സിന്ധു ജോയിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ്

April 4th, 2012
sindhu-joy-epathram
തിരുവനന്തപുരം: മുന്‍ എസ്. എഫ്. ഐ നേതാവ് സിന്ധു ജോയിയെ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാക്കള്‍ക്ക് പ്രതിഷേധം. കഴിഞ്ഞ ദിവസം പതിനെട്ടോളം നേതാക്കന്മാര്‍  പ്രത്യേകം യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെയും, കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയേയും തങ്ങളുടെ പ്രതിഷേധം അറിയിക്കുവാന്‍ തീരുമാനിച്ചു. സി. പി. എം വിട്ടു വരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ പാര്‍ട്ടിക്കു വേണ്ടി അടിയും, ജയില്‍‌ വാസവും ഉള്‍പ്പെടെ യാതനകള്‍ അനുഭവിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ ഇവര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ്സിനകത്തുള്ള മറ്റു പലര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. എം. എല്‍. എ സ്ഥാനം രാജിവെച്ച് സി. പി. എം വിട്ടു വന്ന ആര്‍. ശെല്‍‌വരാജനു നെയ്യാറ്റിന്‍ കരയില്‍ സീറ്റു നല്‍കുന്നതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോട്ടല്‍ ഭക്ഷണം ഇനി പൊള്ളും

April 4th, 2012
chef-fire-cooking-epathram
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍. പി. ജി സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിനു പൊള്ളുന്ന വിലയാകും. സിലിണ്ടറിന് 240 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രകാരം സിലിണ്ടറിന്റെ വില  1810 രൂ‍പയാകും. നിലവില്‍ ഹോട്ടല്‍ ഭക്ഷണത്തിനു വലിയ വിലയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സിലിണ്ടറിന്റെ വില വര്‍ദ്ധനവ്  ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരനു താങ്ങാവുന്നതിലും മുകളില്‍ എത്തിക്കും. സിലിണ്ടര്‍ വിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് എല്‍. പി. ജി സിലിണ്ടറുകളുടെ കരിഞ്ചന്ത വ്യാപാരത്തിനും കളമൊരുക്കും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിപണിയിലെ വിലവ്യതിയാനമാണ് എണ്ണക്കമ്പനികളെ വിലവര്‍ദ്ധിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇതോടൊപ്പം വാറ്റ് നിരക്കില്‍ ഉണ്ടായ വര്‍ദ്ധനവും സിലിണ്ടറിന്റെ വിലവര്‍ദ്ധനവില്‍ ഒരു പങ്കു വഹിച്ചു. പാചകവാതക വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന്റെ തിക്തഫലാണ് കുത്തനെ ഉള്ള ഈ വര്‍ദ്ധനവിലൂടെ പൊതുജനം അനുഭവിക്കേണ്ടി വരുന്നത്. പാചക വാതക വിലവര്‍ദ്ധവില്‍ ഹോട്ടല്‍ ആന്റ് റാസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

വി. എസ്. കൂടംകുളം സന്ദര്‍ശിക്കും

April 2nd, 2012

vs-achuthanandan-voting-epathram

തിരുവനന്തപുരം : ആണവ കേന്ദ്രത്തിന് എതിരെ വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന കൂടംകുളത്ത് പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തും. ഏപ്രില്‍ 12 നാവും വി. എസ്. കൂടംകുളം ആണവ വിരുദ്ധ സമരത്തിന്റെ വേദി സന്ദര്‍ശിക്കുക എന്നാണ് സൂചന. കൂടംകുളം ആണവ നിലയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും തമിഴ്നാടിന് വേണമെന്ന് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്ന് ബാലകൃഷ്ണപിള്ള

March 27th, 2012

r-balakrishna-pillai-epathram
തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നു വെക്കുമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പിള്ള മകനും പാര്‍ട്ടിയുടെ മന്ത്രിയുമായ ഗണേശ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തുറന്നടിച്ചത്. ഒമ്പതു മാസമായി പാര്‍ട്ടി മന്ത്രിയെ സഹിച്ചുവെന്നും അഹങ്കാരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും പറഞ്ഞ പിള്ള മന്ത്രിയെ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ പോലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യു. ഡി. എഫ് വകുപ്പുകള്‍ നല്‍കിയത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും പാര്‍ട്ടിക്ക് വിധേയനാകാത്ത, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ താങ്ങുവാന്‍ ഇനി കഴിയില്ലെന്നും തങ്ങളുടെ ആവശ്യം യു. ഡി. എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.  മകനെ സ്ഥാനാര്‍ഥിയാക്കിയത് ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമാണെന്നും താന്‍ തന്നെ യു. ഡി. എഫ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവരുടെ കൂടെ അനുമതിയോടെ ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള സൂചിപ്പിച്ചു.

അതേസമയം മന്ത്രിയെ മാറ്റണമെന്ന അര്‍. ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു. ഡി. എഫ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രി ഗണേശ് കുമാര്‍ അടക്കം എല്ലാവരേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലി കൊള്ളയായി കണക്കാക്കി കേസെടുക്കും
Next »Next Page » ടി. ദാമോദരന്‍ അന്തരിച്ചു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine