- ന്യൂസ് ഡെസ്ക്
വായിക്കുക: എതിര്‍പ്പുകള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം: മൂല്യ വര്‍ദ്ധിത നികുതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്ക് ഇന്നു മുതല്‍ വിലവര്‍ദ്ധിക്കും. ഒന്നുമുതല്‍ ഇരുപത് ശതമനം വരെ ആണ് മൂല്യ വര്‍ദ്ധിത നികുതി. ഏതാനും ഭക്ഷ്യോല്പന്നങ്ങള്ളുടെ വില നാമമാത്രമായി കുറയുമെങ്കിലും മൊത്തത്തില്‍ വില വര്‍ദ്ധനവാണ് ഉണ്ടാകുക. മരുന്നുകളുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. പുതിയ നടപടി നിര്‍മ്മാണ മേഘലയേയും സാരമായി ബാധിക്കും. കമ്പി, സിമെന്റ്, ക്രഷര്‍ ഉല്പന്നങ്ങള് ഉള്‍പ്പെടെ ഈ മേഘലയുമായി ബന്ധപ്പെട്ട പലതിനും വിലവര്‍ദ്ധനവുണ്ടാകും. വാഹനങ്ങള്‍, മദ്യം, പുകയില ഉല്പന്നങ്ങള് തുടങ്ങിയവയും വില വര്‍ദ്ധനവിന്റെ പട്ടികയില്‍ വരും. ഭൂനികുതിയിലും റെജിസ്ട്രേഷന് ഫീസിനത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശയിളവു നല്കുവാന് ബാങ്കുകള്‍ തയ്യാറാകണമെന്ന് ധനകാര്യ മന്ത്രി കെ. എം. മാണി. ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 2003-2009 കാലഘട്ടത്തില്‍ അനുവദിച്ച വിദ്യഭ്യാസ വായ്പകളുടെ പലിശ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മാണി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ പലിശ ഇളവു ചെയ്തു മുടങ്ങിയ വായ്പകള്‍ തിരിച്ചു പിടിക്കുവാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: സാമൂഹ്യക്ഷേമം, സാമ്പത്തികം
തിരുവനന്തപുരം: നാലു ദിവസമായി കേരളത്തിലെ പത്ര വിതരണ ഏജന്റുമാര്‍ നടത്തിവരുന്ന സമരം വായനക്കാരെ വലക്കുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശപ്പെട്ടു കൊണ്ട് നടത്തുന്ന സമരത്തില്‍ മലയാള മനോരമ, മാതൃഭൂമി തുടങ്ങി ചില പ്രമുഖ പത്രങ്ങളെ മാത്രമാണ് ബഹിഷ്കരിക്കുന്നത്. ദേശാഭിമാനി പോലുള്ള പാര്‍ട്ടി പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടി പത്രങ്ങള്‍ ആശയപ്രചാരണത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അവയെ ഒഴിവാക്കുന്നതെന്നുമാണ് സമരക്കാര്‍ പറയുന്നത് എന്നാല്‍ പാര്‍ട്ടി പത്രങ്ങള്‍ക്കും മറ്റു പത്രങ്ങള്‍ക്കും വിലയില്‍ മാറ്റമില്ല എന്നതാണ് വസ്തുത. ആ നിലക്ക് സമരത്തിന്റെ ഭാഗമായുള്ള ബഹിഷ്കരണം എല്ലാ പത്രങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ് എന്നാണ് വായനക്കാരുടെ നിലപാട്. സമരം മൂലം വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെയാണ് പത്ര വിതരണക്കര്‍ തടസ്സപ്പെടുത്തുന്നത്. സാധാരണ വായക്കാരെ സംബന്ധിച്ചേടത്തോളം കാലങ്ങളായി വായിച്ചു വരുന്ന മലയാള മനോരമ, മാതൃഭൂമി എന്നിവയെ ഉപേക്ഷിച്ച് പാര്‍ട്ടി പത്രങ്ങളിലേക്ക് ചുവടുമാറ്റുവാന്‍ വളരെ ബുദ്ധിമുട്ടാണ്. പത്ര ഓഫീസുകളിലേക്ക് നേരിട്ടു ചെന്ന് പത്രം വാങ്ങിക്കുന്ന വായനക്കാര്‍ ഇതിനെ ശരിവെക്കുന്നു. ചിലയിടങ്ങളില്‍ വായനക്കാരുടെ കൂട്ടായ്മകള്‍ മുന്‍കൈ എടുത്ത് തങ്ങള്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍ വിതരണ ചെയ്യുവാനും തുടങ്ങിയിട്ടുണ്ട്. പത്ര ഏജന്റുമാരുടെ സമരത്തെ മുതലെടുത്തുകൊണ്ട് മറ്റു പത്രങ്ങള്‍ വായനക്കാരില്‍ അടിച്ചേല്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം
കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങി 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചു.
വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത് മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.
സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്റെയും ഫോറസ്റ്റിന്റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.
- ലിജി അരുണ്‍
വായിക്കുക: കേരള ഹൈക്കോടതി, പരിസ്ഥിതി, മതം, സാമൂഹ്യക്ഷേമം