അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

May 6th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയും കൊടുങ്കാറ്റിനും സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്‍റെ മുന്നറി യിപ്പ്. വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ കഴിഞ്ഞ ദിവസം നാശം വിതച്ച പൊടി ക്കാറ്റിന് പിന്നാലെ യാണ് കേരളം ഉള്‍പ്പെടെ പത്തോളം സംസ്ഥാന ങ്ങളില്‍ കനത്ത മഴക്കും കൊടു ങ്കാറ്റി നും സാദ്ധ്യത എന്ന് മുന്നറിയിപ്പ് നല്‍കി യിരിക്കു ന്നത്‌.

തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ല കള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശ വുമുണ്ട്. ശക്ത മായ കാറ്റിലും മഴ യിലും കടലാക്രമണം ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന ത്തിന് പോകുന്നത് വിലക്കി യിട്ടു ണ്ട്.

അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് സജ്ജ രായി രിക്കാനും വിവിധ വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു

April 9th, 2018

hartal-idukki-epathram
തിരുവനന്തപുരം : പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം പുനഃസ്ഥാപി ക്കു വാന്‍ പാർല മെന്റ് ഇട പെടണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ സെക്ര ട്ടേറി യേ റ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു.

പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബല പ്പെടു ത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടി വെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേ ഷണം ആവശ്യപ്പെട്ടു കൊണ്ട് ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗ മാ യി ട്ടാണ് സെക്രട്ടേറിയേറ്റിനു മുന്നിലെ റോഡ് ഉപരോധം.

മുപ്പതോളം ദലിത് – ആദിവാസി സംഘടനകളും ജനാ ധിപത്യ പാർട്ടി കളും ചേര്‍ന്നാണ് ഹർത്താൽ പ്രഖ്യാ പിച്ചത്. വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, പി. ഡി. പി എന്നീ സംഘടനക ളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാ പി ച്ചിട്ടുണ്ട്.

തെക്കന്‍ കേരള ത്തില്‍ പല സ്ഥല ങ്ങളിലും അക്രമ സംഭവ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വടക്കന്‍ കേരള ത്തില്‍ ഹര്‍ത്താല്‍ സമാധാന പര മാണ് എന്നറി യുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കി യിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

13 of 271012131420»|

« Previous Page« Previous « സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ
Next »Next Page » ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine