കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി

October 22nd, 2013

തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി. പരസ്പരം യോജിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് കൌണ്‍സിലിംഗില്‍ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കുടുമ്പ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജികൈലാസിനും അഭിഭാഷകനും ഒപ്പമാണ് ഗണേശ്കുമാര്‍ കോടതിയില്‍ എത്തിയത്. ഇതിനിടെ സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ ഗണേശ് കുമാര്‍ ലംഘിച്ചതായി യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലം കോടതിയെ അറിയിച്ചിരുന്നു.

കോടതിക്ക് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗണേശ് കുമാര്‍ പ്രതികരിച്ചില്ല. വിവാഹമോചനക്കാര്യത്തില്‍ തീരുമാനമായെന്നും ഇനി ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും യാമിനി തങ്കച്ചി പറഞ്ഞു. കുടുമ്പ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് ഗണേശ് കുമാറിനു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പരസ്ത്രീബന്ധം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് യാമിനിതങ്കച്ചി ഗണേശ് കുമാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപിച്ചത്. തുടര്‍ന്ന് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേശ്കുമാറിനു പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം

October 22nd, 2013

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കണ്ടക്ടറും മറ്റൊരാളും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ ഇളമക്കര സ്വദേശി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണാടിക്കല്‍ സ്വദേശി അപ്പുവിനെ പോലീസ് തിരയുന്നു. ആലുവയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ്സ് എറണാകുളം മേനക സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ കണ്ടക്ടറും സഹായി അപ്പുവും യുവതിയെ ശല്യം ചെയ്യുവാന്‍ തുടങ്ങി. തുടര്‍ന്ന് സൌത്തിലെത്തിയപ്പോള്‍ യുവതി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. ഇതോടെ കണ്ടക്ടര്‍ ദിലീപും അപ്പുവും ബസ്സില്‍ നിന്നും ഇറങ്ങി ഓടി. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബസ്സ് കസ്റ്റഡിയില്‍ എടുത്തു. ദിലീപിനെ പിന്നീട് വൈറ്റിലയില്‍ നിന്നും പിടികൂടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

October 16th, 2013

jazeera-against-sand-mafia-epathram

ന്യൂഡല്‍ഹി: മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വരുന്ന ജസീറയ്ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂർ പ്രകാശിന്റെ ആരോപണത്തിനെതിരെ പ്രതിഷേധം മുറുകുന്നു. കേരള ഹൌസിൽ മന്ത്രിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഇതിനെതിരെ ജസീറ പൊട്ടിത്തെറിച്ചത്. ജസീറ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രി അടൂർ പ്രകാശിന് ഉത്തരം മുട്ടി.

ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു സംസാരിക്കണം എന്നും ജസീറ മന്ത്രിയോട് പറഞ്ഞു. ഈ ആരോപണം ഇംഗ്ലീഷ് പത്രങ്ങളിൽ വന്നാൽ അത് കൂടുതൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും അതിനാൽ ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി തന്നെ ഇത് തിരുത്തണം എന്നും ജസീറ പറഞ്ഞു. ജസീറയുടെ വെല്ലുവിളിക്ക് മുന്നിൽ മന്ത്രി മറുപടി പറയാനാകാതെ പതറി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും

October 15th, 2013

chandralekha-rajahamsame-youtube-epathram

പത്തനംതിട്ട: ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ച വീട്ടമ്മയായ ചന്ദ്ര ലേഖ യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ചന്ദ്രലേഖയെ തേടിയെത്തിയത് ആശംസകളുടെ കൂമ്പാരം ഒപ്പം അവസരങ്ങളും. പ്രശസ്ത ഗായിക കെ. എസ്. ചിത്രയുള്‍പ്പെടെ പ്രശസ്തര്‍ ആശംസകളുമായി എത്തിയപ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇത് ജീവിത സാഫല്യം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചന്ദ്രലേഖയുടെ സ്വരമാധുരി ആരെയും ആകര്‍ഷിക്കും. ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ രാജ ഹംസമേ എന്ന ഗാനം അത്ര മനോഹരമായാണ് ചന്ദ്ര ലേഖ ആലപിച്ചിരിക്കുന്നത്.

പത്തനം തിട്ട കുമ്പളാമ്പൊയ്ക നരിക്കുഴിക്കുന്നിലെ രഘുനാഥിന്റെ ഭാര്യയായ ചന്ദ്രലേഖ വീട്ടിനകത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന് പാടുന്ന രാജഹംസമേ എന്ന ഗാനം ഒരു ബന്ധുവാണ് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂറ്റൂബില്‍ ഇട്ടത്. ആ സ്വരമാധുരി സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി. ലക്ഷത്തില്‍ പരം ഷെയറുകൾ. ചാനലുകളിലും വാര്‍ത്ത വന്നു. ഇതോടെ ചന്ദ്രലേഖയെ തേടി ആശംസകളുടെ പ്രവാഹമായി. ഒപ്പം സംഗീത സംവിധായകരായ ബിജിബാൽ, രതീഷ് വേഗ, മോഹന്‍ സിത്താര, റോണി റാഫേല്‍ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസുമായി ആദ്യ കരാറുമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഒഴിവാക്കുവാന്‍ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

September 21st, 2013

child marriage-epathram

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുവാന്‍ വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്. എന്നാല്‍ ശരീയത്ത് പ്രകാരം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം. ഇത് പ്രകാരം ഉള്ള വിവാഹത്തിനു അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനമായി. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കുവാ‍നാണ് വിവാഹം നേരത്തെ ആക്കുന്നത് എന്നാണ് ഈ വാദത്തെ പിന്തുണച്ചു കൊണ്ട് ചില മത പണ്ഡിതന്മാരും സംഘടനകളും പറയുന്നത്.

ഇന്ത്യയില്‍ ശൈശവ വിവാഹം കുറ്റകരമാണ്. അടുത്തിടെ ഉണ്ടായ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ഇപ്പോള്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കത്തിന്റെ കാരണം. യത്തീംഖാന അന്തേവാസിയും വിദ്യാര്‍ഥിനിയുമായ 17 വയസ്സുകാരിയെ ഒരു യു. എ. ഈ. പൌരനു വിവാഹം കഴിച്ചു കൊടുക്കുകയും ഏതാനും ദിവസം ഒരുമിച്ച് താമസിച്ച ശേഷം സ്വദേശത്തെക്ക് മടങ്ങിപോയ അയാള്‍ പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വരന്‍, വരന്റെ ബന്ധുക്കൾ, യത്തീം ഖാന അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.

മുസ്ലിം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിക്കുവാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം എന്നത് മുസ്ലിം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗ്, സമസ്ത, എസ്. വൈ. എസ്., ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്., ഇരു വിഭാഗം മുജാഹിദുകള്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തിയത് ഒഴിവാക്കുവാന്‍ ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ‘മുസ്ലിം സംരക്ഷണ സമിതി’ എന്ന പേരില്‍ പുതിയ ഒരു സംഘടനയും രൂപീകരിച്ചു. സമസ്തയുടെ സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് സമിതി അധ്യക്ഷൻ. മുസ്ലിം ലീഗ് നേതാവ് എം. സി. മോയിന്‍ ഹാജിയാണ് സെക്രട്ടറി. വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വച്ചു പുലര്‍ത്തുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പര്‍ദക്കുള്ളില്‍ സ്വര്‍ണ്ണം കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍
Next »Next Page » കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍ »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine