ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്നചിത്രത്തിന് വില 7 കോടി

February 8th, 2011

berlusconi-kissing-epathram

റോം : പ്രധാനമന്ത്രിയുടെ നഗ്ന ചിത്രത്തിന് വില 7 കോടി. വില കേട്ട് ഞെട്ടേണ്ട. സംഭവം ഇവിടെയെങ്ങുമല്ല. ഒരാളുടെ ചിത്രത്തിന് എത്ര രൂപവരെ നമുക്ക് നല്‍കാം. ഇതൊരു ചോദ്യമാണ്. ഒരു ലക്ഷവും രണ്ടു ലക്ഷവും ഇപ്പോള്‍ ഒരു കോടിവരെ സ്വാഭാവികമായി കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഏഴ് കോടി രൂപ വരെ നല്‍കിയാലും ലഭിക്കാത്ത ഒരു ചിത്രമുണ്ട്. അത് ഒരു നഗ്നചിത്രമാണ്. മറ്റാരുടെയും അല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ് കോണിയുടെ നഗ്നചിത്രമാണത്.

ലോകത്ത്‌ ഒരു ഫോട്ടോയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന വിലയാണിത്‌. എന്നാല്‍, എത്ര രൂപ നല്‍കിയാലും ഈ നഗ്ന ചിത്രം വില്‍ക്കാന്‍ തയാറല്ലെന്നാണ്‌ ഫോട്ടോ സ്വന്തമാക്കിയ മാസിക പറയുന്നത്‌. അല്ലെങ്കിലും വിവാദങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌ കോണിക്കു പുത്തരിയല്ല. മൂന്നു വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലേറിയ ബര്‍ലുസ്‌ കോണിയെ ഏറെ ലോക പ്രശസ്‌തനാക്കിയത്‌ ലൈംഗിക വിവാദങ്ങളാണ്‌. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ബര്‍ലുസ്‌ കോണിയെ കുടുക്കാനായി ലോകമെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

berlusconi-nude-painting-epathram(ബെര്‍ലുസ്കോണി ഇറ്റാലിയന്‍ വനിതാ മന്ത്രി മാറാ കര്ഫാനയുമൊത്ത് ചിത്രകാരന്‍ ഫിലിപ്പോ പന്സേക്ക വരച്ച ചിത്രത്തില്‍. ഈ ചിത്രത്തെ കുറിച്ചല്ല ഈ വാര്‍ത്ത.)

സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്‌. ബര്‍ലുസ്‌കോണിയുടെ നഗ്ന ചിത്രമാണ്‌ ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്‌. അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ്‌ ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്‌.

നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ്‌ ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്‌. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ്‌ ബര്‍ലുസ്‌കോണി പറയുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ്‌ ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട്‌ 122 കേസുകളാണ്‌ ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ – പാക് ചര്‍ച്ചകള്‍ തുടരും

February 7th, 2011

india-pakistan-flags-epathram

ന്യൂഡല്‍ഹി: വഴിമുട്ടുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് തുറന്ന ചര്‍ച്ചകളിലൂടെ ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ച തേടാന്‍ ഇരു രാജ്യങ്ങളും തിമ്പുവില്‍ ധാരണയായത്. സെക്രട്ടറി തല ചര്‍ച്ചകള്‍ ഫലപ്രദ മായെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ നിരുപമ റാവുവും സല്‍മാന്‍ ബഷീറും തമ്മില്‍ മുന്‍ചര്‍ച്ചകള്‍ സമാധാ നാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകും വിധം മുന്നോട്ടു കൊണ്ടു പോകാന്‍ ധാരണയായി. ഏപ്രിലില്‍ അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി പാക് വിദേശ കാര്യ മന്ത്രി ഫാ അബു ഖുറേഷി ഇന്ത്യയിലെത്തും.

സംജോദ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന തര്‍ക്കങ്ങളെ ഇന്ത്യ സമര്‍ത്ഥമായി പ്രതിരോധിക്കും. സംജോദ സ്‌ഫോടനം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഭീകരതയ്ക്ക് മതമില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാതെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിനു ശേഷം അമ്പേ വഷളായ പ്രശ്‌നത്തെ വിളക്കി ച്ചേര്‍ക്കാനുള്ള നീക്കത്തില്‍ നിര്‍ണ്ണായക ചുവടു വെയ്പ്പായി മാറുകയാണ് ചര്‍ച്ചകള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കടല്‍ കൊള്ളക്കാര്‍ പിടിയില്‍

February 6th, 2011

pirates-epathram

ലക്ഷദ്വീപ്:  ലക്ഷദ്വീപ് തീരത്ത് നിന്ന് നാവിക സേന 26 കടല്‍ കൊള്ളക്കാരെ പിടികൂടി. പ്രാന്തലേ 11 എന്ന സോമാലിയന്‍ കപ്പലാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. ബന്ദികളടക്കം 50 പേര്‍ ഉണ്ടായിരുന്നു കപ്പലില്‍. പിടികൂടാനുള്ള ശ്രമത്തില്‍ ലക്ഷദ്വീപ്‌ തീരത്തും നാവിക സേനയുടെ കപ്പലിനു നേരെയും വെടി വെപ്പുണ്ടായി. പിടികൂടിയവരെ ചോദ്യം ചെയ്യാനായി മുംബൈക്ക് കൊണ്ടു പോകും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ?

February 1st, 2011

egyptian-revolt-epathram

കൈറോ : പ്രസിഡണ്ട് ഹോസ്നി മുബാറക്‌ സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഒരു ലക്ഷം പ്രക്ഷോഭകര്‍ ഇന്ന് കൈറോയിലെ താഹിര്‍ സ്ക്വയറില്‍ ഇരച്ചു കയറി. പ്രക്ഷോഭകരെ സൈന്യം പിന്തുണച്ച ആഹ്ലാദം പ്രക്ഷോഭകാരികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. പ്രക്ഷോഭകാരികളെ തങ്ങള്‍ തടയില്ല എന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ട് പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യം തലസ്ഥാനത്ത്‌ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഈ ഉദ്യമത്തില്‍ അധികൃതര്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് ജനം അലക്സാണ്ട്രിയയിലും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.

ടുണീഷ്യയിലെ വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാര്‍ ഫേസ്ബുക്കിലൂടെ ഒരു പ്രതിഷേധ ദിനത്തിന് നല്‍കിയ ആഹ്വാനമാണ് മുബാറക്കിന്റെ ശക്തി ദുര്‍ഗ്ഗം തകര്‍ക്കാന്‍ മാത്രം പ്രബലമായ വന്‍ പ്രക്ഷോഭമായി കേവലം രണ്ടാഴ്ച കൊണ്ട് മാറിയത്‌. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ലോകം കുറച്ചൊന്നുമല്ല മാറി മറിഞ്ഞത്‌. പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ള ജോര്‍ദാനിലെ ഭരണാധികാരി പോലും അവിടത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടത്‌ ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ് പ്രസ്ഥാനങ്ങളായി മാറിയ ഈ ആധുനിക യുഗത്തില്‍ പോലും വിപ്ലവത്തിന്റെ ചേരുവകള്‍ ഒത്തു വന്നാല്‍ ഒരു വിപ്ലവത്തിനുള്ള സാദ്ധ്യത ഇന്നും യാഥാര്‍ത്ഥ്യമായി തുടരുന്നു എന്ന് വെളിപ്പെടുത്തുക എന്ന ചരിത്ര ദൌത്യമാണ് ഈ ആഫ്രിക്കന്‍ പ്രക്ഷോഭത്തിനുള്ളത്. ഫേസ്ബുക്കില്‍ നിന്നും തുടങ്ങിയ ഈ കൊടുങ്കാറ്റ് പിരമിഡിനെ തകര്‍ത്തു തരിപ്പണമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈന ഈജിപ്തിനെ ഭയക്കുന്നു

January 31st, 2011

egypt-revolt-epathram

ബെയ്ജിംഗ് : ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്ന ചില നടപടികള്‍ ചൈനീസ്‌ അധികൃതര്‍ സീകരിച്ചു. ടുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനത്തെ സഹായിച്ചത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇത്തരമൊരു സംഘര്‍ഷം ചൈനയിലേക്ക്‌ ഓണ്‍ലൈന്‍ വഴി പടരുന്നത് തടയാന്‍ എന്നവണ്ണം ചൈനീസ്‌ അധികൃതര്‍ ചൈനയിലെ ട്വിറ്ററിനു സമാനമായ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായ സിന ഡോട്ട് കോം, സോഹു ഡോട്ട് കോം എന്നീ സൈറ്റുകളില്‍ “ഈജിപ്ത്” എന്ന വാക്ക്‌ തിരയുന്നത് തടഞ്ഞു. നിങ്ങള്‍ തിരയുന്ന വാക്ക്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാണിക്കുവാന്‍ ആവില്ല എന്ന സന്ദേശമാണ് “ഈജിപ്ത്” അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

അറബ് ലോകത്തെ ആടിയുലച്ച മുല്ല വിപ്ലവം ഈജിപ്തിലെ ജനം ഏറ്റെടുത്തതോടെ നൂറിലേറെ പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ ഇന്നലെ കൈറോയില്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വൈസ്‌ പ്രസിഡണ്ടിനെ നിയോഗിച്ച നടപടിയും പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.

ഈജിപ്തിലെ കലാപം ചൈനയിലേക്ക്‌ പടരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ചൈനയില്‍ ഇന്റര്‍നെറ്റിനു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ചൈനയില്‍ ഇന്റര്‍നെറ്റ്‌ സ്വതന്ത്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സൈറ്റുകള്‍ ഇവിടെ നേരത്തെ നിരോധിക്കപ്പെട്ടതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റേഡിയോ ടാഗ് : ശിക്ഷ നല്‍കേണ്ട കുറ്റം എന്ന് വയലാര്‍ രവി

January 30th, 2011

vayalar-ravi-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ റേഡിയോ ടാഗ് ധരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത് താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും എന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് നയതന്ത്ര തലത്തില്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല?

January 29th, 2011

hosni-mubarak-barak-obama-epathram

കൈറോ : ഈജിപ്റ്റ്‌ കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ്‌ തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക്‌ അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ്‌ തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക്‌ താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.

എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത്‌ ചെയ്തിട്ടുണ്ട്. ഈജിപ്റ്റ്‌ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.

അറബ് ലോകത്ത്‌ അമേരിക്കയുടെ  ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക്‌ മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ്‌ കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു

January 28th, 2011

terrorist-epathram

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച്  വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ  ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു.  പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും  വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും  അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന്  മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു

January 27th, 2011

twitter-epathram

കൈറോ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യ ധാരാ പത്രങ്ങളെ അപേക്ഷിച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും പിന്തുണ നല്‍കി പോന്നിട്ടുള്ളത്. ഇതില്‍ മുന്‍പന്തിയിലാണ് മൈക്രോ ബ്ലോഗിങ് സാങ്കേതിക വിദ്യ. സന്ദേശങ്ങള്‍ കൈമാറാനുള്ള ചടുലവും എളുപ്പവുമായ ഇത്തരം സൈറ്റുകളില്‍ ഒന്നാമതായ ട്വിറ്റര്‍ ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന് നല്‍കിയ സഹായം ഏറെ പ്രസക്തമാണ്. മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റില്‍ എത്തിയതോടെ സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ആരംഭിച്ച ജനം ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ പ്രധാന വാര്‍ത്താ വിനിമയ ഉപാധിയായി ഉപയോഗിച്ച് വന്നത്.

herdict-twitter-egypt-epathram

ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെ മറ്റ് സൈറ്റുകളും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്റ്റ്‌ അധികൃതര്‍ നടത്തുന്നുണ്ട് എന്ന് ലോകമെമ്പാടുമുള്ള വെബ് സൈറ്റുകള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നതിനെ നിരീക്ഷിക്കുന്ന വെബ് സൈറ്റായ ഹെര്‍ഡികറ്റ് അറിയിക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും പരമ്പരാഗത സര്‍ക്കാര്‍ നിയന്ത്രണങ്ങളെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും ജനം ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിപ്ലവം ജയിക്കട്ടെ : മുല്ല വിപ്ലവം പടരുന്നു
Next »Next Page » കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine