തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുവാന്‍ അനുമതി

February 11th, 2011

പേരാമംഗലം: തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍  ഫെബ്രുവരി 12-ആം തിയതി നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ ദേവസ്വത്തിന്റെ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതിയില്‍ നിന്നും അനുമതി ലഭിച്ചു. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ (317 സെന്റീമീറ്റര്‍) ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചില സാങ്കേതികത്വം പറഞ്ഞ് ഉത്സവ പരിപാടികളില്‍ പങ്കെടുക്കുവാന്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആനയെ പരിശോധിച്ച് എഴുന്നള്ളിക്കാമെന്ന് അനുമതി നല്‍കിയിട്ടുണ്ട്.

thechikkottukavu-ramachandran-epathram

ഫയല്‍ ചിത്രം

രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ആനകള്‍ പോലും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രാമചന്ദ്രനെ മാറ്റി നിര്‍ത്തുന്നതില്‍ ആന സ്നേഹികളും ഭക്ത ജനങ്ങളും അതീവ നിരാശയിലായിരുന്നു. ആന ഉടമകള്‍ക്കിടയിലെ അനാരോഗ്യകരമായ പ്രവണതകളാണ് രാമചന്ദ്രനെ ഉത്സവ പരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു പുറകിലുള്ളതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മുമ്പും രാമചന്ദ്രനെതിരെ കേസു കൊടുത്ത് അവനെ ഉത്സവ പ്പറമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ശ്രമമുണ്ടായിരുന്നു.

ഇന്ന് കേരളത്തിലെ ഉത്സവ പ്പറമ്പുകളില്‍ ഏറ്റവും അധികം ആരാധകരും ഡിമാന്റും ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ബീഹാറില്‍ നിന്നുമാണ് മോട്ടി പ്രസാദ് എന്ന ഇന്നത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കേരളത്തി ലെത്തിയത്. നാട്ടുകാര്‍ പിരിവിട്ടെടുത്ത് 1984-ല്‍ തൃശ്ശൂര്‍ സ്വദേശി വെങ്കിടാദ്രിയില്‍ നിന്നും വാങ്ങി തൃശ്ശൂര്‍ പേരാമംഗലം ക്ഷേത്രത്തില്‍ നടയിരുത്തുകയായിരുന്നു ഇവനെ. അന്നൊരു ചെറിയ ആനയായിരുന്ന ഇവന്‍ പിന്നീട് വളര്‍ന്നു വലുതായി പകരം വെക്കുവാനില്ലാത്ത ആനചന്തമായി മാറി. ഒറ്റനിലവും അഴകും ഒത്തിണങ്ങിയ രാമചന്ദ്രന്‍ മത്സര പ്പൂരങ്ങളിലെ അവിഭാജ്യ ഘടകമായി തീര്‍ന്നു.  ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ മിക്കവാറും ടെണ്ടറിലൂടെ ആണ് രാമചന്ദ്രനെ വിവിധ ഉത്സവ ക്കമ്മറ്റിക്കാര്‍ സ്വന്തമാക്കാറ്. ആഹ്ദാരാവ ങ്ങളോടെ യാണിവനെ ആരാധകര്‍ ഉത്സവ പ്പറമ്പുകളിലേക്ക് ആനയിക്കുന്നത്. ചക്കുമരശ്ശേരി, ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന തലപൊക്ക മത്സരങ്ങളില്‍ വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന്‍ ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്.  പതിനാറു വര്‍ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് ഇവന്റെ പാപ്പാന്‍.

thechikkottukavu-ramachandran-2-epathram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

രാമചന്ദ്രനെ തെച്ചിക്കോട്ടുകാവ് ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കുവാനുള്ള പ്രത്യേക അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം അധികൃതരും ആരാധകരും eപത്രത്തെ അറിയിച്ചു. രാമചന്ദ്രന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടറും പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടം മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി

February 10th, 2011

elephant-stories-epathramവാല്‍പ്പാറ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വാല്‍പ്പാറയിലെ ഒരു തേയില തോട്ടത്തില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മൂന്നു തൊഴിലാളി സ്തീകള്‍ കൊല്ലപ്പെട്ടു. ഖദീജ (58), ശെല്‍‌വത്തായ് (51), പരമേശ്വരി (52) എന്നിവരാണ് മരിച്ചത്.  വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ എട്ട് ആനകള്‍ അടങ്ങുന്ന സംഘം തൊഴിലാളികളുടെ ഇടയിലേക്ക്  കടന്നു വരികയായിരുന്നു. കാട്ടാനകളെ കണ്ട് ഭയന്നോടിയ സ്തീ‍കളില്‍ ചിലര്‍ നിലത്തു വീണു. ഇവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനകളുടെ ചവിട്ടും കുത്തുമേറ്റ ഇവര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ചിതറിയോടിയ തൊഴിലാളികളും മറ്റു ആളുകളും തിരികെ വന്ന് ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.

ഏതാനും ദിവസമായി ഈ പ്രദേശത്ത് കാട്ടാ‍നകളുടെ സാന്നിധ്യം ഉണ്ട്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ തോതില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും ചെയ്തു. നിരവധി തവണ കാട്ടാന ക്കൂട്ടത്തിന്റെ ആക്രമണങ്ങളെ പറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കുറേ സമയത്തേക്ക് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്നും മാറ്റുന്നതിനും നാട്ടുകാര്‍ അനുവദിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി

January 21st, 2011

elephant-stories-epathramകൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.

നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഒരു നായയുടെ വന്ധ്യംകരണത്തിനു 8500 രൂപ ചിലവ്

December 22nd, 2010

spca-trivandrum-epathram

തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.

ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.

മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.

ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട്‌ സ്വീകരിച്ചത്‌ കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

-

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

കാനന വഴിയില്‍ കാട്ടാനകള്‍

December 4th, 2010

elephant-stories-epathramശബരിമല : കാനന ക്ഷേത്രമായ ശബരിമല യാത്രയ്ക്കിടെ തീര്‍ഥാടകര്‍ കാട്ടാന ക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നത് സാധാരണ സംഭവമായിരിക്കുന്നു.  റോഡില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇടയ്ക്ക്  അല്പ നേരം  തീര്‍ഥാടകരുടെ വഴിയും മുടക്കാറുണ്ട്. രാത്രി കാലങ്ങളിലാണ് പ്രധാനമായും ആനകള്‍ റോഡില്‍ ഇറങ്ങുന്നത്. കൂട്ടമായിറങ്ങുന്ന ആനകള്‍ പൊതുവില്‍ അപകടകാരികള്‍ അല്ല. ആനയെ കണ്ടാല്‍ തീര്‍ഥാടകര്‍ വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കിയും ശരണം വിളിച്ചും അവയെ റോഡില്‍ നിന്നും മാറ്റി യാത്ര തുടരുന്നു. നിലയ്ക്കലിനടുത്ത് കാട്ടാനക്കൂട്ടമാണ് വഴിയരികില്‍ വിഹരിക്കുന്നത്.

പ്ലാപ്പിള്ളി വന മേഖലയില്‍ ഉള്ള ഒറ്റയാന്‍ ഇടയ്ക്കിടെ തീര്‍ഥാടകരെ തടയുന്നുണ്ട്. ഒറ്റയാന്മാര്‍ പൊതുവില്‍ അപകടകാരികള്‍ ആണെങ്കിലും ഈ ആന അത്തരത്തില്‍ ഇതു വരെ പെരുമാറിയിട്ടില്ല. വഴിയില്‍ ആനയെ കണ്ടാല്‍ പൊതുവെ വാഹനം നിര്‍ത്തി അതു പോയതിനു ശേഷം കടന്നു പോകുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡില്‍ നിന്നിരുന്ന ആനയെ ബൈക്കില്‍ മറി കടക്കുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആനയുടെ മുമ്പില്‍ തെന്നി വീണ ഒരു അയ്യപ്പ ഭക്തനെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

കാട്ടാ‍ന ശല്യം ഉള്ള വഴികളില്‍ വാഹനങ്ങള്‍ ഒരുമിച്ച്  വേഗത കുറച്ച് സഞ്ചരിക്കുന്നതയിരിക്കും നല്ലതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 7567

« Previous Page« Previous « ഗ്രാമങ്ങളിലേത് കനത്ത പരാജയം : പിണറായി
Next »Next Page » ജൈവ കൃഷിയുടെ മറവില്‍ തട്ടിപ്പ് »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine