നവാബ് രാജേന്ദ്രന്‍ വിടപറഞ്ഞിട്ട് ഒമ്പത് വര്‍ഷം

October 10th, 2012
അഴിമതിയ്ക്ക്തിരെ നിയമത്തെ ആയുധമാക്കി പോരാടിയ നവാബ് രാജേന്ദ്രന്‍ അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്റെ പേരാണ് പിന്നീട് നവാബ് രാജേന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുവാന്‍ ഇടയാക്കിയത്. നിയമ ബിരുധദാരിയാല്ലാതിരുന്നിട്ടു കൂടെ അദ്ദേഹം സ്വന്തമായി വാദിച്ച നിരവധി കേസുകള്‍ ഇന്ത്യന്‍ നിമചരിത്രത്തില്‍ തന്നെ ഇടം നേടി. അഴിമതിയുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ നവാബ് നടത്തിയ നിയമപോരാട്ടം ഏറേ ശ്രദ്ധിക്കപ്പെട്ടു.  പ്രായപൂര്‍ത്തിയകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതിന്റെ പേരില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ അംഗമായിരുന്ന പി.ഗംഗധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ടീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള പലര്‍ക്കും നവാബ് എന്ന ഒറ്റയാള്‍ പോരാളിയെ ഭയപ്പെടേണ്ട അവസ്ഥയുണ്ടായി. ഒടുവില്‍ ശല്യക്കാരിയായ വ്യവഹാരിയായി നവാബ് രാജേന്ദ്രനെ പ്രഖ്യാപിക്കണെമെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പരിഗണിക്കവെ നവാബ് നടത്തിയ നിയമപോരാട്ടങ്ങളെ പരിഗണിച്ച്  അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കതെ മടക്കി.
തട്ടില്‍ എസ്റ്റേറ്റ് മാ‍നേജര്‍ ആയിരുന്ന ജോണിന്റെ കൊലപാതകത്തെ കുറിച്ച് നബാവ് എഴുതിയ റിപ്പോര്‍ട്ട് വലിയ രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ കൈവശം ഉണ്ടെന്നതിന്റെ പേരില്‍ നവാബിനു പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. പത്രസ്ഥാപനം ചിലര്‍ തല്ലിത്തകര്‍ത്തു. പത്രം മുടങ്ങിയെങ്കിലും നവാബ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് 2003 ഒക്ടോബര്‍ 10-ആം തിയതിയാണ് നവാബ് രാജേന്ദ്രന്‍ മരിച്ചത്. മൃതദേഹം മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പക്ഷെ അധികൃതരുടെ അനാസ്ഥ കാരണം നടന്നില്ല. യഥാസമയം വേണ്ട നടപടികള്‍ സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അഴുകിപ്പോയി.
തനിക്ക് ലഭിച്ച  മാനവസേവാ അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപ എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പേരില്‍ നവാബിന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ കമല്‍‌റാം സജീവ് പുസ്തകമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുത്താന്‍ ബത്തേരി മുന്‍ എം.എല്‍.എ പി.വി.വര്‍ഗ്ഗീസ് വൈദ്യര്‍ അന്തരിച്ചു

September 16th, 2012
കല്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.വി.വര്‍ഗ്ഗീസ് വൈദ്യര്‍(90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച  പുലര്‍ച്ചെ കല്‍പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  1922 ഒക്ടോബറില്‍ പനക്കല്‍ വര്‍ക്കിയുടേയും അന്നയുടേയും മകനായി മൂവാറ്റുപുഴയ്ക്കടുത്ത് കുന്നയ്കനാലില്‍ ആയിരുന്നു വര്‍ഗ്ഗീസ് വൈദ്യരുടെ ജനനം. ഇവരുടെ കുടുമ്പം 1952 കാലഘട്ടത്തില്‍ വയനാട്ടിലേക്ക് കുടിയേറിയതാണ്.
വയനാട്ടില്‍ കൃഷിയും അനുബന്ധ കാര്യങ്ങളുമായി നടന്ന കാലത്താണ് വൈദ്യര്‍ പൊതു പ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. എ.കെ.ജിയുമായി സൌഹൃദത്തിലായതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വയനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചു.കമ്യൂണിസ്റ്റ് പാര്‍ട്റ്റിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.എമ്മിനൊപ്പം നിന്ന വൈദ്യര്‍ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായി. വയനാട് ജില്ലയുടെ രൂപീകരണത്തോടെ ജില്ലാ കമ്മറ്റി അംഗവുമാണ്.   കര്‍ഷക സംഘത്തിന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടേയും നേതാവെന്ന നിലയില്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം മീനങ്ങാടിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. പരേതയായ സാറക്കുട്ടിയാണ് ഭാര്യ. ജോര്‍ജ്ജ്, രാജന്‍, വത്സല എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുധീർ കുമാർ ഷെട്ടി പുരസ്കാരം എറ്റുവാങ്ങി

April 28th, 2012

sudhir-kumar-shetty-award-epathram

തിരുവനന്തപുരം : ജീവരാഗം മാസികയുടെ ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ “ഗ്ലോബൽ പേഴ്സണാലിറ്റി അവാർഡ്” യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. സമീപം നിയമസഭാ സ്പീക്കർ ജി. കാർത്തികേയൻ, കെ. റ്റി. ഡി. സി. ചെയർമാൻ വിജയൻ തോമസ് എന്നിവർ. ഔദ്യോഗിക മേഖലയിൽ എന്ന പോലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലും നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോക്കുകൂലിക്കേസില്‍ റിമാന്റ്; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 25th, 2012

shibu-baby-john-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന്  സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാനെത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.  ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതു ജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.  നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്.  ഏതു വിധത്തിലും നോക്കുകൂലി നിര്‍ത്തണമെന്ന് വര്‍ഷങ്ങളായി  ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും  പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഘലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കുകൂലി ചൂഷണം നടക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാലൂര്‍; നിരാഹാരം കിടന്ന വേണുവിനെ അശുപത്രിയിലേക്ക് മാറ്റി

February 22nd, 2012
laloor-epathram
തൃശ്ശൂര്‍:ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടിയതായി പരിശോധനയില്‍ കണ്ടിരുന്നു. ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് കെ. വേണു പറഞ്ഞു. ലാലൂര്‍  മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്ന ലാമ്പ്‌സ് പദ്ധതി നടപ്പിലാക്കുന്നതില്‍  കാലതാമസം വരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്.   കക്ഷി രാഷ്ടീയമന്യേ ലാലൂരിലെ ജനങ്ങള്‍  ഒന്നടങ്കമാണ് മലിനീകരണ പ്രശ്നത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. ഇവര്‍ക്ക് പിന്തുണയുമായി പല പരിസ്തിതി പ്രവര്‍ത്തകരും ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്.  വികേന്ദ്രീകൃത മാലിന്യ നിക്ഷേപവും സംസ്കരണവുമാണ് സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്ന ആവശ്യം. കെ. വേണു നിരാഹാര സമരം ആരംഭിച്ചതോടെ സമരത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്. ഇത്  മുതലെടുക്കുവാന്‍ സി. പി. എം ഉള്‍പ്പെടെ ചില  കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ സമര സമിതിയെ ഒഴിവാക്കിക്കൊണ്ട് സ്വന്തം നിലക്ക് സമരവുമായി മുന്നോട്ടു പോകുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് ജനങ്ങളീല്‍ സംശയം ജനിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

14 of 221013141520»|

« Previous Page« Previous « കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന അപലപനീയം: വി.എസ്‌
Next »Next Page » കര്‍ദിനാളിന്റെ പ്രസ്താവന വിവാദം അവസാനിപ്പിക്കണം : മുഖ്യമന്ത്രി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine