ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 3 തീവണ്ടികള്‍ കൂട്ടിയിടിച്ചു

January 8th, 2012

indiana-train-collision-epathram

ഇന്‍ഡ്യാന : വടക്ക്‌ പടിഞ്ഞാറന്‍ ഇന്‍ഡ്യാനയില്‍ മൂന്നു ചരക്ക്‌ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. സ്ഫോടക ശേഷിയുള്ള ചരക്ക്‌ കയറ്റിയ ഒരു തീവണ്ടി പാളത്തില്‍ അജ്ഞാത കാരണങ്ങളാല്‍ നിര്‍ത്തിയിട്ട നിലയില്‍ കിടന്നിരുന്നതിന്റെ പുറകില്‍ മറ്റൊരു തീവണ്ടി അതിവേഗം വന്നു ഇടിക്കുകയായിരുന്നു. ഇടി കഴിഞ്ഞയുടന്‍ അത്യുഗ്രമായ സ്ഫോടനം നടന്നു. ഏറെ കഷ്ടപ്പെട്ടാണ് അഗിനി ശമന സേനാംഗങ്ങള്‍ തീ അണച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്‌സിക്കോയിലെ മാഫിയ തലവന്‍ എസ്‌ട്രാഡ അറസ്‌റ്റില്‍

January 7th, 2012

Baltazar-Saucedo-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മാഫിയ തലവന്‍ ബാള്‍ട്ടസാര്‍ സോസീദോ എസ്‌ട്രാഡയെ (38)മെക്സിക്കന്‍ പോലിസ്‌ അറസ്റ്റ്‌  ഒരു ചൂതാട്ട കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തി 52 പേരെ വധിച്ചകേസില്‍ പിട്ടികിട്ടാപുള്ളിയായിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ്‌ തനിക്ക്‌ മാസപ്പടി നല്‍കാന്‍ വിസമ്മതിച്ച കാസിനോ ഉടമയ്‌ക്കുള്ള മറുപടിയായി  മെണ്ടേറിയിലെ റോയലെ കാസിനോയിലാണ്‌ ഇയാള്‍ അതിക്രൂരമായി 52 പേരെ വധിച്ചത്‌. സ്‌ഫോടനം നടത്തിയാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത് . സ്‌ഫോടനത്തിനു ശേഷം ഒളിവില്‍പോയ എസ്‌ട്രാഡയെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇരുപതോളം പേരെ പോലീസ്‌ നേരത്തെ പിടികൂടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ വീണ്ടും സ്‌ഫോടന പരമ്പര 27 പേര്‍ മരിച്ചു

January 5th, 2012

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത്  ഉണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ ഒരു ബസ് സ്റ്റോപ്പില്‍ മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ഒന്‍പത് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വഴിയരികില്‍ ഉണ്ടായ സ്‌ഫോടനത്തിലും  ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുശേഷം വടക്കന്‍ നഗരമായ കാസിമിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലാണ് 12 പേര്‍ മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. കാസിമിയയിലേത് ഒന്ന് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം ഉണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

January 5th, 2012

ബ്രസീലിയ: തെക്കു കിഴക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആറു പേര്‍ മരിച്ചു, മൂവായിരം വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  റോഡ് ഗതാഗതംപൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മിനാസ് ഗെരാസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഡി ഷാനേറോ സംസ്ഥാനത്തെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവിടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ കച്ചവടക്കാരെ മോചിപ്പിച്ചു

January 4th, 2012

chinese-police-epathram

യിവു : കച്ചവടത്തില്‍ ചതിവ് കാണിച്ചതിന് നിയമ വിരുദ്ധമായി ചൈനയില്‍ പിടിയിലായ രണ്ടു ഇന്ത്യന്‍ കച്ചവടക്കാരെയും ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് മോചിപ്പിച്ചു. ചൈനയിലെ കുപ്രസിദ്ധമായ യിവുവില്‍ കച്ചവട ആവശ്യത്തിനായി എത്തിയ ഇവരെ നേരത്തെ നടത്തിയ ഇടപാടിന്റെ പണം നല്‍കാത്തതിനാലാണ് ചൈനീസ്‌ കച്ചവടക്കാര്‍ പിടികൂടി തടവിലിട്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ദിവസങ്ങളായി തങ്ങള്‍ ദുരിതം അനുഭവിക്കുകയാണ് എന്ന് ഇതില്‍ ഒരു കച്ചവടക്കാരനായ ദീപക്‌ രഹേജയുടെ ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ തടവില്‍ നിന്ന് വിമുക്തമാക്കാനായി ഇന്ത്യന്‍ അധികൃതര്‍ ചൈനീസ്‌ അധികൃതരുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാങ്ഹായ്‌ പോലീസ്‌ പ്രശ്നത്തില്‍ ഇടപെടുകയും കച്ചവടക്കാരെ മോചിപ്പിക്കുകയുമായിരുന്നു. ഇവരെ തടവില്‍ വെച്ച ചൈനീസ്‌ കച്ചവടക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാജ സി. ഡി. കള്‍, പകര്‍പ്പകവാശം ലംഘിച്ചു നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിങ്ങനെ ഒട്ടേറെ നിയമവിരുദ്ധ കച്ചവടം നടത്തുന്നതില്‍ കുപ്രസിദ്ധമാണ് യിവു.

ഇന്ത്യന്‍ കച്ചവടക്കാര്‍ സത്യസന്ധമായി കച്ചവടത്തില്‍ ഏര്‍പ്പെടണം എന്ന് ചൈനീസ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇവിടെ വന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ബോധവല്‍ക്കരിക്കണം എന്നും ചൈന ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി

January 3rd, 2012

nigeria-riots-epathram

അബുജ: നൈജീരിയയിലെ എബോണി സ്റ്റേറ്റില്‍ വംശീയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രവിശ്യയായ ഇബോണിയിലെ ഇഷേലു ജില്ലയില്‍ ബദ്ധവൈരികളായ ഇസ്സ, ഇസിലോ വംശീയര്‍ തമ്മിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ക്കിടയില്‍ ഭൂമിയെച്ചൊല്ലി തര്‍ക്കം നേരത്തേ നിലവിലുണ്ട്. ബോകോ ഹറം തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് രാജ്യത്ത് പുതിയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഒരു പോലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച പ്രവിശ്യാ ഗവര്‍ണര്‍ മാര്‍ട്ടിന്‍ എലേച്ചി ജനങ്ങളോടു സമചിത്തത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ, നൈജീരിയയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ‘ ബോകോ ഹറാം ‘ ക്രിസ്മസ് ദിനത്തില്‍ ആക്രമണം നടത്തിയ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്‌ലക്ക് ജൊനാഥന്‍ ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്തീയ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ മുന്‍ പ്രണയം തൊണ്ണൂറ്റൊമ്പതുകാരന്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു

January 3rd, 2012
Divorce-epathram
റോം: തന്റെ ഭാര്യക്ക് അറുപതു വര്‍ഷം മുമ്പ് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു എന്ന് അടുത്തിടെ കണ്ടെത്തിയ തൊണ്ണൂറ്റൊമ്പതുകാരന്‍  വിവാഹ മോചനത്തിനൊരുങ്ങുന്നു. ഇറ്റലിക്കാരനായ അന്റോണിയോ ആണ് തന്റെ ഭാര്യ  റോസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനുമായി നടത്തിയ  എഴുത്തുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  എഴുപത്തേഴ് വര്‍ഷം പിന്നിട്ട ദാമ്പത്ത്യത്തിനു വിരാമമിടുവാന്‍ കോടതിയെ സമീപിക്കുന്നത്. അടുത്തിടെ പഴയ അലമാരകള്‍ മാറ്റുന്നതിനിടയിലാണ് റോസിനു കാമുകന്‍ അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് അന്റോണിയോ വിവാഹമോചനത്തിനു അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചത്. അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ തൊ ണ്ണൂറ്റാറുകാരിയായ റോസിനെ ഉപേക്ഷിക്കരുതെന്ന് മക്കളും കൊച്ചുമക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അന്റോണിയോയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ല. റോസിന്റേയും അന്റോണിയോയുടേയും പ്രണയ വിവാഹമായിരുന്നു. എന്തായാലും അടുത്ത മാര്‍ച്ചില്‍ കേസില്‍ തീരുമാനമാകും. അങ്ങിനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും പ്രായമായ വ്യക്തികളുടേയും ഒപ്പം ദീര്‍ഘമായ ദാമ്പത്യത്തിന്റേയും പേരില്‍ ഈ വിവാഹ മോചന കേസ് ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹോര്മുസ്‌ കടലിടുക്ക്‌ അടയ്ക്കില്ല : ഇറാന്‍
Next »Next Page » നൈജീരിയയില്‍ വംശീയസംഘര്‍ഷം; മരണം 66 ആയി »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine