മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല അടച്ചു പൂട്ടും

April 29th, 2018

North-Korea-Nuclear-epathram
സോള്‍ : ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല മെയ് മാസ ത്തിൽ അടച്ചു പൂട്ടും എന്ന് കിം ജോങ് ഉന്‍.

ദക്ഷിണ കൊറിയ യിലെയും അമേരിക്ക യിലെ യും വിദഗ്ധരു ടെയും മാധ്യമ പ്രവര്‍ത്തക രുടെയും സാന്നിദ്ധ്യ ത്തിൽ ആയിരിക്കും മെയ് മാസത്തോടെ ആണവ പരീ ക്ഷണ ശാല അടച്ചു പൂട്ടുക.

സുതാര്യത ക്കു വേണ്ടി യാണ് മാധ്യമ പ്രവര്‍ ത്തകരെ യും വിദഗ്ധ രെയും ക്ഷണി ക്കുന്നത് എന്നും കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയൻ നേതാവ് മൂന്‍ ജേ ഇന്‍ അറി യിച്ചു.

പരി പൂര്‍ണ്ണ ആണവ നിരായൂധീ കരണം ലക്ഷ്യം വെച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയ യും സഹ കരി ച്ചു നടത്തിയ ഉച്ച കോടി യിലാണ് കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തത് എന്ന് പ്രമുഖ ചാനലായ സി. എൻ. എൻ. പുറത്തു വിട്ടി രുന്ന വാർത്തയിൽ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ

April 21st, 2018

korea_epathram

പ്യോങ് യാങ് : ദക്ഷിണ കൊറിയയുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കേ നിർണായക നീക്കവുമായി ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആണവ-മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം പൂർണ്ണത കൈവരിച്ചെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മേഖലയിലെ സമാധാനം മുൻ നിർത്തിയുമാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

March 14th, 2018

stephen-hawking-epathram
ലണ്ടൻ : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനു മായ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്ത രിച്ചു. ഹോക്കിംഗി ന്റെ മക്കള്‍ ലൂസി, റോബര്‍ട്ട്, ടിം എന്നി വര്‍ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന യിലാണ് മരണ വാര്‍ത്ത അറി യിച്ചത്.

കൈകാലു കള്‍ തളര്‍ന്നു പോകുന്ന അമയോ ട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ് – എം. എന്‍. ഡി.) ബാധിച്ച് ശരീര ത്തിന്റെ ചലന ശേഷി പൂര്‍ണ്ണ മായും നഷ്ടപ്പെട്ട ഹോക്കിംഗി നു രണ്ടു വർഷ ത്തെ ആയുസ്സു മാത്രമാണ് ഡോക്ടർ മാർ വിധി ച്ചിരു ന്നത് എങ്കിലും എഴുപത്തി ആറു വയസ്സു വരെ ജീവിച്ചു.

ജീവ ശാസ്ത്ര ഗവേഷകന്‍ ഫ്രാങ്ക് ഹോക്കിന്‍സ്, ഇസ ബെല്‍ ഹോക്കിന്‍സ് ദമ്പതി മാരുടെ മകനായി 1942 ജനുവരി 8 ന് ഓക്‌സ്‌ ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്.

പതിനേഴാമത്തെ വയസ്സില്‍ ഓക്‌സ്‌ ഫോര്‍ഡ് യൂണി വേഴ്സിറ്റി യില്‍ നിന്നും ഭൗതിക ശാസ്ത്ര ത്തില്‍ ബിരുദം നേടി. ഇരുപത്തി ഒന്നാം വയസ്സില്‍ കേംബ്രിഡ്ജില്‍ ഗവേ ഷണം നടത്തി ക്കൊണ്ടിരി ക്കു മ്പോഴാ ണ് മോട്ടോർ ന്യൂറോൺ ഡിസീസ് ബാധിത നായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭിന്നലിംഗ ക്കാര്‍ക്കു പാകിസ്ഥാനിലും അംഗീകാരം

February 18th, 2018

pakistan-flag-ePathram
ഇസ്ലാമാബാദ് : ഭിന്നലിംഗ വിഭാഗ ക്കാരിൽ ആത്മ വിശ്വാസ വും സുരക്ഷി തത്വ ബോധവും വർദ്ധി പ്പിക്കു ന്നതിന്‍റെ ഭാഗ മായി പാക് സര്‍ ക്കാര്‍ കൈകൊണ്ട ഏറ്റ വും പുതിയ നടപടി യായി 150 ഭിന്ന ലിംഗ ക്കാരായ അംഗ ങ്ങള്‍ ഉള്‍പ്പെടുന്ന സംഘ ത്തെ സൗദി അറേബ്യ യി ലേക്ക് അയക്കുന്നു.

ഹജ്ജ് ചെയ്യുവാന്‍ എത്തുന്ന വർക്കുള്ള സേവ ന ങ്ങള്‍ ക്കാ യിട്ടാണ് (ഖദ്ദാമുല്‍ ഹജ്ജാജ്) ഇവരെ മക്ക യി ലേക്ക് അയക്കുന്നത് എന്ന് ഐ. പി. സി. സിന്ധ് ബോയ്സ് സ്കൗട്ട്സ് കമ്മീഷ ണർ ആതിഫ് അമിൻ ഹുസൈൻ അറിയിച്ചു. ഒരു പ്രമുഖ വാര്‍ത്താ മാധ്യമ മാണ് ഇക്കാര്യം പുറത്തു വിട്ടത്.

ശാരീരിക പരിശോധനകളും പരീക്ഷയും വഴി യാണ് ‘ഖദ്ദാമുല്‍ ഹജ്ജാജ്’ വിഭാഗത്തില്‍ സേവ നങ്ങള്‍ ക്കായി ഇവരെ തെരഞ്ഞെ ടുക്കുക. യോഗ്യ രായ വർക്ക് മത കാര്യ വകുപ്പിന്‍റെ അംഗീ കാരം നല്‍കും.

സമൂഹ ത്തില്‍ അംഗീ കാരം ലഭിക്കുക വഴി ഇത്തര ക്കാര്‍ക്ക് ആത്മ വിശ്വാ സവും സുരക്ഷി തത്വ ബോധ വും നല്‍കുവാന്‍ സാധിക്കും എന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.

സിന്ധ് പ്രവിശ്യ യിൽ 40 ഭിന്ന ലിംഗ ക്കാർ ഇപ്പോൾ തന്നെ ബോയ്സ് സ്കൗട്ട്സ് അസ്സോ സ്സിയേഷനിൽ അംഗ മായി കഴിഞ്ഞു എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു

December 24th, 2017

fire-philipines‌_epathram

മാനില : ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 37 പേർ മരിച്ചു. മാളിന്റെ നാലാം നിലയിൽ നിന്ന് ശനിയാഴ്ച രാവിലെയോടെയാണ് തീ ഉയർന്നത്. തുടർന്ന് നിരവധി ആളുകൾ മാളിനുള്ളിൽ അകപ്പെട്ടു. മാളിന്റെ ഏറ്റവും മുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നു.

തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായിട്ടില്ല. നാലാം നിലയിലെ തുണിയും തടിയുൽപ്പന്നങ്ങളും വിൽക്കുന്ന കടകളിൽ നിന്നുണ്ടായ തീപ്പിടുത്തം പതുക്കെ മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

November 26th, 2017

terrorist-hafiz-mohammed-saeed-ePathram ന്യൂയോര്‍ക്ക് : മുബൈ ഭീകരാ ക്രമണ ത്തിൻറെ സൂത്ര ധാരൻ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റു ചെയ്യണം എന്ന് പാകി സ്ഥാന് അമേരിക്ക യുടെ മുന്ന റിയിപ്പ്. ഇതി നുള്ള നട പടി കള്‍ സ്വീകരി ക്കാത്ത പക്ഷം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധ ത്തില്‍ ഉലച്ചില്‍ ഉണ്ടാവും  എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

2008 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ സൂത്ര ധാര നായ ഹാഫിസ് സയീദ് ജനു വരി മുതല്‍ വീട്ടു തടങ്ക ലില്‍ ആയി രുന്നു. കഴിഞ്ഞ വെള്ളി യാഴ്ച യാണ് മോചിത നായത്.

തീവ്രവാദി കള്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കുന്ന തിലൂടെ ഭീകര വാദ ത്തിന് എതിരായ പാകി സ്ഥാന്റെ വാദ ങ്ങള്‍ പൊള്ളത്തരം ആണെ ന്നും ഭീകര വാദ ത്തിന് എതിരായ പോരാട്ട ത്തെക്കുറിച്ചുള്ള അസ്വസ്ഥ ജനക മായ സന്ദേശ മാണ് നൽകുന്നത് എന്നും വൈറ്റ് ഹൗസ് വൃത്ത ങ്ങള്‍ ആരോപിച്ചു.

നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിന് ഉത്തര വാദിയായ ഹാഫിസ് സയീദിനെ വീട്ടു തടങ്ക ലില്‍ നിന്നും മോചിപ്പി ച്ചതിൽ കടുത്ത അമര്‍ഷം രേഖ പ്പെടു ത്തുന്ന തായി അമേരിക്ക വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ടിബറ്റൻ നദികളിലെന്ന് ചൈന

November 23rd, 2017

rivers_epathram

ചൈന : പുതിയതായി തുടങ്ങുന്ന വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ബ്രഹ്മപുത്രയിലല്ല മറിച്ച് ടിബറ്റൻ നദികളിലാണെന്ന് ചൈന വ്യക്തമാക്കി. ടിബറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ അണക്കെട്ട് നിർമ്മിക്കുന്നതിനാണ് പദ്ധതി.

ബ്രഹ്മപുത്രയിൽ വിവിധ പദ്ധതികൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈന ബ്രഹ്മപുത്രയിലെ വെള്ളം തിരിച്ചു വിടാൻ ആയിരം കിലോമീറ്റർ നീളമുള്ള ടണൽ നിർമ്മിക്കുമെന്ന് പറഞ്ഞതിലും ഇന്ത്യക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗ്ലോബൽ ടൈംസ് പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം

November 19th, 2017

manushi-chhillar_epathram

ചണ്ഡീഗഡ്: പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സുന്ദരിക്ക് ലോകസുന്ദരിപ്പട്ടം. ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലർ ആണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 2000 ൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയുടെ ആറാമത്തെ ലോക കിരീടമാണിത്. 21 വയസ്സുകാരിയായ മാനുഷി മെഡിക്കൻ വിദ്യാർഥിനിയാണ്.

മാനുഷിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൽസരത്തിനിടെ വിധികർത്താക്കൾ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മാനുഷിക്ക് കിരീടനേട്ടം സമ്മാനിച്ചത്. ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി ഏതെന്നായിരുന്നു ചോദ്യം. അതിനുത്തരമായി “അമ്മ” എന്നാണ് മാനുഷി പറഞ്ഞത്.അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല മറിച്ച് സ്നേഹവും ബഹുമാനവുമാണ് പ്രതിഫലം എന്ന് മാനുഷി വ്യക്തമാക്കി. ഇതിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു
Next »Next Page » വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ടിബറ്റൻ നദികളിലെന്ന് ചൈന »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine