നെന്മാറയില്‍ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചു മൂടി

July 18th, 2012

ashgourd-epathram

പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫാദര്‍ മാത്യു വടക്കേമുറി അന്തരിച്ചു

June 22nd, 2012

mathew-vadakkemuri-epathram

കോട്ടയം: ‘ഇന്‍ഫാം’ സ്ഥാപകൻ ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എറണാകുളം അമൃത മെഡിക്കല്‍ സെന്‍്ററില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയാണ് പെട്ടെന്ന് മരണം സംഭവിക്കാന്‍ കാരണമായത് എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഉച്ചക്ക് 12.40 ഓടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദര്‍ ‘മലനാട്’ ബ്രാന്‍റില്‍ പുറത്തിറങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് മുന്‍കയ്യെടുത്തു . കൂവപ്പള്ളി വടക്കേമുറിയില്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകനാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

June 19th, 2012

books-epathram

ഇന്ന് വായനാദിനം ജൂണ്‍ 19

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു

June 7th, 2012

kannur airport site-epathram

ന്യൂഡല്‍ഹി :  പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ ‌  കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതായി അറിയിച്ചു . കണ്ണൂര്‍, നവി മുംബൈ‌, ഗോവ എന്നീ വിമാനത്താവളങ്ങള്‍ക്കാണ്‌ അനുമതി നല്‍കിയിരിക്കുന്നത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളമാക്കുന്നതിനും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര സര്‍വീസുകള്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ വിമാനത്താവളങ്ങളുടെ നടത്തിപ്പിന്‌ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

April 24th, 2012
drinking-water-epathram

വാടാനപ്പള്ളി: അധികൃതരുടെ അനാസ്ഥമൂലം വാടാനപ്പള്ളി,ഏങ്ങണ്ടിയൂര്‍, തളിക്കുളം അടങ്ങുന്ന തീര മേഘലകളില്‍ മൂന്നു ദിവസമായി കുടിവെള്ളം മുടങ്ങി. വാട്ടര്‍ അതോരിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം നിലച്ചതോടെ തീരദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി വല്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വെള്ളം ലഭ്യമായ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പലയിടങ്ങളിലും കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇത് കുടിക്കുവാന്‍ ഉപയോഗയോഗ്യമല്ല. കൊടും വേനലില്‍ പല കിണറുകളും വറ്റി വരണ്ടിട്ടുമൂണ്ട്. വാട്ടര്‍ അതോരിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം മുട്ടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല

42 of 491020414243»|

« Previous Page« Previous « ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: പിണറായി
Next »Next Page » സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍ »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine