മാലിന്യങ്ങളുടെ തലസ്ഥാനം

November 11th, 2012

waste-disposal-epathram

തിരുവനന്തപുരം: തിരുവനന്തപുരം മാലിന്യങ്ങളുടേയും ഡെങ്കി പനി ഉള്‍പ്പെടെ ഉള്ള പകര്‍ച്ച വ്യാധികളുടേയും തലസ്ഥാനമായി  മാറിക്കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ തലസ്ഥാന നഗരിയുടെ മുക്കും മൂലയും മാലിന്യം കൊണ്ട് നിറഞ്ഞു. ഇവ ചീഞ്ഞു നാറി നഗരത്തില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മഴ കൂടെ വന്നതോടെ  മാലിന്യങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ഉള്‍പ്പെടെ ഉള്ളവ പെരുകുവാനും തുടങ്ങി. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികൾ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലിന ജനം കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നതിന്റെ ഫലമായി കുടിവെള്ളത്തില്‍ അപകടകരമായ രോഗാണുക്കള്‍ പടരുന്നുണ്ട്. ഇത് കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.

നഗര കാര്യം കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ മന്ത്രി മഞ്ഞളാം കുഴി അലിയാകട്ടെ സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും എന്ന് മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ പ്രായോഗികമായ നടപടികള്‍ ഇനിയും ആയിട്ടില്ല. തലസ്ഥാനത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമ്പോഴും സര്‍ക്കാരും കോര്‍പ്പറേഷനും പരസ്പരം പഴി ചാരിക്കൊണ്ട്  പോരു തുടരുകയും ചെയ്യുന്നു. നഗര മാലിന്യങ്ങള്‍  വിളപ്പില്‍ ശാലയില്‍ സംസ്കരിക്കുവാന്‍ കൊണ്ടു വരുന്നതിനെതിരെ സമരം ചെയ്ത ജനങ്ങളെ കുറ്റപ്പെടുത്തുവാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ തങ്ങള്‍ക്ക് മറ്റൊരു മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രിയുടെ ഭാഗത്തു നിന്നും തങ്ങള്‍ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് പ്രായോഗികമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ തെളിവെടുപ്പിന് ഹാജരായി

October 21st, 2012

air-india-express-air-hostess-ePathram
കൊച്ചി : നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബുദാബി -കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെ ത്തുടര്‍ന്ന് വിമാന ത്തില്‍ പ്രതിഷേധിച്ച ആറ് യാത്രക്കാരില്‍ നാലു പേര്‍ തെളിവെടുപ്പിനായി നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഹാജരായി.

air-india-express-victims-dim-bright-kader-ePathram

എയര്‍ ഇന്ത്യാ വിമാന ത്തിലെ യാത്ര ക്കാരായിരുന്ന അഷറഫ്, അബ്ദുള്‍ ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് പ്രതിഷേധ സമരത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച യാണ് കാലാവസ്ഥ മോശം എന്ന് പറഞ്ഞു നെടുമ്പാശേരി യില്‍ ഇറങ്ങേണ്ടി യിരുന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് വിമാനം കൊച്ചിയില്‍ എത്തിയപ്പോള്‍ ഈ ആറ് യാത്ര ക്കാരെയും തടഞ്ഞു വെക്കുകയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി.

തെളിവ് നല്‍കാന്‍ നെടുമ്പാശ്ശേരി യില്‍ ഹാജരാകാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനീവാസനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസിനു പരസ്യ ശാസന

October 16th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരില്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവുമായ വി. എസ്. അച്യുതാനന്ദന് സി. പി. എം. കേന്ദ്ര കമ്മറ്റിയുടെ പരസ്യ ശാസന. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് വി. എസിനെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി ശാസിക്കുന്നത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ പ്രതികളാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നിലകൊണ്ടതിന്റെ പേരിലായിരുന്നു കഴിഞ്ഞ തവണ ശാസന ലഭിച്ചത്.

വി. എസിനെതിരെ കടുത്ത അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇത്തവണയും അതുണ്ടായില്ല. നെയ്യാറ്റിന്‍ കരയിലെ ഉപ തിരഞ്ഞെടുപ്പു ദിവസം വി. എസ്. ടി. പി. യുടെ കുടുംബത്തെ സന്ദര്‍ശിച്ചതും കൂടങ്കുളത്തെ ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കുവാനായി ശ്രമിച്ചതും വഴി വി. എസ്. പാര്‍ട്ടിയുടെ ശാസന സ്വയം ക്ഷണിച്ചു വരുത്തുകയായിരുന്നു. വി. എസിന്റെ പല നിലപാടുകൾക്കും ജനങ്ങളില്‍ വലിയ തോതില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് അത് അച്ചടക്ക ലംഘനമായി മാറുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിളപ്പില്‍ശാല : സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമം സമരക്കാര്‍ തള്ളി

October 15th, 2012

sugathakumari-epathram

തിരുവനന്തപുരം: വിളപ്പില്‍ ശാലയിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കെത്തിയ കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടു. താനും വി. എം. സുധീരനും മന്ത്രി മഞ്ഞളാകുഴി അലിയുമായി ചര്‍ച്ച നടത്തിയെന്നും വിളപ്പില്‍ ശാലയിലേക്ക് ഇനിയും മാലിന്യ വണ്ടികള്‍ പ്രവേശിക്കില്ലെന്നും മലിന ജല ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്നും സുഗതകുമാരി സമരക്കാരെ അറിയിച്ചെങ്കിലും മന്ത്രി നേരിട്ടോ രേഖാമൂലമോ അറിയിച്ചാ‍ൽ മാത്രമേ സമരത്തില്‍ നിന്നും പിന്‍‌വാങ്ങൂ എന്ന് സമരക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയില്‍ വിളപ്പില്‍ ശാലയില്‍ ലീച്ച് ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ച പശ്ചാത്തലത്തില്‍ ഇനിയും സര്‍ക്കാരിന്റെ വാക്ക് വിശ്വസിക്കുക പ്രയാസമാണെന്ന് സമരക്കാര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ മന്ത്രിക്കും എം. എല്‍. എ. യ്ക്കും ഇവിടെ വന്ന് ഇക്കാര്യങ്ങള്‍ നേരിട്ടു പറയുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സുഗതകുമാരി അറിയിച്ചു. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചാല്‍ താനും വി. എം. സുധീരനും ഇവിടെ വന്ന് സമരത്തില്‍ പങ്കാളികളാകും എന്ന് സുഗതകുമാരി പറഞ്ഞെങ്കിലും സമരക്കാര്‍ അവരുടെ ഒത്തു തീര്‍പ്പ് വാഗ്ദാനം തള്ളുകയായിരുന്നു.

സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പു ലഭിക്കാതെ താന്‍ നിരാഹാരം നിര്‍ത്തില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി വ്യക്തമാക്കി. രണ്ടു ദിവസമായി നിരാഹാര സമരം നടത്തുന്ന ശോഭന കുമാരിയുടെ ആരോഗ്യ നില വഷളായി ക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി വിളപ്പില്‍ ശാലയില്‍ ഹര്‍ത്താല്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനകീയ കലാ സാഹിത്യ ജാഥ

September 15th, 2012

തിരുവനന്തപുരം : കലാ – സാഹിത്യ – മാധ്യമ രംഗങ്ങളിലുള്ള അന്ധകാര ശക്തികള്‍ക്കെതിരേ, സമൂഹത്തെ ജനാധിപത്യ വല്‍ക്കരണത്തിലേക്കും പുരോഗമന ദിശയിലൂടെ മാനവികതയിലേക്കും പ്രകൃതി രക്ഷയിലേക്കും നയിക്കുന്ന ഒരു ബദല്‍ ഇടപെടലിന്റെ ആവശ്യകത ഇന്ന് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. മണ്‍മറഞ്ഞ നവോത്ഥാന സാംസ്കാരിക സുമനസ്സുകളുടെ കര്‍മ ജന്മ ഭൂമികളിലൂടെ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു വരെ ഒരു ജനകീയ സാംസ്കാരിക ജാഥ നടത്തുന്നതിന്റെ സാദ്ധ്യതയും മുന്നൊരുക്കങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഒരു സാംസ്കാരിക സംഗമം സെപ്റ്റംബർ മുപ്പതിനു മൂന്നു മണിക്കു മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം വലമ്പൂര്‍ റോഡിലുള്ള കല്ല്യാണിപ്പാറ ഞെരളത്ത് കലാശ്രമത്തില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കെ. വി. പത്മൻ, culturalforum2010@gmail.com, ഫോൺ : 9847361168, 9446816933

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

14 of 241013141520»|

« Previous Page« Previous « ഗണേശനെ തളക്കാന്‍ പിള്ളപ്പടയിറങ്ങി
Next »Next Page » വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഏഷ്യന്‍ ആനയും »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine