ന്യൂഡല്‍ഹി : അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാട് നടത്തുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും പണം സ്വീകരിക്കാന്‍ ഇന്ത്യ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് കയറ്റുമതി ചെയ്ത വ്യാപാരികള്‍ക്ക് ഇറാനില്‍ നിന്നും വന്‍ തുകയാണ് ലഭിക്കാന്‍ കുടിശ്ശിക ഉള്ളത്. ഇത് ഏതാണ്ട് മൂന്നു ബില്യന്‍ ഡോളര്‍ വരും. നേരത്തെ ഇറാനില്‍ നിന്നും പണം ലഭിച്ച മാര്‍ഗ്ഗം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടഞ്ഞ സാഹചര്യത്തില്‍ മറ്റൊരു സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികളുടെ സംഘടനയുടെ പ്രസിഡണ്ട് റഫീഖ് അഹമ്മദ് അറിയിച്ചു. ഇത് പ്രകാരം വ്യാപാരികള്‍ക്ക് ഇന്ത്യന്‍ രൂപയായി തന്നെ പണം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.