

- ലിജി അരുണ്‍
വായിക്കുക: അമേരിക്ക, മനുഷ്യാവകാശം, സാമ്പത്തികം

ന്യൂയോര്‍ക്ക് : കഠിന ഹൃദയര്‍ എന്ന് പേര് കേട്ടവരാണ് ന്യൂയോര്‍ക്ക് നിവാസികള്‍. എന്നാല്‍ പത്തു വര്ഷം മുന്‍പ് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഇവരെ കാര്യമായി തന്നെ മാറ്റി. 2001 സെപ്റ്റെംബര്‍ 11 ലെ ആക്രമണത്തിന് മുന്‍പ് തങ്ങള്‍ കണ്ട അതേ നീല ആകാശമാണ് ഇപ്പോഴും മുകളില്‍ ഉള്ളത് എന്ന പ്രതീക്ഷയോടെ ഇവര്‍ ഇടയ്ക്കിടക്ക് ആകാശത്തേക്ക് നോക്കും; പൊടി പടലം കൊണ്ട് മൂടി കെട്ടിയ, ആക്രമണത്തിന് ശേഷമുള്ള അന്നത്തെ ആകാശത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍. വിമാനത്തിന്റെ മുരള്‍ച്ച കേട്ടാല്‍ ഭയത്തോടെ അവര്‍ നോക്കും; വല്ലാതെ താഴ്ന്നാണോ അത് പറക്കുന്നത് എന്ന്.

പലര്‍ക്കും അങ്കലാപ്പാണ്. ചിലര്‍ക്ക് ദേഷ്യം. മിക്കവര്‍ക്കും ദുഃഖമാണ്. പഴയ പോലെയല്ല ഇന്ന് ഇവര്‍. സ്നേഹവും അനുകമ്പയുമാണ് ഇപ്പോള്‍ ഇവര്‍ക്ക് എല്ലാവരോടും എന്നാണ് 9/11 ആക്രമണത്തിന് ശേഷമുള്ള ന്യൂയോര്‍ക്ക് നിവാസികളുടെ സ്വഭാവ സവിശേഷതകളെ പറ്റി പഠിച്ച വിദഗ്ദ്ധര്‍ കണ്ടെത്തിയത്.
ഏറ്റവും ശ്രദ്ധേയമായത് ഇവരുടെ ഭയം തന്നെ. 2011 സെപ്റ്റെംബര്‍ 11ന്റെ ആക്രമണത്തിന് കേവലം രണ്ടു മാസങ്ങള്‍ക്കകം ഒരു വിമാനം ക്വീന്സിനു അടുത്തുള്ള കടപ്പുറത്ത് തകര്‍ന്നു വീണു 265 പേര്‍ മരിച്ച സംഭവം പലരും മറ്റൊരു ആക്രമണമാണോ എന്ന പേടിയോടെയാണ് നേരിട്ടത്. അടുത്ത ദിവസം അനുഭവപ്പെട്ട ഭൂകമ്പവും, എന്തിന് ഇടിയും മഴയും ആഘോഷത്തിനിടെ നടത്തുന്ന വെടിക്കെട്ട് വരെ ഇവരെ ഭയ ചകിതരാക്കുന്നു.
എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ സ്വഭാവശാസ്ത്ര വിദഗ്ദ്ധരെ ആകുലമാക്കുന്നത് ന്യൂയോര്‍ക്ക് വാസികളുടെ മനസ്സിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കൂടിയിട്ടുള്ള അകാരണമായ ഒരു തരം വിഷാദം ആണ്. ഇത് എല്ലാ കാലവും ഇവരുടെ ഉള്ളില്‍ നില നില്‍ക്കും എന്ന് ഇവര്‍ കരുതുന്നു.
- ജെ.എസ്.

യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.
ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.
- ലിജി അരുണ്‍
വായിക്കുക: അപകടം, അമേരിക്ക, തീവ്രവാദം, ദുരന്തം, ദേശീയ സുരക്ഷ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ് ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.
- ലിജി അരുണ്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, ദുരന്തം, പാക്കിസ്ഥാന്, യുദ്ധം

വാഷിംഗ്ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ് വിദേശ കാര്യമന്ത്രാലയം ആണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക് ഈ സമയത്ത് ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ് പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച് അറിയുന്നതിനായി യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന് പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന് അധികൃതര്‍ പറയുന്നു.
2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്.
- ലിജി അരുണ്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത് കരോലിന, മെരിലാന്‍ഡ് എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്‌തത്. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.
മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ് ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക് അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ് പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കണക്‌ടികട്ട്, ചെസ്‌റ്റര്‍ഫീല്‍ഡ് കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്, ഡെലവാര എന്നിവിടങ്ങളിലാണ് ഐറീന്‍ വലിയ നാശം വിതച്ചത്. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ് മേരീസ് ലേക്ക് ഡാമിന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍ മന്‍ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.
ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് അവിടെനിന്ന് ഒഴിപ്പിച്ചത്.
- ലിജി അരുണ്‍

ന്യൂയോര്‍ക്ക്: ‘ഐറിന്‍’ ചുഴലിക്കൊടുങ്കാറ്റുമൂലം അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്. യു.എസില്‍ നോര്‍ത്ത് കരോലിനയിലാണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യമെത്തുകയെന്ന് കരുതുന്നു. ആ പ്രദേശത്ത് പ്രസിഡന്റ് ബാരക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് ‘ഐറിന്‍ ചുഴലിക്കൊടുങ്കാറ്റിന് ശക്തിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ വിഭാഗം മൂന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് കരോലിന മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മേഖലയില്‍ പലയിടത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഡെലവേര്‍, മേരിലന്‍ഡ്, ന്യൂ ജര്‍സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനുള്ള നടപടിയും തുടങ്ങി.
-
ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ ബൂന്‍ടൂണില്‍ പാകിസ്താന്‍കാരിയായ നാസിഷ് നൂറാനി വെടിയേറ്റുമരിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേശിനെയും മലയാളിയായ കാമുകിയായ അന്‍റായ്‌നെറ്റ് സ്റ്റീഫനെയും പോലീസ് അറസ്റ്റ് ചെയ്തു. പര്‍വേശും അന്‍റായ്‌നെറ്റും ചേര്‍ന്ന് ആസൂത്രിതമായി കൊലനടത്തുകയായിരുന്നുവെന്നു കണ്ടെത്തുകയുമായിരുന്നു എന്ന് പോലിസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ബൂന്‍ടൂണില്‍ ഭര്‍ത്താവിനും മകനുമൊപ്പം നടന്നുപോകുമ്പോഴാണ് നൂറാനിക്കു വെടിയേറ്റത്. പര്‍വേശിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പര്‍വേശ് കുറ്റംസമ്മതിച്ചു. തന്റെ നിര്‍ദേശപ്രകാരമാണ് നൂറാനിയെ അന്‍േറായ്‌നെറ്റ് കൊലപ്പെടുത്തിയതെന്ന് പര്‍വേശ് പോലീസിനോട് പറഞ്ഞു. അന്‍റായ്‌നെറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
-
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, സ്ത്രീ

വാഷിങ്ടണ്‍:മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ എന്ന സ്ത്രീ ഐ.എസ്.ഐ.ക്കും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കി. അമേരിക്കയില്‍ ഇത്തരത്തില്‍ വരുന്ന നാലാമത്തെ കേസാണിത്.
ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂജ പാഷയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും എതിരെയാണ് കേസ്. 2008ലെ മുംബൈ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്കൊപ്പം ഐ.എസ്.ഐ.യും പങ്കുചേര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.എസ്.ഐ.യില്‍ നിന്ന് 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരവും ലിന്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച ന്യൂയോര്‍ക്ക് കോടതി ഐ.എസ്.ഐ. മേധാവിക്കും ലഷ്‌കര്‍ ഇ തൊയ്ബ നേതാക്കള്‍ക്കും സമന്‍സയച്ചു. ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയീദ്, സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി, സാജിദ് മിര്‍, അസം ചീമ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അമേരിക്കയിലെ ടെന്നീസി സ്വദേശിയായ ലിന്‍ഡ റാഗ്‌സ്‌ഡെയ്ല്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലുണ്ടായിരുന്നു. ഭീകരരുടെ വെടിവെപ്പില്‍ ലിന്‍ഡയ്ക്ക് പരിക്കേറ്റിരുന്നു.
-

ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കി. ഇതോടെ 42 വര്‍ഷം നീണ്ട ഗദ്ദാഫി യുഗത്തിന് അന്ത്യമായി. വിമത മുന്നേറ്റത്തിനിടയില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും പിടിയിലായി എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഗദ്ദാഫി എവിടെയെന്നതിന് വ്യക്തമായി അറിയില്ല, ഒളിവിലാണെന്നാണ് സൂചന .ഗദ്ദാഫി അള്‍ജീറിയയിലേക്ക് കടന്നതായും ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ഉണ്ടെന്നും ബാബുല്‍ അസീസിയയിലെ ഒരു ഭൂഗര്‍ഭ അറയില്‍ കഴിയുകയാണെന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടാനാണ് വിമതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രിപ്പോളി പിടിച്ചടക്കി എന്ന് വിമതര്‍ അവകാശപ്പെടുമ്പോഴും ഗദ്ദാഫി അനുകൂല സൈന്യം യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗദ്ദാഫി അനുകൂലികള്‍ക്കെതിരെ നിയമം അനുശാസിക്കാത്ത രീതിയില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിമത നേതാവ് മഹ്‌മൂദ് ജിബ്രീല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി അധികാരം വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യ പ്രക്രിയയ്ക്ക് യുഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. റഷ്യ, ചൈന, അബുദാബി, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും ലിബിയന്‍ മുന്നേറ്റത്തെ പ്രശംസിച്ചു.
-
വായിക്കുക: അമേരിക്ക, ക്രമസമാധാനം, യുദ്ധം