ഐറീന്‍: അമേരിക്കയില്‍ 18 മരണം

August 29th, 2011

West-Virginia-Hurricane-Irene-epathram
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, മെരിലാന്‍ഡ്‌ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ്‌ ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്‌. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ്‌ പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കണക്‌ടികട്ട്‌, ചെസ്‌റ്റര്‍ഫീല്‍ഡ്‌ കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്‌, ഡെലവാര എന്നിവിടങ്ങളിലാണ്‌ ഐറീന്‍ വലിയ നാശം വിതച്ചത്‌. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ലേക്ക്‌ ഡാമിന്‌ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന്‌ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ അവിടെനിന്ന്‌ ഒഴിപ്പിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റ്, ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

August 26th, 2011

Irene-hurricane-epathram

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മലയാളി യുവതി അറസ്റ്റില്‍

August 24th, 2011

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ബൂന്‍ടൂണില്‍ പാകിസ്താന്‍കാരിയായ നാസിഷ് നൂറാനി വെടിയേറ്റുമരിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേശിനെയും മലയാളിയായ കാമുകിയായ അന്‍റായ്‌നെറ്റ് സ്റ്റീഫനെയും പോലീസ് അറസ്റ്റ് ചെയ്തു. പര്‍വേശും അന്‍റായ്‌നെറ്റും ചേര്‍ന്ന് ആസൂത്രിതമായി കൊലനടത്തുകയായിരുന്നുവെന്നു കണ്ടെത്തുകയുമായിരുന്നു എന്ന് പോലിസ്‌ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ബൂന്‍ടൂണില്‍ ഭര്‍ത്താവിനും മകനുമൊപ്പം നടന്നുപോകുമ്പോഴാണ് നൂറാനിക്കു വെടിയേറ്റത്. പര്‍വേശിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേശ് കുറ്റംസമ്മതിച്ചു. തന്റെ നിര്‍ദേശപ്രകാരമാണ് നൂറാനിയെ അന്‍േറായ്‌നെറ്റ് കൊലപ്പെടുത്തിയതെന്ന് പര്‍വേശ് പോലീസിനോട് പറഞ്ഞു. അന്‍റായ്‌നെറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിലെ ഇര ഐ.എസ്.ഐ.ക്കെതിരെ അമേരിക്കയില്‍ കേസ് നല്‍കി

August 23rd, 2011

mubai-attack-epathram

വാഷിങ്ടണ്‍:മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ എന്ന സ്ത്രീ ഐ.എസ്.ഐ.ക്കും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരിക്കയില്‍ ഇത്തരത്തില്‍ വരുന്ന നാലാമത്തെ കേസാണിത്.
ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജ പാഷയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും എതിരെയാണ് കേസ്‌. 2008ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കൊപ്പം ഐ.എസ്.ഐ.യും പങ്കുചേര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.എസ്.ഐ.യില്‍ നിന്ന് 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരവും ലിന്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച ന്യൂയോര്‍ക്ക് കോടതി ഐ.എസ്.ഐ. മേധാവിക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും സമന്‍സയച്ചു. ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി, സാജിദ് മിര്‍, അസം ചീമ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അമേരിക്കയിലെ ടെന്നീസി സ്വദേശിയായ ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലുണ്ടായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ലിന്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളി വീണു ഗദ്ദാഫി ഒളിവില്‍

August 23rd, 2011

fireworks-tripoli-epathram

ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കി. ഇതോടെ 42 വര്‍ഷം നീണ്ട ഗദ്ദാഫി യുഗത്തിന് അന്ത്യമായി. വിമത മുന്നേറ്റത്തിനിടയില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും പിടിയിലായി എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഗദ്ദാഫി എവിടെയെന്നതിന് വ്യക്തമായി അറിയില്ല, ഒളിവിലാണെന്നാണ് സൂചന .ഗദ്ദാഫി അള്‍ജീറിയയിലേക്ക് കടന്നതായും ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ഉണ്ടെന്നും ബാബുല്‍ അസീസിയയിലെ ഒരു ഭൂഗര്‍ഭ അറയില്‍ കഴിയുകയാണെന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടാനാണ് വിമതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രിപ്പോളി പിടിച്ചടക്കി എന്ന് വിമതര്‍ അവകാശപ്പെടുമ്പോഴും ഗദ്ദാഫി അനുകൂല സൈന്യം യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗദ്ദാഫി അനുകൂലികള്‍ക്കെതിരെ നിയമം അനുശാസിക്കാത്ത രീതിയില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിമത നേതാവ് മഹ്‌മൂദ് ജിബ്രീല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി അധികാരം വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യ പ്രക്രിയയ്ക്ക് യുഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. റഷ്യ, ചൈന, അബുദാബി, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും ലിബിയന്‍ മുന്നേറ്റത്തെ പ്രശംസിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമ്പന്ന സഹിത്യകാരന്‍ ജയിംസ് പാറ്റേഴ്സണ്‍

August 20th, 2011

james-patterson-epathram

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും സമ്പന്നനായ  സാഹിത്യകാരന്‍ എന്ന പദവി  അമേരിക്കന്‍ സാഹിത്യകാരന്‍ ജെയിംസ് പാറ്റേഴ്സണ്‍ . അറുപത്തി നാലുകാരനായ പാറ്റേഴ്സണ്‍ കഴിഞ്ഞ വര്‍ഷം മാത്രം 840 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത്. 2010 മെയ് മാസം മുതല്‍ 2011 ഏപ്രില്‍ വരെ ഉള്ള കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്സ് മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടത്. എണ്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പാറ്റേഴ്സണ്‍ ഈ-ബുക്ക് അടക്കം വ്യത്യസ്ഥമായ വിപണന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വായനക്കാരുടെ കൂട്ടത്തില്‍ യുവജനങ്ങളെ പരമാവധി ആകര്‍ഷിക്കുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പാറ്റേഴ്സന്റെ ചില കൃതികള്‍ സിനിമകളാക്കിയിട്ടുണ്ട്. ഡാനിയല്‍ സ്റ്റീല്‍ എന്ന എഴുത്തുകാരിയാണ് സാഹിത്യത്തില്‍ നിന്നുമുള്ള വരുമാനത്തിന്റെ കാര്യത്തില്‍ പാറ്റേഴ്സന്റെ തൊട്ടു പുറകില്‍. 350 ലക്ഷം അമേരിക്കന്‍ ഡോളറാണ് അവരുടെ വരുമാനം. 280 ലക്ഷം ഡോളറുമായി മൂന്നാം സ്ഥാനം സ്റ്റീഫന്‍ കിങ്ങിനാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്ക് ഉദാരീകരണം മടുത്തു

August 15th, 2011

American-economy-epathram

ന്യൂയോര്‍ക്ക്  ‍: ലോകത്താകെ ഉദാരീകരണം നടപ്പിലാക്കാന്‍ വേണ്ടി പാഞ്ഞു നടന്ന അമേരിക്ക സ്വന്തം  കാര്യം വന്നപ്പോള്‍  അവര്‍ക്ക് ഉദാരീകരണം  വേണ്ട. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവാക്കാന്‍ പ്രൊട്ടക്ഷനിസം എന്ന, സ്വന്തം സമ്പദ്വ്യവസ്ഥയ്ക്കു വേലി കെട്ടി സംരക്ഷണം നല്‍കുന്ന സംവിധാനം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുകയാണ്  അമേരിക്ക ഇപ്പോള്‍ .  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചൈനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളും ഇതിനെ എതിര്‍പ്പുമായി രംഗത്തു വന്നിട്ടും  അമേരിക്ക പിന്മാറുന്ന ലക്ഷണമില്ല .
ലോകം മുഴുവന്‍ അധിനിവേശത്തിന്റെ കറുത്ത പാടുകള്‍ തീര്‍ക്കുകയും തങ്ങളുടെ കമ്പോള താല്പര്യം മാത്രം തിരുകികയട്ടന്‍ ശ്രമിക്കുകയും ചെയ്ത അമേരിക്കയുടെ  ക്യാപ്പിറ്റലിസത്തിന്‍റെ മറ്റൊരു മുഖം കൂടിയാണു ഇതുവഴി ലോകമിനി കാണുക. ആഗോളീകരണത്തിന്‍റെ എതിര്‍ചേരിയിലുള്ള പ്രൊട്ടക്ഷനിസം സ്വന്തം സമ്പദ്വ്യവസ്ഥയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നു തോന്നിയപ്പോള്‍, തങ്ങള്‍ തന്നെ ഒരിക്കല്‍ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണമെന്ന നവലിബറല്‍ നയത്തില്‍ നിന്നു യുഎസ് തിരിച്ചു പോകുകയാണോ? സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അതിര്‍ത്തി നിശ്ചയിക്കുകയും മറ്റു സമ്പദ്വ്യവസ്ഥകളില്‍ നിന്നു സുരക്ഷിതമായ അകലം പാലിക്കുകയുമാണ് പ്രൊട്ടക്ഷനിസം വഴി ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാമ്പത്തിക വിദഗ്ധര്‍ പ്രൊട്ടക്ഷനിസം എന്നതു മുനയൊടിഞ്ഞ ആയുധമാണെന്നു വിലയിരുത്തിയത് യുഎസ് കണക്കിലെടുക്കാത്തതു ചിന്താവിഷയമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാന്‍ വീണ്ടും വളഞ്ഞ വഴി തേടുകയാണോ അമേരിക്ക? ഇതിന്റെ പരിണിത ഫലം കാത്തിരുന്നു കാണാം

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്ന അന്തോണി സോവെല്ലിനു വധശിക്ഷ

August 14th, 2011

anthony-sowell-epathram

ഒഹായോ:11 സ്ത്രീകളെ കൊലപ്പെടുത്തിയ അന്തോണി സോവെല്‍ എന്നയാളെയാണ് ഒഹായോ കോടതി വധശിക്ഷയ്ക്കു വിധിച്ചു മയക്കുമരുന്നിനടിമപ്പെട്ട സ്ത്രീകളെ ബലാത്സംഗംചെയ്തു കൊന്നശേഷം മ്യതദേഹങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ പതിവ് . കറുത്തവംശജരും പാവപ്പെട്ടവരും മയക്കുമരുന്നിന് അടിമകളായിരുന്നവരുമായ സ്ത്രീകളെയാണ് അന്തോണി സോവെല്‍ റോഡ് വശങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗംചെയ്തു കൊന്ന ശേഷം മ്യതദേഹം ഇയാള്‍ വീടിനു സമീപത്ത് കുഴിച്ചു മൂടുകയാണ് ചെയ്യാറ് ഇയാള്‍ക്ക് ചെറുപ്പം മുതല്‍ മാനസികരോഗമുണ്ട് എന്നത് കൊണ്ട് കുറ്റത്തെ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് ഡ്ജി ഡിക് ആംബ്രാസ് പറഞ്ഞു. 82 വകുപ്പുകളിലായി സോവെല്‍ കുറ്റകാരനാണെന്ന് കോടതി ജൂലായ് അവസാനം കണ്ടെത്തിയിരുന്നു. സോവെല്‍ കൊലചെയ്തവരുടെ അടുത്ത ബന്ധുക്കള്‍ ശിക്ഷാവിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു. 2008ലും 2009ലും സോവെല്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് രണ്ടു സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി വിശ്വസിനീയമല്ലെന്നു പറഞ്ഞ് കേസ് പോലീസ് തള്ളി. തുടര്‍ന്ന് 2009 ല്‍ മൂന്നാമത്തെ സ്ത്രീയും പരാതി നല്‍കിയപ്പോഴാണ് പോലിസ് സോവെല്ലിന്റെ വീട് പരിശോധിച്ചതും 11 സ്ത്രീകളുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയതും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എച്ച്‌.ഐ.വി: അത്ഭുതമരുന്നുമായി യു.എസ് ഗവേഷകര്‍

August 12th, 2011

HIV-Pic-epathram

ന്യൂ യോര്‍ക്ക്: എച്ച്‌.ഐ.വി ഉള്‍പ്പെടെ വൈറസുകള്‍ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും ഇല്ലാതാക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്ന് കണ്ടുപിടിച്ചതായി യു.എസ് ഗവേഷകര്‍ അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ഡ്രാക്കോ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്ന് രോഗം ബാധിച്ച കോശങ്ങളില്‍ കയറി അവയെ നശിപ്പിക്കുമെന്നും, ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പോലും പ്രത്യക്ഷപ്പെടുകയില്ല എന്നുമാണ് അവകാശവാദം. എന്നാല്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന് പരീക്ഷണം നടത്താന്‍ കുറഞ്ഞത് പത്ത് വര്‍ഷം വരുമെന്ന് വിദഗ്ധര്‍ പറയുന്നു. യു.എസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. പെന്‍സുലിന്റെ കണ്ടുപിടുത്തത്തിനു ശേഷം വൈദ്യശാസ്ത്ര രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രാക്കോയെ വിശേഷിപ്പിക്കാം. രോഗബാധിതരായ സെല്ലുകളെ സ്വയം നശിക്കുന്നതിനു പ്രേരിപ്പിക്കുകയാണ് ഡ്രാക്കോ ചെയ്യുന്നത്. അതേസമയം ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. പരീക്ഷണം വിജയിച്ചാല്‍ ജലദോഷം, പോളിയോ, ഡെങ്കി, പേവിഷബാധ തുടങ്ങി വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഡ്രാക്കോ പരിഹാരമാകുമെന്നു കരുതുന്നു .

-

വായിക്കുക: , ,

1 അഭിപ്രായം »

ഉസാമ ബിന്‍ ലാദന്റെ മരണം സിനിമയാക്കുന്നത് അമേരിക്കയ്ക്ക് എതിര്‍പ്പ്‌

August 12th, 2011

osama-bin-laden-epathram

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ മരണത്തെ ആസ്പദമാക്കി 2010ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍ ബിഗേലോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പെന്റഗണ്‍ സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രതിനിധി രംഗത്ത്. ഹോംലാന്റ് സെക്രട്ടറി പീറ്റര്‍ കിംങാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്ക അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്ററിന്റെ വാദം ഇതു സംബന്ധിച്ച് പെന്റഗണിനും സി.ഐ.ഐയ്ക്കും കത്തയച്ചുവെന്നും പീറ്റര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ അബത്താബാദില്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വിഷയം സിനിമയാക്കാന്‍ സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പും ഇതിനു പിന്നിലെ ബുദ്ധിമുട്ടും മറ്റും മുന്‍കൂട്ടി കണ്ട് പലരും പിന്മാറുകയായിരുന്നു. പെന്റഗണിന്റെ സഹകരണമില്ലാതെ ഈ ചിത്രവുമായി മുന്നോട്ടുപോകുക ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ ലാദന്‍ ചിത്രവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കാതറീന്‍ ബിഗേലോ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ കാതറീന് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2012 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം തിയ്യേറ്ററിലെത്തിക്കാനായിരുന്നു കാതറീന്റെ തീരുമാനം. പെന്റഗണ്‍ സഹകരിക്കാതെ സിനിമയുമായി എത്രത്തോളം മുന്നോട്ട് പോകാനാകുമെന്നു കണ്ടുതന്നെ അറിയണം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഫ്ഗാനിസ്ഥാനില്‍ 5 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
Next »Next Page » എച്ച്‌.ഐ.വി: അത്ഭുതമരുന്നുമായി യു.എസ് ഗവേഷകര്‍ »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine