന. കൂടംകുളം ആണവ നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും തമിഴ്നാടിന് വേണമെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, മനുഷ്യാവകാശം
കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നു വെക്കുമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പിള്ള മകനും പാര്‍ട്ടിയുടെ മന്ത്രിയുമായ ഗണേശ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തുറന്നടിച്ചത്. ഒമ്പതു മാസമായി പാര്‍ട്ടി മന്ത്രിയെ സഹിച്ചുവെന്നും അഹങ്കാരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും പറഞ്ഞ പിള്ള മന്ത്രിയെ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ പോലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യു. ഡി. എഫ് വകുപ്പുകള്‍ നല്‍കിയത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും പാര്‍ട്ടിക്ക് വിധേയനാകാത്ത, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ താങ്ങുവാന്‍ ഇനി കഴിയില്ലെന്നും തങ്ങളുടെ ആവശ്യം യു. ഡി. എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മകനെ സ്ഥാനാര്‍ഥിയാക്കിയത് ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമാണെന്നും താന്‍ തന്നെ യു. ഡി. എഫ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവരുടെ കൂടെ അനുമതിയോടെ ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള സൂചിപ്പിച്ചു.
അതേസമയം മന്ത്രിയെ മാറ്റണമെന്ന അര്‍. ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു. ഡി. എഫ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രി ഗണേശ് കുമാര്‍ അടക്കം എല്ലാവരേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം